ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. കോപ്പര്‍, അയേണ്‍, വിറ്റാമിന്‍ എന്നിവ ധാരാളമായി ബദാമില്‍ അടങ്ങിയിരിക്കുന്നു. വിളര്‍ച്ചയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ബദാം.
വിളര്‍ച്ചയുള്ളവര്‍ ദിവസവും ബദാം കുതിര്‍ത്തു കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. ബദാം ഇനി മുതല്‍ കുതിര്‍ത്ത് മാത്രമല്ല ഷേക്കായും കഴിക്കാം. ബദാം മില്‍ക്ക് ഷേക്ക് വളരെ എളുപ്പം തയ്യാറാക്കാവുന്നതാണ്. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം…
വേണ്ട ചേരുവകള്‍…
ബദാം 20 എണ്ണം
പാല്‍ 3 കപ്പ്
പഞ്ചസാര 1 കപ്പ്
മില്‍ക്ക് മെയ്ഡ് 2 കപ്പ്
ഏലയ്ക്ക പൊടി ഒരു നുള്ള്
തയ്യാറാക്കുന്ന വിധം…
ആദ്യം ബദാമിനെ 1/2 ഗ്ലാസ് പാല്‍ ചേര്‍ത്ത് പേസ്റ്റ് പരുവത്തില്‍ അരച്ചെടുക്കുക. ബാക്കിയുള്ള പാലിനെ തിളപ്പിക്കാന്‍ വയ്ക്കുക. അതിന്റെ കൂടെ അരച്ച ബദാം, ഏലയ്ക്ക പൊടി, പഞ്ചസാര ചേര്‍ത്ത് നല്ലപോലെ തിളപ്പിച്ചെടുക്കുക. അല്പം കുറുകി വന്നാല്‍ തീ ഓഫ് ചെയ്തിട്ട് ഫ്രിഡ്ജില്‍ വച്ച് നന്നായി തണുപ്പിച്ചെടുക്കുക. ശേഷം കുടിക്കുക. പൊടിച്ച ബദാം ഉപയോഗിച്ച് അലങ്കരിക്കാവുന്നതാണ്.