ഇന്ത്യന്‍ വെബ്സൈറ്റുകള്‍ക്കും സാന്പത്തിക ശൃംഖലയ്ക്കും നേരെ ചൈന സൈബര്‍ ആക്രമണത്തിനു കോപ്പുകൂട്ടുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്.
കൃത്രിമമായി ഇന്റര്‍നെറ്റ് ട്രാഫിക് വര്‍ധിപ്പിച്ച് (ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ്- ഡിഡിഒഎസ്) നെറ്റ്വര്ക്കുകള് തടസപ്പെടുത്താനാണ് ചൈനയുടെ നീക്കമെന്നാണ് സൂചന. സര്‍ക്കാര്‍ വെബ്സൈറ്റുകള്‍, ബാങ്കിംഗ് നെറ്റ്വര്ക്കുകള്, എടിഎമ്മുകള്‍ എന്നിവ ഭീഷണിയിലാണെന്നാണു മുന്നറിയിപ്പില്‍ പറയുന്നത്. നിലവില്‍ സംഭവിച്ചിട്ടുള്ള സൈബര്‍ ആക്രമണങ്ങളുടെ ഉറവിടം സെന്‍ട്രല്‍ ചൈനീസ് നഗരമായ ഷെംഗ്ഡുവാണ്. സിച്ചുവാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഈ നഗരത്തിലാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി യൂണിറ്റ് 61398 സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് ചൈനീസ് സൈന്യത്തിന്റെ പ്രൈമറി കവേര്‍ട്ട് സൈബര്‍ വാര്‍ഫെയര്‍ സെക്ഷന്‍ എന്നാണു സൂചന.
ചൊവ്വാഴ്ചയാണ് സൈബര്‍ ആക്രമണം ആരംഭിക്കുന്നത്. ബുധനാഴ്ചയും ആക്രമണം തുടര്‍ന്നു. ആക്രമണങ്ങളില്‍ ഭൂരിഭാഗവും പരാജയപ്പെടുത്തിയതായും രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു.
നിരവധി ഹാക്കര്‍ ഗ്രൂപ്പുകളുടെ കേന്ദ്രമാണ് ഷെംഗ്ഡു. ഇതില്‍ നിരവധി സംഘങ്ങളെ ചൈനീസ് സര്‍ക്കാര്‍ ഓപ്പറേഷനുകള്‍ മറയ്ക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. സാധാരണയായി പാക്കിസ്ഥാനില്‍നിന്നാണ് ഇന്ത്യക്കു നേരെ സൈബര്‍ ആക്രമണമുണ്ടാകുന്നത്. യുഎസ്, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നുള്ള ഹാക്കര്‍മാരെ ഉപയോഗിച്ചാണ് പാക്കിസ്ഥാന്റെ സൈബര്‍ ആക്രമണങ്ങള്‍.
You might also like