ന്യൂയോര്‍ക്ക്: പ്രമുഖ സന്ദേശ ആപ്പായ ടെലഗ്രാമിന് കനത്ത തിരിച്ചടിയായി അമേരിക്കന്‍ സെക്യൂരിറ്റി എക്സേഞ്ച് കമ്മീഷന്‍ തീരുമാനം. എസ്‌ഇസി എടുത്ത തീരുമാനപ്രകാരം ടെലഗ്രാം 1.2 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ തങ്ങളുടെ നിക്ഷേപകര്‍ക്ക് ടെലഗ്രാംതിരിച്ചുനല്‍കാന്‍ സമ്മതിച്ചു.കഴിഞ്ഞ ഒക്ടോബറിലാണ് ടെലഗ്രാം നടത്തിയ 1.7 ബില്ല്യണ്‍ ഡോളര്‍ വരുന്ന ഡിജിറ്റല്‍ ടോക്കണ്‍ ഇടപാട് അമേരിക്കന്‍ സെക്യൂരിറ്റി എക്സേഞ്ച് കമ്മീഷന്‍ റദ്ദാക്കിയിരുന്നു. 2.9 ബില്ല്യണ്‍ ഡിജിറ്റല്‍ കോയിന്‍ ഓഫറിംഗിലൂടെ തങ്ങളുടെ മൂലധന സമാഹരണത്തിനാണ് ടെലഗ്രാം ലക്ഷ്യമിടുന്നത്.