വിജയ് ജന്മദിനം

0

22-06-1974 വിജയ് – ജന്മദിനം

തമിഴ് ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നടനും പിന്നണിഗായകനുമാണ് വിജയ് എന്നറിയപ്പെടുന്ന ജോസഫ് വിജയ് ചന്ദ്രശേഖർ, (ജനനം: ജൂൺ 22, 1974).ആരാധകർ ഇദ്ദേഹത്തെ സ്നേഹപൂർവ്വം “ഇളയദളപതി” എന്ന് വിളിക്കാറുണ്ട് . .1997, 2005 വർഷങ്ങളിൽ തമിഴ്നാട് സർക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം നേടി. പൂവേ ഉനക്കാക,

കാതലുക്ക് മര്യാദൈ, തുള്ളാത മനവും തുള്ളും (1999), ഷാജഹാൻ (2001) , ഗില്ലി (2004), പോക്കിരി (2007), തുപ്പാക്കി(2012), കത്തി (2014) എന്നിവയാണ് പ്രമുഖ ചിത്രങ്ങൾ.

ആദ്യ ജീവിതം

തമിഴ് ചലച്ചിത്രനിർമ്മാതാ‍വായ എസ്.എ. ചന്ദ്രശേഖറിന്റേയും ശോഭ ചന്ദ്രശേഖറിന്റേയും മകനായിട്ടാണ് വിജയ് ജനിച്ചത്. വിദ്യാഭ്യാ‍സം പൂർത്തീകരിച്ചത് ചെന്നയിലെ ലൊയൊള കോളേജിൽ നിന്നാണ്. ഇവിടെ പിന്നീട് പ്രമുഖ നടന്മാരായ സൂര്യ ശിവകുമാർ, യുവൻ ശങ്കർ രാജ എന്നിവർ ഒന്നിച്ചു പഠിച്ചിരുന്നു. സംഗീതയെ 1999 ഓഗസ്റ്റ് 25 ന് വിജയ് വിവാഹം ചെയ്തു. വിജയിന്റെ ആരാധികയായിരുന്നു സംഗീത. ഇവർക്ക് ഇപ്പോൾ രണ്ട് മക്കളുണ്ട്.

പ്രത്യേകതകൾ
2017ൽ പുറത്തിറങ്ങിയ ഭൈരവയിലെ തലക്കെട്ട് ഗാനം പിന്നീട് Hindi യിലേക്കും ഈണം ആക്കാൻ തീരുമാനം ഉണ്ടായി.

അഭിനയജീ‍വിതം

വിജയ് അഭിനയജീ‍വിതം തുടങ്ങിയത് ബാലതാരത്തിന്റെ വേഷങ്ങൾ ചെയ്തിട്ടാണ്. പിതാവായ എസ്.എ. ചന്ദ്രശേഖർ നിർമ്മിച്ച നാളൈയ തീർപ്പു എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.പിന്നീട് വിജയകാന്തും ഒന്നിച്ചു സിന്ദൂരപാണ്ടി എന്ന ചിത്രത്തിൽ അഭിനയിച്ചു.പിന്നീട് ചില ലോ ബഡ്ജറ് പരാജയചിത്രങ്ങളിൽ അഭിനയിച്ചു. മറ്റൊരു പ്രമുഖ യുവതാരം അജിത് ഒരുമിച്ചു 1994 രാജാവിൻ പാർവ്വയിലെ എന്ന ചിത്രത്തിൽ അഭിനയിച്ചു.ഈ സിനിമയിൽ അജിത്തിന്റെ നഷ്ടപ്രണയത്തിനു പകരം വീട്ടുന്ന സുഹൃത്ത് ആയിട്ടാണ് വിജയ് അഭിനയിച്ചത്.1996 ൽ പുറത്തിറങ്ങിയ “പൂവേ ഉനക്കാക” എന്ന ചിത്രമാണ് വിജയുടെ വഴിത്തിരിവായ ചിത്രം. പിന്നീട് “വൺസ് മോർ”, നേര്ക്കു നേർ,കാതലുക്ക് മര്യാദൈ ,തുള്ളാത്ത മണവും തുള്ളും തുടങ്ങിയ വിജയചിത്രങ്ങളും അഭിനയിച്ചു. കാതലുക്ക് മര്യാദൈ എന്ന ചിത്രത്തിന് മികച്ച നടനുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും തേടിയെത്തി. ഇക്കാലത്ത് അദ്ദേഹം ചെയ്ത അധികം സിനിമകളും കോമഡി പ്രണയ ചിത്രങ്ങൾ ആണ്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ആക്ഷനും ഡാൻസ് രംഗങ്ങളും പിന്നീടാണ് തമിഴ് സിനിമയിൽ തരംഗമായത് .2000 പതിറ്റാണ്ടിന്റെ ആദ്യ പകുതി പൂർണമായും വിജയുടേത് ആയിരുന്നു. 2000ൽ പുറത്തിറങ്ങിയ ഖുഷി ഉൾപ്പെടെ മൂന്ന് ചിത്രങ്ങളും വൻ വിജയങ്ങളായി. 2001 ൽ മലയാളസംവിധായകൻ സിദ്ധിഖിന്റെ “ഫ്രണ്ട്‌സ്” തമിഴ് റീമേക്കിൽ സൂര്യക്കൊപ്പം അഭിനയിച്ചു. ആ വർഷം തന്നെ ബദ്രി, ഷാജഹാൻ എന്നീ ചിത്രങ്ങൾ വലിയ വിജയമായിരുന്നു. ഷാജഹാൻ സിനിമയിലെ “സരക്ക് വെച്ചിരുക്കു” എന്ന ഗാനരംഗം തെന്നിന്ത്യ എമ്പാടും ചലനം സൃഷ്ടിച്ചു. ഈ സിനിമ കേരളത്തിലും വിജയിച്ചു.പിന്നീട് ഇറങ്ങിയ കുറച്ചു ചിത്രങ്ങൾ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും 2003ൽ പുറത്തിറങ്ങിയ തിരുമലൈ ആണ് വിജയ്ക് വഴിത്തിരിവ് ആയത് . ഇതിലൂടെ വിജയ് യുവനടന്മാർക്കിടയിൽ ഏറ്റവും നല്ല ആക്ഷൻ മാസ്സ്‌ ഹീറോ ആണെന്ന് തെളിയിച്ചു. അടുത്ത വർഷം പുറത്തിറങ്ങിയ ഗില്ലി എന്ന ചിത്രം തമിഴ് സിനിമാചരിത്രം തിരുത്തി എഴുതി. തമിഴിൽ 50 കോടി നേടിയ ആദ്യ ചിത്രമായിരുന്നു ഗില്ലി.രജനിക്കു പോലും അന്യമായിരുന്ന വിജയത്തോടെ വിജയ് തന്നെ ഇളയദളപതി എന്നുറപ്പിച്ചു.2014ൽ വിജയ്, ജില്ല എന്ന സിനിമയിൽ മലയാള സൂപ്പർ താരം മോഹൻലാലിന്റെ കൂടെ തകർത്തഭിനയിച്ചു.കത്തി, പുലി, തെരി , ഭൈരവ, മെർസ്സൽ, ബിഗിൽ തുടങ്ങിയവയാണ്‌ അവസാനം പുറത്തിറങ്ങിയ ചില ചിത്രങ്ങൾ.വിജയ്‌ , വിജയ്‌ സേതുപതി തുടങ്ങിയവർ അഭിനയിച്ച മാസ്റ്റർ ലോക്‌ൿഡൗൺ പ്രശ്നങ്ങൾ മൂലം ഇത്‌ വരെ തീയറ്ററുകളിൽ എത്തിയിട്ടില്ല

പിന്നണിഗായകനായി

തമിഴ് ചിത്രങ്ങളിൽ പിന്നണിഗായകനായും വിജയ് പ്രവർത്തിച്ചിട്ടുണ്ട്. സച്ചിൻ എന്ന ചിത്രത്തിൽ വിജയ് പാ‍ടിയ ഗാനങ്ങൾ വിജയമായിരുന്നു. 2012ൽ തുപ്പാക്കി, എന്ന ചിത്രത്തിലും, 2013ൽ തലൈവ എന്ന ചിത്രത്തിലും പാടി. 2014ൽ ജില്ലയിലെ കണ്ടാങ്കി എന്നാരംഭിക്കുന്ന ഗാനം വിജയ് പാടി. 2014-ൽ പുറത്തിറങ്ങിയ കത്തിയിൽ selfie-എന്ന ഗാനത്തിലൂടെ വിജയ് ആരാധകരെ കയ്യിലെടുത്തു, ഇതോടെ വിജയ് പാടിയ പാട്ടുകളുടെ എണ്ണം 32 ആയി.

You might also like
Leave A Reply

Your email address will not be published.