നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ നാലു പേര്‍ കൂടി പ്രതികളാകാന്‍ സാധ്യത

0

യുവതികളെ പാലക്കാട്ടേക്ക് വിളിച്ചുവരുത്തിയ ഇടുക്കിക്കാരി മീരയടക്കമാണ് പ്രതിയാകുന്നത്. കേസില്‍ ആദ്യം അറസ്റ്റിലായ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് നടക്കും.തട്ടിപ്പിനിരയായ കൂടുതല്‍ പേര്‍ പരാതിയുമായി എത്തികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിപുലമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. അതേസമയം തട്ടിപ്പിനരയായ ഷംന കാസിം ഇന്ന് കൊച്ചിയിലെത്തും. ഹൈദരാബാദില്‍ സിനിമ ഷൂട്ടിംഗിലുള്ള താരം വൈകുന്നേരത്തോടെയാണ് കൊച്ചിയിലെത്തുക.അതേസമയം ഷംനയുടെ പരാതിയില്‍ എടുത്ത കേസില്‍ ആദ്യം പിടിയിലായ നാലു പ്രതികളെ നടിയുടെ വീട്ടിലെത്തിച്ച്‌ തെളിവെടുക്കാനുണ്ട്. ഇന്നലെ അതിന് തയ്യാറെടുത്തെങ്കിലും ഒടുവില്‍ അറസ്റ്റിലായ മുഖ്യപ്രതി മുഹമ്മദ് ഷെരീഫ് അടക്കമുള്ള എല്ലാവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നത് നീണ്ടുപോയതിനാല്‍ തെളിവെടുപ്പ് നടന്നില്ല. ഷംന എത്തുന്നതോടെ പ്രതികളെ പരാതിക്കാര്‍ക്ക് മുന്നില്‍ നേരിട്ട് കാണിച്ച്‌ തിരിച്ചറിയാമെന്ന സൗകര്യവും ഉണ്ട്.നാളെ ഷംന കാസിമിന്റെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തുമെന്ന് പൊലീസ് അധികൃതര്‍‌ അറിയിച്ചു. അതിന് ശേഷമാകും തുടരന്വേഷണം.മൂന്ന് പ്രതികളെക്കൂടി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. വൈകാതെ ഇവരെയും കസ്റ്റഡിയില്‍ വാങ്ങും. റിസപ്ഷനിസ്റ്റുകളും ഇവന്റ് മാനേജ്മെന്റ് ജീവനക്കാരും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും കൊച്ചി ഡി.സി.പി ജി.പൂങ്കുഴലി പറഞ്ഞു.കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതായി വ്യക്തമായ വിവരം അന്വേഷണ സംഘത്തിനുണ്ട്. ഇതുവരെ പതിനെട്ട് പേരാണ് പരാതിയുമായി അന്വേഷണ സംഘത്തിനെ സമീപിച്ചിരിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.