ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്‍ ജനറല്‍ സെക്രട്ടറിക്ക് നല്‍കിയ കത്തിലാണ് പരാമര്‍ശം. നടന്‍ നീരജ് മാധവന്‍ താരസംഘടനയക്ക് നല്കിയ വിശദീകരണത്തില്‍ നിലപാട് ആവര്‍ത്തിച്ച സാഹചര്യത്തിലാണിത്.തൊഴില്‍ പരമായ എല്ലാ സംരക്ഷണവും സംഘടന നല്‍കേണ്ടതുണ്ട്. സിനിമാ മേഖലയില്‍ ഏതെങ്കിലും മാഫിയ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അതിനെ ചെറുക്കണം. മലയാള സിനിമയില്‍ ഒരു അംഗത്തിന് പോലും വിവേചനം നേരിടേണ്ടി വരരുത്. നടന്‍ നീരജ് മാധവന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഗൗരവമായി എടുക്കേണ്ടതാണ്. പ്രത്യേകിച്ചും അയാള്‍ സംഘടനയായ അമ്മയ്ക്ക് നല്‍കിയ വിശദീകരണത്തിലും നിലപാട് ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍. അതുകൊണ്ട് പരാതി സംബന്ധിച്ച് പരിശോധന നടത്തണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ നല്‍കിയ കത്തിലാവശ്യപ്പെടുന്നു.നീരജ് മാധവന്‍ നല്‍കിയ വിശദീകരണം താര സംഘടനയായ അമ്മ ഔദ്യോഗികമായി ഫെഫ്കയ്ക്ക് കൈമാറിയിട്ടുണ്ട്. സിനിമയില്‍ വളര്‍ന്നുവരുന്നവരെ ഇല്ലാതാക്കുന്ന സംഘം ഉണ്ടെന്ന ഫേസ്ബുക്ക് പരാമര്‍ശത്തിലാണ് മറുപടി നല്‍കിയത്. ആരുടേയും പേര് പാരാമര്‍ശിക്കുന്നില്ലെങ്കിലും തന്റെ നിലപാട് നീരജ് മാധവന്‍ കത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. ഫെഫ്കയുടെ ആവശ്യപ്രകാരമായിരുന്നു അമ്മ നീരജ് മാധവിനോട് വിശദീകരണം തേടിയത്.നീരജിന്റെ മറുപടി ലഭിച്ച സാഹചര്യത്തില്‍ ഫെഫ്കയിലെ മറ്റു യൂണിയനുകള്‍ ഈ വിഷയത്തില്‍ തുറന്ന ചര്‍ച്ച നടത്തണമെന്നും ബി. ഉണ്ണകൃഷ്ണന്‍ നല്‍കിയ കത്തില്‍ പറയുന്നു.