15-06-1992 മുഹമ്മദ് സാലാഹ് – ജന്മദിനം
മുഹമ്മദ് സാലാഹ് ഹമദ് മഹ്‌റൂസ് ഘാലി എന്ന മുഹമ്മദ് സാലാഹ് ജനിച്ചത് 1992 ജൂൺ 15 ന് ഈജിപ്തിൽ ആയിരുന്നു
ഫുട്ബോളിൽ ഫോർവേഡ് പൊസിഷനിൽ കളിക്കുന്ന സാലാഹ് ലോകത്തെ മികച്ച കളിക്കാരിൽ ഒരാളായി പരിഗണിക്കപ്പെടുന്നു . ഈജിപ്ഷ്യൻ നാഷണൽ ടീമിന് വേണ്ടിയും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം ലിവർപൂളിന് വേണ്ടിയും ആദ്ദേഹം ഇപ്പോൾ പന്ത് തട്ടുന്നു. അൽ മൊക്കാവലൂൺ എന്ന ഈജിപ്ത്യൻ ക്ലബ്ബിന് വേണ്ടിയാണ് അദ്ദേഹം ആദ്യം ബൂട്ടണിഞ്ഞത്.
പിന്നീട് ചെൽസിക്ക് വേണ്ടി ഇറങ്ങിയെങ്കിലും കളിക്കാൻ അവസരം കുറവായിരുന്നു.പിന്നീട് സെരി എ ക്ലബ്, ഫിയോറന്റിന, റോമ എന്നിവർക്ക് വേണ്ടി പന്ത് തട്ടി. പിന്നീട്. ലിവർപൂൾ സ്വന്തമാക്കിയതോടെ സലാഹ് ലോക ഒന്നാം നമ്പർ കളിക്കാരിലേക്ക് ഉയരുന്നതാണ് കണ്ടത്
. ഈജിപ്തിന് വേണ്ടി ലോകകപ്പിലും ഒളിമ്പിക്സ് ഫുട്ബോളിലും കളിച്ചിട്ടുണ്ട്