സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ ദുബായ് വാട്ടര്‍ സ്പോര്‍ട്സ് സമ്മര്‍ വീക്ക് രജിസ്ട്രേഷന് തുടങ്ങി
ദുബായ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും ഇന്റര്‍നാഷണല്‍ മറൈന്‍ ക്ലബ് പ്രസിഡന്റുമായ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് കായികപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത്.പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ദുബൈ ഇന്റര്‍നാഷനല്‍ മറൈന്‍ ക്ലബിന്റെ വെബ്സൈറ്റായ www.dimc.ae വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് പരിപാടി. 25ന് ജുമൈറ ബീച്ചില്‍ ഫ്ലൈ ബോര്‍ഡ്, മോട്ടോസര്ഫ് എന്നീ മത്സരങ്ങള്‍ നടക്കും. 26ന് കയാക് ഫിഷിങ്, സ്റ്റാന്‍ഡ് അപ്പ് പാഡിങ്, കൈറ്റ് സര്‍ഫ് എന്നിവയും 27ന് മോഡേണ്‍ സൈലിങ്ങും നടക്കും. കയാക് ഫിഷിങ്ങും സ്റ്റാന്‍ഡ് അപ്പ് പാഡിങ്ങും ആദ്യമായാണ് ദുബൈയില്‍ നടക്കുന്നത്.