ജൂണ്‍ 30 മുതല്‍ കടകള്‍ ഉള്‍പ്പെടെ സ്വകാര്യ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുന്നത് നിരവധി പേര്‍ക്ക് ആശ്വാസമാവും
കുവൈത്ത് സിറ്റി: മൂന്ന് മാസത്തോളമായി കടകള്‍ അടച്ചിട്ടത് കാരണം ജോലിയും വരുമാനവുമില്ലാതെ പതിനായിരങ്ങളാണ് ദുരിതത്തിലായത്. 30 ശതമാനം ജീവനക്കാര്‍ക്ക് മാത്രം അനുമതി നല്‍കിയും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന കര്‍ശന നിബന്ധനയോടെയുമാണ് കടകള്‍ തുറക്കാന്‍ അനുവദിക്കുന്നത്. പൂര്‍ണമായി അടഞ്ഞുകിടക്കുന്ന അവസ്ഥ മാറുന്ന ആശ്വാസമാണ് കടയുടമകള്‍ക്കും ജീവനക്കാര്‍ക്കും. ശുചിത്വം പാലിക്കണമെന്നും കൃത്യമായ ഇടവേളകളില്‍…