ചൈ​ന​യു​ടെ നാ​ല്‍​പ്പ​തി​ല​ധി​കം സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി കേ​ന്ദ്ര​മ​ന്ത്രി

0

കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ ഗ​ല്‍​വാ​ന്‍ താ​ഴ്വ​ര​യി​ല്‍ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ല്‍ ഇ​ന്ത്യ​യു​ടെ 20 സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​പ്പോ​ള്‍ ചൈ​ന​യ്ക്ക് നാ​ല്‍​പ്പ​തി​ല​ധി​കം സൈ​നി​ക​രെ ന​ഷ്ട​പ്പെ​ട്ട​താ​യി കേ​ന്ദ്ര​മ​ന്ത്രി ജ​ന​റ​ല്‍ വി.​കെ. സിം​ഗ്. ഗ​ല്‍‌​വാ​ന്‍ ഏ​റ്റു​മു​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൈ​നീ​സ് പ​ക്ഷ​ത്തു​ണ്ടാ​യ ന​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ച്‌ ആ​ദ്യ​മാ​യാ​ണ് സ​ര്‍​ക്കാ​രി​ലെ ഒ​രു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.
ന​മ്മ​ള്‍​ക്ക് 20 സൈ​നി​ക​രെ ന​ഷ്ട​പ്പെ​ട്ട​പ്പോ​ള്‍, അ​വ​രു​ടെ ഭാ​ഗ​ത്ത് ഇ​ര​ട്ടി​യി​ല​ധി​കം പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. എ​ന്നാ​ല്‍ ചൈ​ന സം​ഖ്യ​ക​ള്‍ മ​റ​യ്ക്കു​ക​യാ​ണ്. 1962ലെ ​യു​ദ്ധ​ത്തി​ലും ചൈ​ന ഇ​തേ​രീ​തി​യാ​ണ് പി​ന്തു​ട​ര്‍​ന്നി​രു​ന്ന​തെ​ന്നും വി.​കെ. സിം​ഗ് പ​റ​ഞ്ഞു.
ചൈ​നീ​സ് സൈ​നി​ക​ര്‍ ന​മ്മു​ടെ പി​ടി​യി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് വി​ട്ട​യ​ച്ച​താ​യും കേ​ന്ദ്ര​മ​ന്ത്രി വി​ശ​ദ​മാ​ക്കി. ഗ​ല്‍​വാ​ന്‍ ഏ​റ്റു​മു​ട്ട​ലി​ല്‍ ഇ​രു​വ​ശ​ത്തും നാ​ശ​ന​ഷ്ട​ങ്ങ​ള്‍​ ഉ​ണ്ടാ‍​യ​താ​യി ചൈ​നീ​സ് വെ​സ്റ്റേ​ണ്‍ തി​യ​റ്റ​ര്‍ ക​മാ​ന്‍​ഡ് വ​ക്താ​വ് കേ​ണ​ല്‍ ഴാ​ങ് ഷു​യി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ സം​ഖ്യ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

You might also like

Leave A Reply

Your email address will not be published.