സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിക്ടേഴ്സ് ചാനല്‍ വഴി ആരംഭിച്ച ഓണ്‍ലൈന്‍ പഠന സമ്ബ്രാദായത്തിലെ രണ്ടാംഘട്ട ക്ലാസുകള്‍ തിങ്കളാഴ്ച ആരംഭിക്കും
നേരത്തേ നിശ്ചയിച്ച സമയക്രമം അനുസരിച്ചു തന്നെയായിരിക്കും പുതിയ വിഷയങ്ങളില്‍ ക്ലാസുകള്‍ ആരംഭിക്കുക. അറബി ഉറുദു സംസ്‌കൃതം ക്ലാസുകളും തിങ്കളാഴ്ച തന്നെ തുടങ്ങും.ജൂണ്‍ ഒന്ന് മുതലായിരുന്നു ആദ്യഘട്ടം തുടങ്ങിയത്. ആദ്യ ഒരാഴ്ച ഒരേ പാഠഭാഗങ്ങള്‍ തന്നെയാണ് വിക്ടേഴ്സ് ചാനല്‍ വഴി കാണിച്ചിരുന്നത്. രണ്ടു ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കെടുക്കുന്നതിനുളള സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയിയതിനെ തുടര്‍ന്ന് ഇത് പരിഹരിക്കാന്‍ ഒരാഴ്ചത്തെ സമയം അനുവദിക്കുമെന്ന് നേരത്തെ തന്നെ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിരുന്നു. ടി വി ഇല്ലാത്ത 4000 വീടുകള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ കണക്ക്. ഇവര്‍ക്കും രണ്ട് ദിവസം കൊണ്ട് ടിവി എത്തിക്കുമെന്നാണ് വാദ്ഗാനം.ആദ്യ ക്ലാസുകള്‍ക്ക് മികച്ച പ്രതികരണമാണ് കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും ലഭിച്ചതെന്നാണ് വിലയിരുത്തല്‍. ആദ്യ ക്ലാസുകളുടെ ഫീഡ്‍ബാക്കനുസരിച്ച് ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് കുറച്ചുകൂടി സഹായകമാകുന്നവിധം ഇംഗ്ലീഷ് വാക്കുകള്‍ എഴുതിക്കാണിക്കാനും, ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷാ ക്ലാസുകളില്‍ മലയാള വിശദീകരണം നല്‍കാനും കൂടുതല്‍ വിഷയങ്ങള്‍ ഉള്‍പ്പെടുത്താനും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ്, സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.ഓണ്‍ലൈന്‍ ക്ലാസിനു സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഉടന്‍ തന്നെ ബദല്‍ സംവിധാനമൊരുക്കുമെന്ന് കൈറ്റ് അറിയിച്ചിരുന്നു. ലാപ്ടോപ്പുകളും ടിവികളും വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിനായി വിനിയോഗിക്കും. സ്‌കൂളുകള്‍ക്ക് ഇതിനുള്ള നിര്‍ദ്ദേശം നല്‍കിയതായും കൈറ്റ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ക്കായി സ്‌കൂളുകള്‍ക്ക് 1.25 ലക്ഷം ലാപ്‌ടോപ്പുകളും 75000 പ്രൊജക്ടറുകളും നല്‍കിയിട്ടുണ്ട്. 5000 ടെലിവിഷനുകളും സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത് കുട്ടികള്‍ക്കായി വിനിയോഗിക്കാനാണ് നിര്‍ദേശം.വിക്ടേഴ്സ് ചാനലിലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേക്ഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.