ദു​ബായ് എ​ക്സ്​​പോ 2020 സൈ​റ്റു​ക​ളു​ടെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ഡി​സം​ബ​റോ​ടെ പൂ​ര്‍​ത്തീ​ക​രി​ക്കും

0

കോ​വി​ഡ്​​ പ്ര​തി​സ​ന്ധി എല്ലാമേഖലകളിലും ബാധിച്ചെങ്കിലും എ​ക്സ്പോ പ്രോ​ജ​ക്ടു​ക​ളു​ടെ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ന് വി​ഘാ​ത​മാ​യി​ട്ടി​ല്ലെ​ന്നും ശേ​ഷി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളെ​ല്ലാം ഡി​സം​ബ​ര്‍ മാ​സ​ത്തോ​ടെ ല​ക്ഷ്യം​കൈ​വ​രി​ക്കു​മെ​ന്നും എ​ക്സ്പോ സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.ശ​ക്ത​മാ​യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ സൈ​റ്റു​ക​ളി​ല്‍ പ്ര​വൃ​ത്തി​യെ​ടു​ക്കു​ന്ന​ത്. എ​ല്ലാ​വ​രും വ​ര്‍​ക്ക് സൈ​റ്റി​ല്‍ ഫേ​സ് മാ​സ്ക് ധ​രി​ക്കും. തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള ട്രാ​ന്‍​സ്പോ​ര്‍​ട്ടി​ങ്​ സം​വി​ധാ​ന​ങ്ങ​ളി​ലും സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പു​വ​രു​ത്തു​ന്നു​ണ്ട്. ബ​സിന്റെ ശേ​ഷി​യു​ടെ 50 ശ​ത​മാ​നം മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് ഗ​താ​ഗ​തം ന​ട​ത്തു​ന്ന​ത്.സൈ​റ്റ് അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും യു.​എ.​ഇ നി​ര്‍​ദേ​ശി​ച്ച സു​ര​ക്ഷ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച്‌ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യി തു​ട​രു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ള്‍ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നും കോ​വി​ഡ് അ​പ​ക​ട​സാ​ധ്യ​ത​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും ആ​രോ​ഗ്യ-​സു​ര​ക്ഷ ടീ​മു​ക​ള്‍ ക​രാ​റു​കാ​രു​മാ​യി യോ​ജി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

You might also like
Leave A Reply

Your email address will not be published.