➡ ചരിത്രസംഭവങ്ങൾ
“`1962 – എയർ ഫ്രാൻസിന്റെ ബോയിംഗ് 707 യാത്രാവിമാനം പാരീസിൽ നിന്നു പറന്നുയരുന്നതിനിടെ തകർന്ന് 130 പേർ മരിച്ചു.
1963 – നോർത്ത്‌വെസ്റ്റ് എയർലൈൻസിന്റെ യാത്രാവിമാനം ബ്രിട്ടീഷ് കൊളംബിയക്കു സമീപം ശാന്തസമുദ്രത്തിൽ തകർന്നു വീണു. 101 പേർ മരണമടഞ്ഞു.
1989 – ടിയാനന്മെൻ ചത്വരത്തിൽ തമ്പടിച്ച വിദ്യാർത്ഥി പ്രക്ഷോഭകരെ ചൈനീസ് സർക്കാർ പട്ടാളത്തെ അയച്ച് പുറത്താക്കി.
2006 – സെർബിയ – മോണ്ടനെഗ്രോ റിപ്പബ്ലിക്കിൽ നിന്ന് മോണ്ടനെഗ്രോ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1997 – ലയണൽ ജോസ്പിൻ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
2006 – സെർബിയ-മോണ്ടെനെഗ്രോ റിപബ്ലിക്കിൽ നിന്നും മോണ്ടെനെഗ്രൊ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.“`
➡ _*ജന്മദിനങ്ങൾ*_
“`1986 – റാഫേൽ നദാൽ – ( സ്പാനിഷ് ടെന്നീസ് താരം റാഫേൽ നദാൽ)
1966 – വസീം അക്രം – ( ഏറ്റവും വേഗതയേറിയ ഇടങ്കയ്യൻ ബൗളർമാരിൽ ഒരാളായ പാക്കിസ്ഥാൻ ക്രിക്കറ്റ് കളിക്കാരൻ വസീം അക്രം )
1961 – രാധാ രാഘവൻ – ( മുൻ എം.എൽ.എ കെ. രാഘവൻ മാസ്റ്ററുടെഭാര്യയും പത്തും പതിനൊന്നും കേരളനിയമസഭകളിൽ പട്ടികവർഗ്ഗ സംവരണമണ്ഡലമായ നോർത്ത് വയനാട് നിന്നുള്ള കോൺഗ്രസ് അംഗവുമായിരുന്ന രാധാ രാഘവൻ )
1962 – സരിക – ( കമലാഹാസന്റെ മുൻ ഭാര്യയും ദേശീയ പുരസ്കാരം നേടിയ നടിയുമായ സരിക )
1931 – റൗൾ കാസ്ട്രൊ – ( ഫീഡൽ കാസ്ട്രോയുടെ സഹോദരനും ‘ ക്യൂബയുടെ പ്രസിഡന്റും ആയ റൗൾ കാസ്ട്രൊ )
1924 – എം കരുണാനിധി – ( അഞ്ച് വട്ടം തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി എം കെ നേതാവും ആയിരുന്നു. കൂടാതെ . ആദ്യ കാലത്ത് നിരവധി ചിത്രങ്ങൾക്കും നാടകങ്ങൾക്കും. കഥയും സംഭാഷണവും എഴുതിയ എം.കരുണാനിധി )
1965 – രാധ – ( 1980-90 കാലത്ത് തെന്നിന്ത്യൻ സിനിമയിലെ നായികാരിൽ ഒരാളും നടി അംബികയുടെ സഹോദരിയും കല്ലറ സരസമ്മയുടെ മകളും ആയിരുന്ന നടി രാധ )
1930 – ജോർജ് ഫെർണാണ്ടസ് – ( സോഷ്യലിസ്റ്റും പിന്നീട് ജനതാദൾ യു നേതാവും. എൻ ഡി എ സർക്കാറിൽ പ്രതിരോധ മന്ത്രിയും ആയിരുന്ന മാംഗളൂർ സ്വദേശിയായിരുന്ന ജോർജ് ഫെർണാണ്ടസ് )
1984 – സ്റ്റുവർട്ട് ബിന്നി – ( റോജർ ബിന്നിയുടെ മകനും വലംകൈയ്യൻ മീഡിയം പേസ് ബൗളറും, വലംകൈയ്യൻ ബാറ്റ്സ്മാനുമായ സ്റ്റുവാർട്ട് ബിന്നി )
1895 – സർദാർ കെ എം പണിക്കർ – ( പണ്ഡിതൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, നയതന്ത്രപ്രതിനിധി, ഭരണജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധനായ സർദാർ കാവാലം മാധവ പണിക്കർ എന്ന സർദാർ കെ.എം പണിക്കർ )
1901 – ജി ശങ്കരകുറുപ്പ് – ( പ്രശസ്തനായ കവിയും ഉപന്യാസകാരനും മാത്രമല്ല സർവ്വകലാശാല അദ്ധ്യാപകൻ, വിവർത്തകൻ, ഗായരചയിതാവ്, ഇന്ത്യൻ പാർലമെന്റ് അംഗം കേരള സാഹിത്യ അക്കാദമിപ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ച ജ്ഞാനപീഠം പുരസ്കാര ജേതാവ് ജി. ശങ്കരക്കുറുപ്പ് എന്നാ മഹാകവി ജി )
1911 – പി കെ ശിവശങ്കരപിള്ള – ( നാടന്‍ കലാരൂപങ്ങള്‍ സംരക്ഷിക്കുക, അവിടെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക, കലാമണ്ഡലം സെക്രട്ടറി, കേരള സാഹിത്യ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി , കേരള കലാഗ്രാമത്തില്‍ പ്രവര്‍ത്തന അധ്യക്ഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്രവര്ത്തിച്ച പി കെ ശിവശങ്കരപ്പിള്ള )“`
➡ _*ചരമവാർഷികങ്ങൾ*_
“`2016 – മുഹമ്മദ് അലി – ( മൂന്നു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായും, ഒളിമ്പിക് ചാമ്പ്യനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അമേരിക്കൻ ബോക്സിംഗ് താരം മുഹമ്മദ് അലി എന്ന കാഷ്യസ് മേർസിലസ് ക്ലേ ജൂനിയർ )
1989 – ആയത്തുള്ള ഖുമൈനി – ( മുഹമ്മദ് രിസാ പഹ്‌ലവിയെ സ്ഥാനഭ്രഷ്ടനാക്കിയ ഇസ്ലാമിക വിപ്ലവത്തിന്റെ രാഷ്ട്രീയ-ആത്മീയ ആചാര്യനും,വിപ്ലവം വിജയിച്ചതു മുതൽ മരണം വരേ ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ നേതാവും ആയിരുന്ന സയ്യിദ് മൂസവി ഖുമൈനി എന്ന ആയത്തുള്ള ഖുമൈനി )
2007 – പമ്മൻ – ( ലൈംഗികതയുടെ അതിപ്രസരം കാരണം പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുള്ള ഭ്രാന്ത്, അടിമകൾ, ചട്ടക്കാരി,അമ്മിണി അമ്മാവൻ,മിസ്സി,തമ്പുരാട്ടി,വികൃതികൾ കുസൃതികൾ, നെരിപ്പോട്, ഒരുമ്പെട്ടവൾ, വഷളൻ തുടങ്ങിയ കൃതികൾ എഴുതിയ ആർ.പി. പരമേശ്വരമേനോൻ എന്ന പമ്മൻ )
2013 – കെ പി കോസലരാമദാസ് – ( നക്സൽ പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലർത്തുകയും, നിയമസഭാംഗത്വം രാജിവയ്ക്കുകയും ചെയ്ത മൂന്നാം കേരള നിയമ സഭയിലെ സാമാജികനും തിരുവനന്തപുരം മുൻ മേയറുമായിരുന്ന കെ.പി. കോസലരാമദാസ് )
2014 – ചുനക്കര രാജൻ – ( ഓണാട്ടു കരയിലെ കാളകെട്ടുകളിലെ കാളത്തലകൾ നിർമ്മിച്ചിരുന്നവരിൽ പ്രധാനിയും, പേരുകേട്ട കൂറ്റൻ കാള ത്തലകളുടെ ശില്പി എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഉൾപ്പെടുകയും, ചുമർ ച്ചിത്രരചനയിലും ശില്പനിർമ്മാണത്തിലും ക്ഷേത്ര നിർമ്മാണത്തിലും നിപുണനുമായിരുന്ന ചുനക്കര രാജൻ )
1925 – വി വി എസ് അയ്യർ – ( ആധുനിക തമിഴ് ചെറുകഥാ സാഹിത്യത്തിന്റെ പിതാവും, കമ്പർ എഴുതിയ രാമാവതാരവും, തിരുവള്ളുവർ രചിച്ച തിരുക്കുറളും, ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്യുകയും ചെയ്ത ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന വരഹനേരി വെങ്കടേശ സുബ്രഹ്മണ്യ അയ്യർ എന്ന വി.വി.എസ്. അയ്യർ )
2014 – ഗോപിനാഥ് മുണ്ടേ – ( ബി.ജെ.പിയുടെ മുതിർന്ന നേതാവും പതിനാറാം ലോക്സഭയിലെ ഗ്രാമവികസന വകുപ്പ് മന്ത്രിയും ആയിരുന്ന ഗോപിനാഥ് മുണ്ടെ )
2018 – ലീലാ മേനോൻ – ( പ്രശസ്ത മലയാള പത്രപ്രവർത്തക, ജൻമഭൂമി എഡിറ്റർ )
1851 – വൈകുണ്ഠ സ്വാമി – ,( 1851- അയ്യാ വൈകുണ്ഠസ്വാമി.. സാമൂഹ്യ പരിഷ്കർത്താവ്.. മഹാ വിഷ്ണുവിന്റെ പത്താം അവതാരം എന്നും അറിയപ്പെടുന്നു )
1924 – ഫ്രാൻസ് കാഫ്ക – ( ഇരുപതാം നൂറ്റാണ്ടിലെ എണ്ണപ്പെട്ട ജർമ്മൻ എഴുത്തുകാരിൽ ഒരാളായിരുന്ന ഫ്രാൻസ് കാഫ്ക )
1977 – റോബർട്ടൊ റോസല്ലിനി – ( യൂറോപ്യൻ സിനിമയിലെ നാഴികക്കല്ലായി കണക്കാക്കുന്ന രണ്ടാം ലോകയുദ്ധത്തെക്കുറിച്ചുള്ള ചലച്ചിത്രത്രയമായി അറിയപ്പെടുന്ന റോം ഓപ്പൺ സിറ്റി (1945), പയ്‌സാൻ (1946), ജർമനി ഇയർ സീറോ (1947) എന്നി ചിത്രങ്ങൾ സംവിധാനം ചെയ്ത
പ്രശസ്തനായ ഇറ്റാലിയൻ ചലച്ചിത്ര സംവിധായകൻ റോബർട്ടോ റോസല്ലിനി )
2001 – ഹുമയൂൺ അബ്ദുൽ അലി – ( പക്ഷിശാസ്ത്രജ്ഞനും ജീവശാസ്ത്രജ്ഞനും, ‘ഇന്ത്യയുടെ പക്ഷിമനുഷ്യൻ’ എന്നറിയപ്പെടുന്ന സാലിം അലിയുടെ അർദ്ധസഹോദരനും ആയിരുന്ന ഹുമയൂൺ അബ്ദുൽ അലി )
1657 – വില്യം ഹാർവി – ( ആധുനിക ശരീരധർമ്മ ശാസ്ത്രത്തിന്റെ
സ്ഥാപകനും, രക്തചംക്രമണം കണ്ടുപിടിക്കുകയും ഹൃദയത്തിന്റെയും രക്തത്തിന്റെയും ചലനങ്ങളെപ്പറ്റി’ എന്നർഥം വരുന്ന ശീർഷകമുള്ള ഒരു പുസ്തകം ലാറ്റിൻ ഭാഷയിലെഴുതുകയും, ആധുനിക ഭ്രൂണ വിജ്ഞാനത്തിന്റെ ആദ്യ ഗ്രന്ഥമായി ‘പുനരുല്പാദനത്തെ ക്കുറിച്ചുള്ള ചർച്ച’ എന്നൊരു പുസ്തകം എഴുതുകയും ചെയ്ത ഇംഗ്ലിഷ് വൈദ്യ ശാസ്ത്രജ്ഞൻ വില്ല്യം ഹാർവി )“`
➡ _*മറ്റു പ്രത്യേകതകൾ*_
⭕ _ലോക സൈക്കിൾ ദിനം._
⭕ _World Club foot day_
⭕ _അർജന്റീന : എക്കണോമിസ്റ്റ് ഡേ_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴