‌’കപ്പേള’ നെറ്റ്ഫ്ലിക്സില്‍ ജൂണ്‍ 22ന് റിലീസ് ചെയ്യും

0

മാര്‍ച്ച്‌ 6-ന്‌ കേരളമെമ്ബാടുമുള്ള തിയെറ്ററുകളില്‍ റിലീസ്‌ ചെയ്യപ്പെട്ട ചിത്രം കോവിഡ്-19‌ വ്യാപനം മൂലം തിയേറ്ററുകള്‍ അടച്ചപ്പോള്‍ കേവലം 5 ദിവസങ്ങള്‍ മാത്രം പ്രദര്‍ശിപ്പിച്ച്‌ പിന്‍വലിക്കേണ്ടിവന്നിരുന്നു. ‘കപ്പേള’ വന്‍ തുകയ്ക്ക്‌ നെറ്റ്‌ഫ്ലിക്സ്‌ സ്വന്തമാക്കിയിരിന്നു‌. ചിത്രം ഈ മാസം 22ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും.പൊതുവേ നെറ്റ്‌ഫ്ലിക്സ്‌ മലയാള സിനിമകള്‍ നേരിട്ട്‌ സ്വീകരിക്കാറില്ല. തിയെറ്ററുകളില്‍ വലിയ വിജയം കൊയ്ത ആട്‌ 2, ഞാന്‍ പ്രകാശന്‍ തുടങ്ങിയ ചിത്രങ്ങളാണ്‌ നെറ്റ്‌ഫ്ലിക്സ്‌ നേരിട്ടെടുത്തതും പ്രദര്‍ശിപ്പിച്ചതും. കഥാസ്‌ അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണു നിര്‍മ്മിച്ച്‌ നടന്‍ മുഹമ്മദ്‌ മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’യില്‍ ശ്രീനാഥ്‌ ഭാസി, റോഷന്‍, അന്നാ ബെന്‍ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്‌.

ലോക്ക്‌ ഡൗണിനു ശേഷം ചിത്രം വീണ്ടും തിയെറ്ററുകളിലെത്തിക്കുവാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ആദ്യ തീരുമാനം. എന്നാല്‍ ലോക്ക്‌ ഡൗണ്‍ നീണ്ടുപോകുന്നതിനാല്‍ തിയെറ്റര്‍ റിലീസ്‌ ഇനി വേണ്ടെന്നുവയ്ക്കുകയായിരുന്നു. ലോക്ക്‌ ഡൗണ്‍ മുഖേന വീടുകളിലായിരിക്കുന്ന സിനിമാ സ്നേഹികള്‍ക്ക്‌ മുന്‍പില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ‘കപ്പേള’ ഉടന്‍ തന്നെ ആസ്വദിക്കാം.

You might also like

Leave A Reply

Your email address will not be published.