മാസ്‌ക്സ് ധരിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാരനെ പുറത്താക്കി അമേരിക്കന്‍ എയര്‍ലൈന്‍സ്

0

കോവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ വിമാന കമ്ബനിയുടെ പ്രോട്ടോക്കോള്‍ യാത്രക്കാരന്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. അമേരിക്കന്‍ എയര്‍ലൈന്‍സ് പിന്നീട് ഇയാളെ വിലക്കുകയും ചെയ്തു.ബ്രാന്‍ഡണ്‍ സ്ട്രാക്കാ എന്നയാളെയാണ് വിമാനത്തില്‍ നിന്ന് പുറത്താക്കിയത്. ഇയാള്‍ തന്നെയാണ് വിമാനക്കമ്ബനിക്കെതിരെ ആരോപണം ഉന്നയിച്ച്‌ ആദ്യം രംഗത്തെത്തിയത്. പിന്നീട് വിമാനക്കമ്ബനി ഈ ആരോപണം ശരിവെക്കുകയും പിന്നീട് വിമാന കമ്ബനി വിശദീകരണക്കുറിപ്പ് ഇറക്കുകയും ചെയ്തു.കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ യാത്രക്കാരന്‍ തയ്യാറായില്ലെന്നും ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ ചെവികൊണ്ടില്ലെന്നും അതിനാല്‍ ഇയാളെ വിമാനത്തില്‍ നിന്നും വിലക്കുന്നുവെന്നുമായിരുന്നു വിമാന കമ്ബനിയുടെ വിശദീകരണം.ന്യൂയോര്‍ക്കില്‍ നിന്ന് ഡാലസിലേക്കുള്ള യാത്രക്കിടെ ബുധനാഴ്ചയാണ് സംഭവം. വിമാനത്തില്‍ കയറിയ യുവാവ് മാസ്‌ക് ധരിക്കാന്‍ തയ്യാറായില്ല. വിമാന ജീവനക്കാര്‍ ഇദ്ദേഹത്തോട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ അനുസരിച്ചില്ല. മാത്രമല്ല, വിമാനത്തിലെ ജീവനക്കാരുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതോടെ ഇയാളെ വിമാനത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

You might also like

Leave A Reply

Your email address will not be published.