ലോക്ക്ഡൗണില്‍ നിന്ന് പുറത്ത് കടക്കുന്ന അണ്‍ലോക്ക്-1 ഘട്ടത്തില്‍ കൊവിഡ് കേസുകളുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുമ്ബോള്‍, അതീവശ്രദ്ധ പുലര്‍ത്തേണ്ടത് രാജ്യത്തെ മരണനിരക്കിലാണെന്ന് വിദഗ്ധര്‍ വ്യക്തമാകുന്നു. രാജ്യത്ത് കൊവിഡ് രോഗവ്യാപനം ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കുത്തനെ കൂടുമെന്നാണ് ദില്ലിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലെ വൈസ് ചെയര്‍മാന്‍ ഡോ. എസ് പി ബയോത്ര കണക്കുകൂട്ടുന്നത്. അടുത്ത കാലത്തൊന്നും രോഗവ്യാപനത്തിന്‍റെ എണ്ണം കുറച്ച് കൊണ്ടുവന്ന്, രോഗികളില്ലാത്ത അവസ്ഥ ഉണ്ടാകില്ലെന്ന് തന്നെയാണ് വിദഗ്ധര്‍ പറയുന്നത്.