രണ്ടാം തലമുറ ഔഡി ആര്‍ എസ് 7 ബുക്കിങ് ആരംഭിച്ചു

0

ഓണ്‍ലൈനിലോ അല്ലെങ്കില്‍ ഇന്ത്യയിലുടനീളമുള്ള കമ്ബനി ഡീലര്‍ഷിപ്പുകളിലോ വാഹനം ബുക്ക് ചെയ്യാം. 10 ലക്ഷം രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്.2020 ഓഗസ്റ്റ് മാസത്തോടെ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുമെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്. മുന്‍ മോഡലിനെ അപേക്ഷിച്ച്‌ നിരവധി അപ്ഡേറ്റുകള്‍, പുതിയ സവിശേഷതകള്‍, ഫീച്ചറുകള്‍ എന്നിവയുമായാണ് പുതുതലമുറ കാര്‍ വരുന്നത്.കൂടുതല്‍ അഗ്രസീവ് ആയ മുന്‍വശമാണ് വാഹനത്തിന് ലഭിക്കുന്നത്. വലിയ എയര്‍ ഡാമുകളും ഗ്ലോസി ബ്ലാക്ക് ഹണികോമ്ബ് ഗ്രില്ലും മുന്‍വശത്തെ മനോഹരമാക്കും.ആര്‍ എസ് -ന്റെ സാധാരണ ഓവല്‍ എക്സ്ഹോസ്റ്റുകള്‍ക്ക് ചുറ്റുമുള്ള വലിയ ഡിഫ്യൂസര്‍ ഫീച്ചര്‍ ചെയ്യുന്ന ബമ്ബറാണ് പിന്‍ ഭാഗത്തിന്റെ പ്രധാന ആകര്‍ഷണം.

You might also like
Leave A Reply

Your email address will not be published.