ചേരുവകള്‍
ചീര (ചെറുതായി അരിഞ്ഞത്) രണ്ട് കപ്പ്
ബ്രഹ്മി ചെറുതായി അരിഞ്ഞത് ഒരു കപ്പ്
കാരറ്റ് അര കപ്പ്
തക്കാളി 1 എണ്ണം
തേങ്ങാപ്പാല്‍ 4 കപ്പ്
വെള്ളം രണ്ട് കപ്പ്
ലെമണ്‍ഗ്രാസ് കുറച്ച് ( ചതച്ചത്)
തൈം ആവശ്യത്തിന്
കാന്താരിമുളക്- 3 എണ്ണം
ഇഞ്ചി ഒരു ടീസ്പൂണ്‍
വെളുത്തുള്ളി 2 എണ്ണം
തുളസിയില 6 എണ്ണം
മല്ലിയില ഒരു പിടി
ഉപ്പ് ആവശ്യത്തിന്
കുരുമുളക്‌പൊടി പാകത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം തേങ്ങാപ്പാലില്‍ ലെമണ്‍ഗ്രാസ് ചതച്ചത് ചേര്‍ത്ത് തിളപ്പിക്കുക. നല്ല പോലെ മണം വന്ന് തുടങ്ങുമ്ബോള്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും തൈമും ചേര്‍ക്കാം. ഇനി ചെറുതീയില്‍ വീണ്ടും തിളപ്പിക്കുക. ഇതിലേക്ക് കഷണങ്ങളാക്കിയ തക്കാളി, കാരറ്റ്, ഉപ്പ്, കുരുമുളക് പൊടി എന്നിവയും ചേര്‍ത്ത് രണ്ട് മിനിറ്റ് വേവിക്കുക. ഇനി പാകത്തിന് വെള്ളം ചേര്‍ക്കുക.
കാരറ്റ് പകുതി വെന്താല്‍ കാന്താരി മുളക് ചേര്‍ക്കാം. ഇനി ഒരു മിനിറ്റ് കഴിഞ്ഞാല്‍ ബാക്കി തേങ്ങാപ്പാല്‍ കൂടി ചേര്‍ക്കുക. ഇനി തുളസിയിലയും ചേര്‍ത്ത് പത്ത് മിനിറ്റ് വേവിക്കാം. ഉപ്പും കുരുമുളക് പാകത്തിനാണോ എന്ന് നോക്കണം. ക്യാരറ്റ് നന്നായി വേവുകയും ബാക്കി ഇലകള്‍ ആവശ്യത്തിന് മാത്രം വേവുകയും ചെയ്താല്‍ തീ അണയ്ക്കാം. ചൂടോടെ കുടിക്കാം.