തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണെത്തി ഒരാഴ്ച പിന്നിടുമ്ബോള്‍ സംസ്ഥാനത്താകെ ശരാശരി ലഭിച്ചത് 46% കൂടുതല്‍ മഴ
മദ്ധ്യകേരളത്തില്‍ മഴ കുറഞ്ഞു.
11.64 സെ.മീ. കണക്ക് കൂട്ടിയ സ്ഥാനത്ത് 17 സെ.മീ. മഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് കോഴിക്കോടാണ്, 41.5 സെ.മീ, ഏറ്റവും കുറവ് മഴ പാലക്കാടാണ് 8.2 സെ.മീ. ഇടുക്കി, തൃശൂര്‍, എറണാകുളം ഒഴികെയുള്ള ജില്ലകളില്ലെല്ലാം സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ മഴ കൂടിയത് തിരുവനന്തപുരത്താണ് 197% മഴ ഇവിടെ കൂടി. അതേ സമയം ഇടുക്കിയില്‍ 20% മഴ കുറഞ്ഞു. കഴിഞ്ഞ മഴക്കാലത്ത് ജില്ലയില്‍ 25% മഴ കുറഞ്ഞിരുന്നു. കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ (ഐഎംഡി) പുറത്ത് വിട്ട കണക്ക് പ്രകാരമാണിത്.രണ്ട് ദിവസത്തിനകം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപമെടുക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം. ഇതുണ്ടായാല്‍ ഈ വാരം കേരളത്തില്‍ മഴ കനക്കും. മഴ മേഖലകള്‍ ധാരാളമായ സംസ്ഥാനത്തിന്റെ അന്തരീക്ഷത്തിലേക്ക് എത്തുന്നുണ്ടെങ്കിലും എവിടേയും രണ്ട് ദിവസമായി തീവ്രമഴ രേഖപ്പെടുത്തിയിട്ടില്ല. ശനിയാഴ്ച വയനാട് വൈത്തിരിയില്‍ 9 സെ.മീ. മഴ ലഭിച്ചു. നിലവില്‍ കാലവര്‍ഷം കര്‍ണ്ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെത്തിയിട്ടുണ്ട്.