മുംബൈയില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്കുള്ള യാത്രക്കായി പ്രത്യേക വിമാനം ഏര്‍പ്പെടുത്തി ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്
യുപിയിലെ 700 ഓളം കുടിയേറ്റ തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങാനായിട്ടുള്ളത്. ഇവര്‍ക്കായി നാല് വിമാനങ്ങളാണ് ബച്ചന് ഏര്‍പ്പെടുത്തിയത്.
തൊഴിലാളികള്‍ക്കായി ആദ്യം ട്രെയിന്‍ ബുക്ക് ചെയ്യാനാണ് ബച്ചന് ശ്രമിച്ചത്. എന്നാല്‍, ചില തടസങ്ങള്‍ മൂലം ഇത് സാധിച്ചിരുന്നില്ല. ഇതോടെയാണ് തൊഴിലാളികളെ വിമാനത്തില്‍ അയച്ചത്. ബച്ചന്റെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ അടുത്ത സഹായി രാജേഷ് യാദവ് ആണ് വിമാനങ്ങള്‍ തയാറാക്കിയത്.
മുംബൈയില്‍ നിന്ന് അലഹബാദ്, ഗൊരഖ്പുര്‍, വരാണസി എന്നിവിടങ്ങളിലേക്കാണ് വിമാനം അയച്ചത്. ബുധനാഴ്ച 180 പേര് വിമാനത്തില്‍ നാട്ടിലെത്തി.