കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് ആക്രമണത്തില്‍ പരിക്കേറ്റ നാല് സൈനികരുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 20 സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇന്നലെ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനു പിന്നാലെ സൈന്യം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ നാല് സൈനികരാണ് വീരമൃത്യു വരിച്ചതെന്നായിരുന്നു കരസേന ആദ്യം പുറത്തുവിട്ട വിവരം. എന്നാല്‍ എഎന്‍ഐയുടെ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ പരിക്കേറ്റ 17 സൈനികര്‍ കൂടി വീരമൃത്യു വരിച്ചതായി സൈന്യം ചൊവ്വാഴ്ച വൈകിട്ട് പ്രസ്താവനയിറക്കി. കൂടുതല്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടോയെന്ന വിവരം അപ്പോഴും സൈന്യം പുറത്തുപറഞ്ഞിരുന്നില്ല. ചൈനയുടെ അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ സൈന്യം നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.
45 വര്‍ഷത്തിനിടെ ആദ്യമായാണ് ചൈനീസ് ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുന്നത്. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ കേണല്‍ ബി. സന്തോഷ് കുമാര്‍ അടക്കം 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനയുടെ 43 ഭടന്മാര് മരിച്ചതായി ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ച രാത്രിയാണു സംഘര്‍ഷം ഉണ്ടായത്. ഗല്‍വാന്‍ നദിക്കപ്പുറം ഗല്‍വാര്‍ താഴ്വരയിലെ പട്രോള്‍ പോയിന്റ് 14-നടുത്തായിരുന്നു ഏറ്റുമുട്ടല്‍. ചൊ വ്വാഴ്ച രാത്രിയോടെ സംഘര്‍ഷമേഖലയില്‍നിന്ന് ഇരുസേനയും പിന്മാറിയതായി പ്രതിരോധമന്ത്രാലയം ഡല്‍ഹിയില്‍ അറിയിച്ചു. അതിര്‍ത്തി കൈവശമാക്കാന്‍ ചൈനയുടെ സൈനികര്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മരണം. എന്നാല്‍ വെടിവയ്പ് ഉണ്ടായില്ല.
ഇരുമ്ബുദണ്ഡുകളും മറ്റുമുപയോഗിച്ചായിരുന്നു ആക്രമണമെന്നു റിപ്പോര്‍ട്ടുണ്ട്. തോക്കിന്റെ പാത്തി കൊണ്ടുള്ള അടിയേറ്റാണ് കമാന്‍ഡിംഗ് ഓഫീസറായ കേണല്‍ കൊല്ലപ്പെട്ടത്. ബിഹാര്‍ റെജിമെന്റിന്റെ 16-ാം ബറ്റാലിയന് കമാന്‍ഡിംഗ് ഓഫീസറാണു കൊല്ലപ്പെട്ട കേണല്‍. ഹവില്‍ദാര്‍ പഴനി, ശിപായി ഓഝ എന്നിവരാണു വീര മൃത്യുവരിച്ച മറ്റു രണ്ടു പേര്.
അതിര്‍ത്തിതര്‍ക്കത്തില്‍ സൈനികതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ചൈനയുടെ ഭാഗത്തുനിന്നു പെട്ടെന്നുള്ള പ്രകോപനം സംഭവിച്ചത്. ചൈനയുമാ യുള്ള അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതിന് ബ്രിഗേഡിയര്‍, കേണല്‍ തലങ്ങളില്‍ തിങ്കളാഴ്ചയും ചര്‍ച്ച നടന്നെങ്കിലും പിന്മാറ്റം സംബന്ധിച്ച് ധാരണയായി രുന്നില്ല. യഥാര്‍ഥ നിയന്ത്രണരേഖയോടു ചേര്‍ന്നുള്ള ഗല്‍വാനിലെ പട്രോള്‍ പോയിന്റ് 14 (പിപി 14), ഹോട് സ്പ്രിംഗ്സിലെ പിപി 15,17, പാങ്ങോംഗ് തടാ കത്തോടു ചേര്‍ന്നുള്ള നാലാം മലനിര (ഫിംഗര്‍ 4) എന്നിവിടങ്ങളിലാണ് സംഘര്‍ഷം നിലനില്‍ക്കുന്നത്.