മേജര്‍ രവിയുടെ ‘ബ്രിഡ്‌ജ് ഓണ്‍ ഗല്‍വാന്‍’ വരുന്നു കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ നദിക്ക് കുറുകെ ഇന്ത്യന്‍ മണ്ണില്‍ സേന നിര്‍മ്മിച്ച പാലത്തിന്റെ പേരില്‍ചൈനയ്‌ക്കുണ്ടായിരുന്ന അപ്രിയം തുടര്‍ന്ന് ഇന്ത്യ-ചൈന തര്‍ക്കമായും ജൂണ്‍ 15ഓടെ ഇരു രാജ്യങ്ങളുടെ സേനകളും തമ്മിലെ വലിയ സംഘര്‍ഷമായും മാറി വാര്‍ത്താ പ്രാധാന്യത്തോടെ നില്‍ക്കുകയാണിപ്പോള്‍. ഈ സംഘര്‍ഷത്തിലെ പ്രധാന കാരണങ്ങളിലൊന്നായ ഗാല്‍വന്‍ നദിയിലെ പാലത്തെ കുറിച്ചും ഇന്ത്യ-ചൈന സംഘര്‍ഷത്തെ കുറിച്ചും ഇനി നമുക്ക് വെളളിത്തിരയില്‍ കാണാം.ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി ‘ബ്രിഡ്‌ജ് ഓഫ് ഗല്‍വാന്‍’ എന്ന പേരില്‍ ചിത്രവുമായെത്തുന്നു. ഇന്ത്യ-ചൈന സംഘര്‍ഷങ്ങളുടെ ചരിത്രവും ഗല്‍വാന്‍ പാലത്തിന്റെ നിര്‍മ്മാണവുമായിരിക്കും ചിത്രത്തിലൂടെ പറയാനുദ്ദേശിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുളള താരങ്ങളെയും ഉള്‍പ്പെടുത്തി മുഴുവന്‍ ഇന്ത്യയുമായും ബന്ധമുളള തരത്തിലാകും ചിത്രം നിര്‍മ്മിക്കുക.മുന്‍കാലങ്ങളില്‍ ഇന്ത്യയും ചൈനയുമായി നടന്ന സംഘര്‍ഷങ്ങളും അതിനെ മുന്‍കാല സര്‍ക്കാരുകള്‍ ഏത് തരത്തിലാണ് കൈകാര്യം ചെയ്തിരുന്നതെന്നും തുറന്നുകാട്ടും ഈ ചിത്രത്തില്‍. മതിയായ ആയുധം പോലും ഉപയോഗിക്കാന്‍ അനുവാദമില്ലാതെ മോശമായ അവസ്ഥയിലാണ് അതിര്‍ത്തിയില്‍ അന്നെല്ലാം അവര്‍ ജോലി നോക്കിയത്. ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. 2021 ജനുവരിയില്‍ ചിത്രം പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു.