കോവിഡിനു കീഴടങ്ങുന്നതിന് മുമ്ബ് മുപ്പത്തിനാലുകാരനായ യുവാവ് സ്വന്തം പിതാവിനയച്ച ശബ്ദ സന്ദേശം വൈറലാകുന്നു

0

താന്‍ കടന്നു പോകുന്ന വേദന വെളിപ്പെടുത്തിക്കൊണ്ട് യുവാവ് അച്ഛനയച്ച സന്ദേശം സര്‍ക്കാര്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്ബ് റെക്കോഡ് ചെയ്ത വീഡിയോ ആണിതെന്നാണ് റിപ്പോര്‍ട്ട്.’എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല.. ഞാന്‍ യാചിച്ചിട്ട് പോലും കഴിഞ്ഞ മൂന്ന് മണിക്കൂറായി എനിക്ക് ഓക്സിജന്‍ നല്‍കിയിട്ടില്ല.. എനിക്ക് ശ്വാസമെടുക്കാന്‍ കഴിയുന്നില്ല.. എന്‍റെ ഹൃദയം നിലച്ചത് പോലെ തോന്നുകയാണ്..’ എന്നായിരുന്നു അച്ഛനയച്ച വീഡിയോ സന്ദേശത്തില്‍ യുവാവ് പറയുന്നത്.. ആശുപത്രി അധികൃതരുടെ അനാസ്ഥ കൂടി വെളിപ്പെടുത്തിക്കൊണ്ടുള്ള ഹൃദയഭേദകമായ ഈ വീഡിയോ ഇതിനോടകം വൈറലാവുകയും വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാവ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.ഇക്കഴിഞ്ഞ ജൂണ്‍ 24നാണ് യുവാവിനെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.. രോഗം സ്ഥിരീകരിച്ചതോടെ ചികിത്സ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ജൂണ്‍ 26ന് ഇയാള്‍ മരണപ്പെട്ടു. ആശുപത്രിയില്‍ നിന്നുള്ള ഇയാളുടെ വീഡിയോ സന്ദേശം വിവാദമായതോടെ ആരോപണങ്ങള്‍ നിഷേധിച്ച്‌ ആശുപത്രി അധികൃതരും രംഗത്തെത്തിയിരുന്നു. ‘കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണ്‍ 24നാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ തന്നെ മതിയായ ചികിത്സ ഉറപ്പാക്കിയിരുന്നു. ഓക്സിജനും തുടര്‍ച്ചയായി നല്‍കി വന്നിരുന്നു.. എന്നാല്‍ ചികിത്സയിലിരിക്കെ ജൂണ്‍ 26ന് ഹൃദയാഘാതം മൂലം അയാള്‍ മരിച്ചു.. ഇങ്ങനത്തെ കേസുകളില്‍ ഇതുപോലെ പലപ്പോഴും സംഭവിക്കാറുണ്ട്’ എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം.
അസുഖബാധിതനായ മകന് പത്തോളം സ്വകാര്യ ആശുപത്രികളില്‍ പ്രവേശനം നിഷേധിച്ചുവെന്നും തുടര്‍ന്നാണ് ഹൈദരാബാദ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചതെന്നുമാണ് യുവാവിന്‍റെ പിതാവ് പറയുന്നത്… ഇവിടെ സഹായത്തിനായി മകന്‍ യാചിച്ചെങ്കിലും ആരും സഹായിക്കാനെത്തിയില്ല. ‘എന്തുകൊണ്ടാണ് എന്‍റെ മകന് ഓക്സിജന്‍ നിഷേധിക്കപ്പെട്ടത് ? വേറെ ആര്‍ക്കെങ്കിലും അത്യാവശ്യം വന്നതുകൊണ്ടാണോ എന്‍റെ മകനില്‍ നിന്ന് അതെടുത്ത് മാറ്റിയത്… മകന്‍റെ വീഡിയോ കണ്ട് എന്‍റെ ഹൃദയം തകര്‍ന്നു’ യുവാവിന്‍റെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ആ ഹൃദയവേദനയോടെ ആ പിതാവ് പറയുന്നു.

You might also like

Leave A Reply

Your email address will not be published.