രാഹുൽ ഗാന്ധി – ജന്മദിനം

0

19-06-1970 രാഹുൽ ഗാന്ധി – ജന്മദിനം

ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവാണ് രാഹുൽ ഗാന്ധി. 1970 ജൂൺ 19-ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേയും മുൻ കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടേയും മകനായി ജനിച്ച ഇദ്ദേഹം നിലവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്ന്റെ പ്രസിഡണ്ടാണ്..

പ്രശ്സ്തമായ നെഹ്രു-ഗാന്ധി കുടുംബംത്തിൽ നിന്നുള്ള രാഹുൽ തന്റെ ബാല്യത്തിൽ സുരക്ഷാകാരണങ്ങളാൽ നിരന്തരം സ്കൂളുകൾ മാറേണ്ടി വന്നിരുന്നു. വിദേശത്തു നിന്നും പഠനം കഴിച്ച രാഹുൽ ഒരു അപരനാമത്തിലാണ് അറിയപെട്ടിരുന്നത്. തന്റെ വ്യക്തിത്വം യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥ സുരക്ഷാ ഏജൻസികൾ ഉൾപ്പെടെ ഒരു തിരഞ്ഞെടുത്ത ഏതാനും പേർക്കേ അറിയുമായിരുന്നൊള്ളു. റോളിൻസ്, കേംബ്രിഡ്ജ് എന്നീ സർവകലാശാലകളിൽ നിന്ന് അന്താരാഷ്ട്ര ബന്ധങ്ങൾ, വികസനം, എന്നീ വിഷയങ്ങളിൽ ബിരുദം നേടിയ ഗാന്ധി ആദ്യം ലണ്ടൻ നിലെ ഒരു മാനേജ്മെന്റ് കൺസൾട്ടിങ് സ്ഥാപനമായ മോണിറ്റർ ഗ്രൂപ്പിലും പിന്നീട് മുംബൈയിലെ ബാക്കോപ്സ് എന്ന സ്ഥാപനത്തിലും ജോലി ചെയ്തു.2004 മുതൽ ലോക്‌സഭാ അംഗമായ ഇദ്ദേഹം അമേഥി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. 2017 ഡിസംബറിൽ കോൺഗ്രസിന്റെ പ്രസിഡന്റെ സ്ഥാനം രാഹുൽ ഏറ്റെടുത്തു. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെയും ട്രസ്റ്റിയായി തുടരുന്നു.

ആദ്യകാല ജീവിതം

1970 ജൂൺ 19- നു ഡൽഹിയിലാണ് രാജീവ് ഗാന്ധിയുടേയും ഇറ്റലിക്കാരിയായ സോണിയാ ഗാന്ധിയുടേയും രണ്ടു മക്കളിൽ മൂത്തവനായ രാഹുലിന്റെ ജനനം.രാഹുലിന്റെ പിതാവ്, മുത്തശ്ശി, മുതുമുത്തശ്ശൻ എന്നിവരെല്ലാം ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്.പ്രിയങ്കാ ഗാന്ധി ഇളയ സഹോദരിയും റോബർട്ട് വാധ്ര സഹോദരി ഭർത്താവുമാണ്.

രാഷ്ട്രീയ ജീവിതം

2004 മാർച്ചിൽ ഗാന്ധി 2004 മേയ് മാസത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. അച്ഛന്റെ മണ്ഡലമായിരുന്ന ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നും ലോക്സഭയിലെത്തി. സോണിയ ഗാന്ധിയുടെ മണ്ഡലമായിരുന്നു അമേഠി. പിന്നിടവർ റായ് ബറേലിയിലേക്ക് മാറി. 2019-ൽ ഉത്തർപ്രദേശിലെ അമേഠി മണ്ഡലത്തിൽ നിന്നും കേരളത്തിലെ വയനാട് മണ്ഡലത്തിൽ നിന്നും അദ്ദേഹം മത്സരിച്ചു. അമേഠിയിൽ തോൽവി ഏറ്റുവാങ്ങിയ അദേഹം വയനാട്ടിൽ റെക്കോർഡ് ഭൂരിപക്ഷത്തിന് വിജയിച്ചു

You might also like
Leave A Reply

Your email address will not be published.