🅾️ മലപ്പുറം വളാഞ്ചേരിയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് ഓണ്‍ലൈനില്‍ ക്ലാസില്‍ പങ്കെടുക്കാനാകാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയതാണെന്ന് മാതാപിതാക്കള്‍. പണമില്ലാത്തതിനാല്‍ കേടായ ടി.വി നന്നാക്കാന്‍ കഴിഞ്ഞില്ല. സ്മാര്‍ട്ഫോണ്‍ ഇല്ലാത്തതിനാല്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത് കുട്ടിയെ മാനസികമായി തളര്‍ത്തിയെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ഇന്നലെ വൈകീട്ട് 5.30ഓടെയാണ് ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ തിരുനിലം പുളിയാപ്പറ്റക്കുഴിയില്‍ കുളത്തിങ്ങല്‍ വീട്ടില്‍ ബാലകൃഷ്ണന്-ഷീബ ദമ്പതി തികളുടെ മകള്‍ ദേവികയെ (14) ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നാലിന് ആരംഭിച്ച തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്.
🅾️ കോവിഡ് ബാധിച്ച് മരിച്ച മാവൂര്‍ സ്വദേശിനി സുലൈഖയുടെ മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ശ്മശാനത്തില്‍ ഖബറടക്കി. തിങ്കളാഴ്ച വൈകീട്ട് 3.30 ഒാടെയാണ് നടപടി പൂര്‍ത്തിയാക്കി കോര്പറേഷന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംസ്കാരം നടന്നത്. സുലെഖയുടെ ഭര്‍ത്താവിന്റെ സഹോദരന്മാരുടെ മക്കളായ സലീം, സാലി എന്നിവരാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്. ഭര്‍ത്താവും നാട്ടിലുള്ള രണ്ട് മക്കളും ക്വാറന്റീനിലായതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാനായില്ല.
🅾️ ഗുരുഗ്രാമില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച മലയാളി നഴ്സ് മരിച്ചു. പുനലൂര്‍ സ്വദേശി ബിസ്മി സ്കറിയ ആണ് മരിച്ചത്.കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 28നാണ് ബിസ്മി ജീവനൊടുക്കാന്് ശ്രമിച്ചത്. തന്റെ മുറിക്കുള്ളില്‍ തൂങ്ങിമരിക്കാനാണ് ബിസ്മി ശ്രമിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇതുവരെ ജീവന് ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ നഴ്സായിരുന്നു. മൃതദേഹം ഇപ്പോള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
🅾️ ചലച്ചിത്ര താരം മിയ ജോര്‍ജ് വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയും ബിസിനസുകാരനായ അശ്വിന് ഫിലിപ്പാണ് വരന്. വിവാഹ നിശ്ചയം കഴിഞ്ഞു. വരന്റെ വീട്ടിലായിരുന്നു ചടങ്ങ്. സെപ്റ്റംബറിലാണ് വിവാഹം. പാലാ ഏഴാച്ചേരി സ്വദേശി ജോര്‍ജിന്റെയും മിനിയുടെയും മകളാണ് മിയ. പാലാ അല്‍ഫോന്‍സ കോളജില്‍ നിന്നു ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡിഗ്രിയും, സെന്റ് തോമസ് കോളജില്‍ നിന്നു മാസ്റ്റര്‍ ഡിഗ്രിയുമെടുത്തു. ആദ്യം അല്‍ഫോന്‍സാമ്മ ടെലിഫിലിമിലും തുടര്‍ന്ന് ടെലിവിഷന്‍ സീരിയലിലൂടെയാണ് മിയ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്.പിന്നീട് സിനിമയിലെത്തി. രാജസേനന് സംവിധാനം ചെയ്ത ഒരു സ്മോള്‍ ഫാമിലിയാണ് ആദ്യ ചിത്രം. ചേട്ടായീസ് എന്ന സിനിമയിലൂടെയാണ് നായിക നിരയിലേക്കുയര്‍ന്നത്. തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പുതിയൊരു തമിഴ് പടം ഉടന്‍ റിലീസ് ചെയ്യാനുണ്ട്. ഇപ്പോള്‍ പാലായ്ക്കടുത്ത് പ്രവിത്താനത്താണ് താമസം.
🅾️ കൊല്ലം അഞ്ചല്‍ ഏറം സ്വദേശിനി ഉത്ര മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു മരിച്ച കേസില്‍ ഭര്‍ത്താവ് സൂരജിന്റെ പിതാവ് സുരേന്ദ്രന് അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുരേന്ദ്രനെ അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. അച്ഛന് എല്ലാം അറിയാമെന്ന് സൂരജ് മൊഴി നല്‍കിയിരുന്നു. മരിച്ച ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂരജിന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ ഇന്ന് കണ്ടെത്തിയിരുന്നു. സൂരജിന്റെ അച്ഛന് സുരേന്ദ്രനാണ് സ്വര്‍ണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ചുകൊടുത്തത്.ഇതേത്തുടര്‍ന്നു ക്രൈംബ്രാഞ്ച് സംഘം സുരേന്ദ്രനെ ചോദ്യം ചെയ്യുകയായിരുന്നു. മുപ്പത്തി ഏഴര പവന് സൂരജിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. വീടിന്റെ സമീപത്തെ രണ്ട് സ്ഥലങ്ങളിലായാണ് സ്വര്‍ണം കുഴിച്ചിട്ടിരുന്നത്. കൊലപാതകത്തിന് മുന്‍പ് ലോക്കറില്‍ നിന്നെടുത്ത സ്വര്‍ണമാണ് ഇന്ന് കണ്ടെടുത്തതെന്നാണ് സൂചന.
🅾️രമ്യ ഹരിദാസ് എംപിക്കെതിരെ ഫേസ് ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ട പോലീസുകാരനെതിരെ കൊല്ലങ്കോട് പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, അപകീര്‍ത്തി പ്രചാരണം, സമൂഹമാധ്യമ ദുരുപയോഗം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പറമ്പിക്കുളം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ദിനൂപിനെതിരെ കേസെടുത്തത്. എംപിയെ ഫേസ്ബുക്ക് വഴി അപമാനിച്ച വടക്കാഞ്ചേരി സ്വദേശി മുന്ന മുനാറക്, ഈ പോസ്റ്റ് ഷെയര്‍ ചെയ്ത സന്തോഷ്, ഹരിത, റെനില്‍, ഹരി എന്നിവര്‍ക്കെതിരെ എംപി ആലത്തൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.തനിക്കെതിരെ സിപിഎം സൈബര്‍ സംഘം സമൂഹമാധ്യമം വഴി തുടര്‍ച്ചയായി ഹീനമായ വ്യക്തിഹത്യ നടത്തുന്നതായി എംപി പരാതിയില്‍ പറഞ്ഞു.
🅾️ കോവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് സ്വദേശി താമരശേരി കോരങ്ങാട് സുബ്രമണ്യന്‍ (54) ആണ് മരിച്ചത്. റിയാദിലെ ഫാമിലി കെയര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രമേഹ രോഗിയായിരുന്നു സുബ്രമണ്യന്‍. ഇദ്ദേഹത്തെ ഒരാഴ്ച മുമ്പാണ് ന്യൂമോണിയ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസം നേരിട്ടത് മൂലം കഴിഞ്ഞ രണ്ട് ദിവസമായി ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ ആയിരുന്നു.
🅾️ തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നതിനിടെ അരുവിക്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തി. കരമന, കിള്ളിയാറിന് ഇരുകളിലുമുള്ളവര്‍ ജാഗ്രത പാലക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
🅾️ *മരട് ഫ്ലാറ്റ് സമുച്ചയ നഷ്ടപരിഹാര നിര്‍ണയ സമിതിക്ക് രണ്ടാമതും കാലാവധി നീട്ടി നല്കാന് സര്‍ക്കാര്‍ ആലോചിക്കുന്നു. ധനസ്ഥിതി മോശമായ സംസ്ഥാനം മുണ്ടുമുറുക്കി ഉടുക്കുമ്പോഴാണ് വേതനവും മറ്റ് ഇനങ്ങളിലുമായി ലക്ഷങ്ങള്‍ ചെലവഴിക്കുന്ന സമിതിക്ക് കാലാവധി നീട്ടാനുള്ള നീക്കം. ജനുവരിയിലാണ് ജസ്റ്റിസ് കെ. ബാലകൃഷ്ണന് നായര്‍ അധ്യക്ഷനായ മൂന്നംഗസമിതിയെ സുപ്രീംകോടതി ഉത്തരവ് പ്രകാരം നിയോഗിച്ചത്.*
🅾️ *സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് തിങ്കളാഴ്ച മുതല്‍ ഒാണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയപ്പോള്‍ മലയോര, തീരദേശമേഖലയിലെ 270 വിദ്യാലയങ്ങളിലെ കുട്ടികള്‍ പരിധിക്ക് പുറത്ത്. ആദിവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും കുട്ടികള്‍ പഠിക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങളാണ് പഠനപ്രക്രിയക്ക് പുറത്തായത്. 270 സ്കൂളുകളിലായി 4900ല്‍ അധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. സ്കൂളുകളില്‍ ഭൂരിഭാഗവും വനമേഖലയിലാണ്. തീരദേശ മേഖലയിലും ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.തിങ്കളാഴ്ച ഒാണ്‍ലൈന്‍ പഠനം ആരംഭിച്ചപ്പോള്‍ ഏകധ്യാപക വിദ്യാലയങ്ങളിലെ ഭൂരിഭാഗം അധ്യാപകരും സ്കൂളിലെത്തി. ക്ലാസ് റൂം പഠനം തുടങ്ങുന്നതിന് അനുമതിയില്ലാത്ത വിവരം അറിയാതെ പല സ്കൂളുകളിലും ആദിവാസികുട്ടികള്‍ എത്തി. ഇവരെ അധ്യാപകര്‍ തിരികെ അയച്ചു. വിദൂരസ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയങ്ങളില്‍ ഇന്റര്‍നെറ്റ് സംവിധാനമുള്ള കമ്പ്യൂട്ടറൊ സ്മാര്‍ട്ട്ഫോണ്‍ സൗകര്യമോ ടി.വിയോ ഇല്ല. സ്കൂളുകളില്‍ വൈദ്യുതിയുമില്ല. സംസ്ഥാനത്ത് കൂടുതല്‍ ഏകാധ്യാപക വിദ്യാലയങ്ങളുള്ളത് ഇടുക്കിയിലാണ്. ഇവിടെ 62 വിദ്യാലയങ്ങളില്‍ 75 അധ്യാപകരുണ്ട്. കാസര്‍കോട് 52 സ്കൂളുകളില്‍ 71 അധ്യാപകരും മലപ്പുറത്ത് 45 സ്കൂളുകളില്‍ 77 അധ്യാപകരും വയനാട്ടില്‍ 35എണ്ണത്തില്‍ 38 അധ്യാപകരുമുണ്ട്. തിരുവനന്തപുരം 13, കൊല്ലം രണ്ട്, എറണാകുളം അഞ്ച്, തൃശൂര്‍ ഒന്ന്, പാലക്കാട് 26, കോഴിക്കോട് 15, കണ്ണൂര്‍ 14 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ഏകാധ്യാപക വിദ്യാലയങ്ങളുടെ എണ്ണം. കുട്ടികളെ രാവിലെയും ഉച്ചക്ക് ശേഷവും രണ്ട് ഷിഫ്റ്റായി സാമൂഹികഅകലം പാലിച്ച് പഠിപ്പിക്കാന്‍ തയാറാണെന്നും ഇതിന് സര്‍ക്കാര്‍ അനുമതി വേണമെന്നുമാണ് അധ്യാപകര്‍ പറയുന്നത്. മറ്റുള്ള വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും വിവിധ രീതിയില്‍ ഒാണ്‍ലൈന്‍ ക്ലാസില്‍ പങ്കാളികളാകുമ്പോൾ അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികളാണ് പഠനം വഴിമുട്ടി വീട്ടിലിരിക്കുന്നത്.*
🅾️ *കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഏഴ് മലയാളികള്‍ സൗദി അറേബ്യയില്‍ മരിച്ചു. ജിദ്ദ, മക്ക, ദമ്മാം, ജുബൈല്‍, റിയാദ്, ദവാദ്മി എന്നിവിടങ്ങളിലാണ് സ്ത്രീയടക്കം 7 പ്രവാസികള്‍ മരിച്ചത്.*
▪️ *മലപ്പുറം കൊണ്ടോട്ടി ചീക്കോട് വെട്ടുപാറ സ്വദേശി കോട്ടുമ്മല്‍ അലിരായിന്‍ (50) ആണ് മക്കയില്‍ മരിച്ചത്. മക്കയില്‍ മസ്ജിദുല്‍ ഹറാമിനടുത്ത് ഹോട്ടലില്‍ ജീവനക്കാരനായിരുന്നു. പിതാവ്: മൂസക്കുട്ടി. മാതാവ്: ആയിഷ. ഭാര്യ: നുസ്റത്ത്. മക്കള്‍: അജ്മല്‍ ഫാഹിഖ്, അംജദ്, നബീല ഷെറിന്, നിഹാന ഷെറിന്.*
▪️ *കൊല്ലം പാതാരം ഇരവിച്ചിറ പടിഞ്ഞാറ് സ്വദേശി മുകളയ്യത്ത് പുത്തന്‍ വീട്ടില്‍ നാണു ആചാരിയുടെ മകന് രാജു (56) ആണ് ജുബൈലില്‍ മരിച്ചത്. ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മാതാവ്: ലക്ഷ്മിക്കുട്ടി. ഭാര്യ: കൃഷ്ണമ്മ.*
▪️ *മലപ്പുറം മഞ്ചേരി മഞ്ഞപ്പറ്റ സ്വദേശി ഡൊമിനികാണ് (38) ദവാദ്മിയില്‍ മരിച്ചത്. ദവാദ്മി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സൗദി അരാംകോയുടെ അല്‍യമാമ പ്രൊജക്ടില്‍ ജീവനക്കാരനാണ്. പിതാവ്: ജോണ്‍. മാതാവ്: മേരിക്കുട്ടി. ഭാര്യ റൂബി ഇസ്രായേലില്‍ നഴ്സാണ്. മക്കള്‍: ആല്‍വിന, അയന.*
▪️ *പത്തനംതിട്ട തിരുവല്ല സ്വദേശിനി സിമി സുരേഷ് ആനന്ദ് (48) ആണ് ജിദ്ദയില്‍ മരിച്ചത്. മഹ്ജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അല്‍ഹനൂഫ് കോണ്‍ട്രാക്ടിങ് കമ്പനി ജീവനക്കാരിയായിരുന്നു. ഭര്‍ത്താവും രണ്ട് മക്കളും നാട്ടിലാണ്.*
▪️ *ഏറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി തറയില്‍ സാബു ടി. മാത്യു (52) ആണ് റിയാദില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചത്. റിയാദില്‍ 10 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം സനാഇയയില്‍ വാഹനവര്‍ക്ക് ഷോപ്പ് നടത്തുകയായിരുന്നു. റിയാദിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. ഭാര്യ: ബിനി സാബു. മക്കള്‍: സാന്ദ്ര സാബു, സലന് സാബു.*
▪️ *മലപ്പുറം പാണ്ടിക്കാട് ഒറവുമ്പുറം സ്വദേശി മീന്‍പിടി ഹൗസില്‍ മുഹമ്മദ് ശരീഫ് (50) ആണ് ദമ്മാമില്‍ മരിച്ചത്. ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ കഴിയവേ ആയിരുന്നു മരണം. കോവിഡ് ലക്ഷണങ്ങളോടെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും രോഗം ഗുരുതരമായതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 15 വര്‍ഷമായി ദമ്മാമില്‍ കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസറായിരുന്നു. ഭാര്യയും രണ്ട് പെണ്മക്കളുമടങ്ങുന്ന കുടുംബം നാട്ടിലാണ്.*
▪️ *കോഴിക്കോട് താമരശ്ശേരി സ്വദേശി കോരങ്ങാട് സുബ്രഹ്മണ്യന് (54) ആണ് റിയാദിലെ ഫാമിലി കെയര്‍ ആശുപത്രിയില്‍ മരിച്ചത്. പ്രമേഹ രോഗിയായിരുന്ന ഇദ്ദേഹത്തെ ഒരാഴ്ച മുമ്പ് ന്യൂമോണിയ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റിയാദിലെ അബ്സാല്‍ പോള്‍ കമ്പനിയില്‍ സൂപര്‍വൈസറായിരുന്നു. ശൈലജയാണ് ഭാര്യ. മകന് ഷാന്‍. അച്ഛന് ഗോപാലന് താഴത്ത്, അമ്മ കല്യാണി.*
*ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 42 ആയി.*
🅾️ *കോവിഡ് 19 പ്രതിസന്ധിയില്‍ നാട്ടില്‍ പോകാന്‍ പ്രയാസപ്പെടുന്നവര്‍ക്കായി ചാര്‍ട്ടേഡ് വിമാന സൗകര്യമേര്‍പ്പെടുത്താന്‍ കള്‍ച്ചറല്‍ ഫോറം സംസ്ഥാന സമിതി തീരുമാനിച്ചു. ചാര്‍ട്ടേഡ് വിമാനം അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്‍െറ അടിസ്ഥാനത്തില്‍ ഖത്തറില്‍ നിന്നും ചാര്‍ട്ടേഡ് വിമാനത്തിന് അനുമതി നേടി കള്‍ച്ചറല്‍ ഫോറം ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്കി. ജോലി നഷ്ടപ്പെട്ടും സന്ദര്‍ശക വിസയിലെത്തിയും തിരിച്ച് പോകാന്‍ ടിക്കറ്റിന് പണമില്ലാത്ത തെരഞ്ഞെടുക്കപ്പെടുന്ന ഏതാനും പേര്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനും സംസ്ഥാന സമിതി തീരുമാനിച്ചു. തിരുവനന്തപുരം , കൊച്ചി , കോഴിക്കോട് , കണ്ണൂര്‍ , മംഗലാപുരം ,കോയമ്പത്തൂർ എന്നീ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് താല്‍ക്കാലിക രജിസ്ട്രേഷന് ആരംഭിച്ചത്. ഇന്ത്യന്‍ സര്‍ക്കാറില്‍ നിന്നും സമ്പൂർണ്ണ അനുമതി ലഭിക്കുന്നതോടെ മാത്രമെ യാത്ര സാധ്യമാകുകയുള്ളൂ. ഇത് താല്‍ക്കാലിക രജിസ്ടേഷന് മാത്രമാണ്. ഖത്തറില്‍ നിന്നും നിയമപരമായി യാത്ര ചെയ്യാന്‍ അര്‍ഹതയുള്ള ഇന്ത്യന്‍ എംബസിയില്‍ യാത്രക്കായി രജിസ്റ്റര്‍ ചെയ്തവരാണ് കള്‍ച്ചറല്‍ ഫോറം ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.*
*https://forms.gle/EKtxDguyG8tBHspn8 എന്ന ലിങ്കിലെ ഫോം പൂരിപ്പിച്ച് രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം. വിവരങ്ങള്‍ക്ക്: email : cfqatar@gmail.com / 5026 3835. യാത്രക്ക് വേണ്ട മുഴുവന്‍ അനുമതിയും ലഭിച്ചാല്‍ രജിസ്റ്റര്‍ ചെയ്തവരുമായി ബന്ധപ്പെടും. വളരെ അനിവാര്യമായ ഘട്ടത്തില്‍ പ്രവാസി സംഘടനകള്‍ ചെയ്യേണ്ടി വരുന്ന സേവനമാണ് ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ എന്നത്.എന്നാല്‍ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തി നാട്ടിലേക്ക് തിരിക്കാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികള്‍ക്കും യാത്ര സൗകര്യമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണം. ഇപ്പോള്‍ നടത്തുന്ന വിമാന സര്‍വീസ് എംബസിയില്‍ ലഭിച്ച രജിസ്ട്രേഷനുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ അപര്യാപ്തമാണ്. സംസ്ഥാന സമിതി യോഗത്തില്‍ പ്രസിഡന്റ് ഡോ. താജ് ആലുവ അധ്യക്ഷത വഹിച്ചു.*
🅾️ *വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കി കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ച സംഭവത്തില്‍ ഗ്രൂപ് അഡ്മിന് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍. ‘ആചാരവെടി’ പേരില്‍ 256 പേരടങ്ങുന്ന ഗ്രൂപ്പുണ്ടാക്കി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ച കേസിലാണ് ഗ്രൂപ് അഡ്മിന് കൂടിയായ എടപ്പാള്‍ കുറ്റിപ്പാല സ്വദേശി അശ്വന്ത് (21), ചങ്ങരംകുളം ആലങ്കോട് സ്വദേശി രാകേഷ് (40) എന്നിവരെ ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിന്റ നേതൃത്വത്തില്‍ പിടികൂടിയത്. സംസ്ഥാന പൊലീസും സൈബര്‍വിങ്ങും നടത്തിയ അന്വേഷണത്തിലാണ് കുട്ടികളുടെ നഗ്നവിഡിയോ ഷെയര്‍ ചെയ്യുന്ന ഗ്രൂപ്പിനെക്കുറിച്ച് വിവരം ലഭിച്ചത്.*
🅾️ *ഇന്ന് ഗൾഫിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ 3 വിമാനങ്ങൾ കൊച്ചിയിലേക്ക് സർവ്വീസ് നടത്തും . ദുബൈ, കുവൈറ്റ് , ദോഹ എന്നിവിടങ്ങളിൽ നിന്ന് ആണ് സർവ്വീസ് . ഇതിൽ 550 പ്രവാസികൾ നാട്ടിൽ എത്തും.*
🅾️ *ഇന്ന് മുതൽ ക്ലബ്ബുകൾ വഴിയുള്ള മദ്യ വിതരണം ആരംഭിക്കും 42 ക്ലബ്ബുകൾക്ക് ആണ് ബാർ ലൈസൻസ് ഉള്ളത്*
🅾️ *പ്രവാസി മലയാളികൾക്ക് നോർക്ക പ്രഖ്യാപിച്ച 5000 രൂപ ധനസഹായം ജൂൺ 15 മുതൽ നൽകി തുടങ്ങും.ബാങ്ക് അക്കൗണ്ട് വഴി ആണ് സഹായം*
*🇮🇳 ദേശീയം 🇮🇳*
————————>>>>>>>>
🅾️ *ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് കുതിക്കുന്നു. ഇതുവരെ 1,98,370 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 5,608 പേര്‍ക്ക് ജീവന് നഷ്ടമായി. 95,754 പേര് രോഗമുക്തി നേടി. നിലവില്‍ 96,997 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 7,722 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 201 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ രോഗവ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 70,013 ആയും മരണസംഖ്യ 2,362 ആയും ഉയര്‍ന്നു. 24 മണിക്കൂറിനിടെ 2358 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. .76 മരണവും റിപ്പോര്‍ട്ട് ചെയ്തു.തമിഴ്നാട്ടില്‍ രോഗം ബാധിച്ചവരുടെ എണ്ണം 23,495 ആയി. മരണം 187. ഗുജറാത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 17,217 ആയി. മരണം 1,063.രാജസ്ഥാനില്‍ 9,100 പേര്‍ക്ക് രോഗംബാധിച്ചതില്‍ 199 പേര് മരിച്ചു. ഉത്തര്‍പ്രദേശില്‍ രോഗം ബാധിച്ചവര്‍ 8,361. മരണം 222. മധ്യപ്രദേശില്‍ ഇതുവരെ 8,283 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ആകെ മരണം 358.*
🅾️ *18 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 19 ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. എന്നാല്‍, കോവിഡ് വ്യാപനത്തിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ അത് നീട്ടിവച്ചു.* *ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിത്തുടങ്ങിയതോടെയാണ് തീയതി പ്രഖ്യാപിച്ചത്. ആന്ധ്രാപ്രദേശില്‍നിന്നും ഗുജറാത്തില്‍നിന്നും ഒഴിവു വരുന്ന നാലുവീതം സീറ്റുകളിലേക്കും, മധ്യപ്രദേശ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള മൂന്നുവീതം സീറ്റുകളിലേക്കും,* *ജാര്‍ഖണ്ഡില്‍ നിന്നുള്ള രണ്ട് സീറ്റിലേക്കും മേഘാലയ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ്*
🅾️ *മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 70,000 കടന്നു. 2,361 പേര്‍ക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികള്‍ 70,013 ആയി. തിങ്കളാഴ്ച മാത്രം 76 പേര് മരിച്ചു. ഇതില്‍ 40 കോവിഡ് മരണവും മുംബൈയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ മരണം 2362 ആയി. തിങ്കളാഴ്ച 779 പേര് രോഗമുക്തി നേടി. ഇതുവരെ 30,108 രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.*
🅾️ *പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഓണ്‍ലൈനായി വൈകാതെ നടത്തും. രാജ്യസഭാ ചെയര്മാന് എം. വെങ്കയ്യ നായിഡുവും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയും തിങ്കാഴ്ച ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണു വെര്‍ച്വല്‍ സമ്മേളനമെങ്കിലും ചേരാന്‍ തീരുമാനിച്ചത്. കോവിഡ് രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നതിനാലും സാമൂഹിക അകലവും ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാത്തതിനാല്‍ കോവിഡ് പ്രോട്ടോക്കോളുകളും പാലിക്കേണ്ടതിനാല്‍ പതിവുപോലെ പാര്‍ലമെന്റ് ഹാളിലുള്ള സമ്മേളനം പ്രയാസമായേക്കുമെന്നാണു പൊതുവായ വിലയിരുത്തല്‍.കോവിഡിനെ തുടര്‍ന്നു പാര്‍ലമെന്റ് സമ്മേളനം ഓണ്‍ലൈനില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തണമോ, ലോക്സഭയും രാജ്യസഭയും ഒന്നിടവിട്ട ദിവസങ്ങളില്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ തന്നെ ചേരണമോ എന്നതു സംബന്ധിച്ചാണു ഇനി അന്തിമ തീരുമാനമെടുക്കേണ്ടത്. പ്രശ്നം പാര്‍ലമെന്ററി ചട്ടങ്ങള്‍ക്കായുള്ള റൂള്‍സ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടാന്‍ ഇരുസഭകളുടെ അധ്യക്ഷന്മാരുടെ യോഗം തീരുമാനിച്ചു. പാര്‍ലമെന്ററി കാര്യത്തിനായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി യോഗത്തിലാകും അവസാന തീരുമാനമെടുക്കുക. ലോക്സഭയും രാജ്യസഭയും എംപിമാരുടെ അകലം പാലിച്ചു പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നടത്തുന്നതിനെക്കുറിച്ചായിരുന്നു കഴിഞ്ഞ 27ന് നായിഡും ബിര്‍ലയും യോഗം ചേര്‍ന്ന് ആലോചിച്ചത്. എന്നാല്‍ ഇത്തരമൊരു സമ്മേളനത്തിന് കോവിഡിന്റെ സാഹചര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ വളരെയേറെയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. മന്ത്രിമാര്‍, എംപിമാര്‍, പത്രലേഖകര്‍, ജീവനക്കാര്‍ തുടങ്ങിയവരുടെ വിമാന, ട്രെയിന്‍ യാത്രകളും ഡല്‍ഹിയിലെ താമസവും അടക്കമുള്ളവ രോഗവ്യാപനത്തിലേക്കു വഴിതെളിച്ചാല്‍ അതു കൂടുതല്‍ പ്രതിസന്ധിയാകും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായാണു സാധാരണ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം നടത്തുക. ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിനു രണ്ടു ദിവസം മുമ്പായി മാര്‍ച്ച് 23ന് ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കി നേരത്തെ പിരിഞ്ഞിരുന്നു.*
🅾️ *കൂടുതല്‍ മികവും മിഴിവുമുള്ള ഫോട്ടോകളും വീഡിയോകളും പകര്‍ത്താനുതകുന്ന മൂന്ന് പുത്തന്‍ മോഡലുകള്‍ അവതരിപ്പിച്ച് ലോക്ഡൗണ്‍ കാലത്തും വിപണിയില്‍ ചലനം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഷവോമി. റെഡ്മി നോട്ട് 9പ്രോ, റെഡ്മി നോട്ട് 9, എം.െഎ നോട്ട് 10 ലൈറ്റ് എന്നീ മോഡലുകളാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.64 മെഗാപിക്സല്‍ ക്വാഡ് കാമറയാണ് റെഡ്മി നോട്ട് 9 പ്രോയുടെ സവിശേഷത. ഏതുതരം വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ ലഭിക്കുമെന്നതും സ്േലാമോഷന് സെല്‍ഫി വീഡിയോകളും ക്ലോസപ്പുകളുമെല്ലാം വ്യക്തതയോടെ പകര്ത്താനാവുമെന്നതും മേന്മയായി നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. അതിവേഗം ചാര്‍ജ് ചെയ്യാനാവുന്ന, കൂടുതല്‍ നേരം ചാര്‍ജ് നിലനില്‍ക്കുന്ന ബാറ്ററിയാണ് മറ്റൊരു പ്രത്യേകത.ആറു ജി.ബി റാമും 64 ജിബി മെമ്മറിയുമുള്ള മോഡലിന് 1099 ദിര്‍ഹവും 128 ജിബി മെമ്മറിയുള്ള മോഡലിന് 1199 ദിര്‍ഹവുമാണ് ദുബൈയിൽ വില.*
*റെഡ്മി നോട്ട് 9 ന് 749 ദിര്‍ഹം മുതലാണ് വില.*
🅾️ *കോലാറില്‍ കോവിഡ് സ്ഥിരീകരിച്ച രോഗി ബാര്‍ബര്‍ ഷോപ്പില്‍ പോയതിനെ തുടര്‍ന്ന് പ്രദേശത്ത് അതിജാഗ്രത. കോലാറിലെ ബംഗാര്‍പേട്ട് ടൗണിലെ ബാര്‍ബര്‍ ഷോപ്പിലാണ് മുടിവെട്ടാന്‍ പോയത്. മലേഷ്യയില്‍നിന്ന് തിരിച്ചെത്തിയ വ്യക്തി 14 ദിവസത്തെ നിരീക്ഷണ കാലയളവിനുശേഷമാണ് ബാര്‍ബര്‍ ഷോപ്പില്‍ പോയത്. എന്നാല്‍, ഇതിനുശേഷമാണ് ഇയാളുടെ പരിശോധന ഫലം പോസിറ്റിവായത്. തുടര്‍ന്ന് ഇയാളെ ഐസൊലേഷനിലേക്ക് മാറ്റുകയായിരുന്നു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ബാര്‍ബര്‍ ഷോപ്പ് സന്ദര്‍ശിച്ചവരോട് സ്വയം ആശുപത്രിയിലെത്തി സാമ്പിൾ പരിശോധനക്ക് വിധേയമാകാന്‍ ആവശ്യപ്പെട്ടു.*
🅾️ *കര്‍ണാടക ഡി.ജി.പി ഓഫിസിലെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. പൊലീസുകാരുടെ സാമ്പിൾപരിശോധനയുടെ ഭാഗമായാണ് സ്രവം ശേഖരിച്ചത്. ഇയാള്‍ ഒരാഴ്ച മുമ്പ് വടക്കന്‍ കര്‍ണാടകയിലുള്ള വീട്ടില്‍ പോയിരുന്നു. തിരികെ വന്നശേഷം പനിയുടെ ലക്ഷണം ഉണ്ടായതോടെയാണ് പരിശോധന നടത്തിയത്. ഞായറാഴ്ച വൈകീട്ടാണ് ഫലം പോസിറ്റിവ് ആണെന്ന വിവരം ലഭിച്ചത്.*
*🌎 അന്താരാഷ്ട്രീയം 🌍*
————————>>>>>>>>
🅾️ *ആഗോളതലത്തിൽ കോവിഡ് മരണം 3,77,437 ആയി. 63,66,197 പേരാണ് രോഗബാധിതർ ആയത്. യു എസിൽ 1,06,925 പേർ മരിച്ചപ്പോൾ ഇന്നലെ ബ്രസീലിൽ മരണം 30,000 കവിഞ്ഞു . 30,046 പേരാണ് ബ്രസീലിൽ ഇത് വരെ മരിച്ചത്.*
🅾️ *ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ളോയ്ഡ് ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന് സ്വകാര്യ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസോച്ഛ്വാസത്തിലുണ്ടായ ഓക്സിജന്റെ അഭാവമാണ് ജോര്‍ജിന്റെ മരണത്തിനിടയാക്കിയത്. പോലീസ് ഉദ്യോഗസ്ഥര്‍ കഴുത്തിലും പുറത്തും അമര്ത്തിചവിട്ടിയതിനെത്തുടര്ന്നാണ് അങ്ങനെ സംഭവിച്ചതെന്നും ജോര്‍ജിന്റെ കുടുംബം നിയമിച്ച മെഡിക്കല്‍ എക്സാമിനര്‍മാര്‍ പറഞ്ഞു. കൗണ്ടി മെഡിക്കല്‍ എക്സാമിനര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ കണ്ടെത്തല്‍.ശ്വാസം മുട്ടിക്കുന്ന തരത്തില്‍ കഴുത്ത് ഞെരിച്ചതിനുള്ള തെളിവുകള്‍ കൗണ്ടി മെഡിക്കല്‍ എക്സാമിനര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നില്ല. ജോര്‍ജിന്റെ മോശം ആരോഗ്യ സ്ഥിതിയും മരണത്തിന് കാരണമായെന്നാണ് ഒൗദ്യോഗിക പരിശോധനഫലം പറയുന്നത്. എന്നാല്‍ സംഭവം നരഹത്യയാണെന്നാണ് ജോര്‍ജിന്റെ കുടുംബം ഏര്‍പ്പെടുത്തിയ രണ്ട് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍*
🅾️ *ജോര്‍ജ് ഫ്ളോയ്ഡിന്റെ കൊല്ലപ്പെട്ട സംഭവത്തിലെ പ്രക്ഷോഭം അമേരിക്കയാകെ വ്യാപിക്കുന്പോള്‍ ഐക്യദാര്‍ഢ്യവുമായി ഹോളിവുഡ്. ബിയോണ്‍സ്, റിഹാന, ലേഡി ഗാഗ, ഡ്വയന്‍ ജോണ്സണ്, സലീന ഗോമസ്, കിം കര്ദാഷിയാന്, കെന്‍ട്രിക് സാംപ്സണ്, ക്രിസി ടൈഗെന്, ബെന്‍ പ്ലറ്റ എന്നിങ്ങനെ നിരവധി താരങ്ങളാണ് പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായെത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ പിന്തുണയറിയിച്ചതിനൊപ്പം പ്രതിഷേധക്കാര്‍ക്ക് സഹായമെത്തിച്ചുമാണ് താരങ്ങള്‍ സമരത്തില്‍ പങ്കാളികളായത്.കൊലപാതകത്തില്‍ നീതി ലഭ്യമാക്കണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാര്‍ക്ക് സഹായങ്ങളും ഇവര്‍ എത്തിച്ചു നല്‍കുന്നുണ്ട്. അറസ്റ്റിലാകുന്നവര്‍ക്ക് ജാമ്യം എടുക്കുന്നതിനുള്ള ധനസമാഹരണത്തിലും ഹോളിവുഡിന്റെ സഹായമുണ്ട്. നിരവധി പ്രമുഖരാണ് സംഭാവനയുമായി രംഗത്തെത്തിയത്.*
🅾️ *കുവൈത്തില്‍ വ്യത്യസ്ഥ സംഭവങ്ങളിലായി മൂന്ന് പ്രവാസികള്‍ ആത്മഹത്യ ചെയ്തു. ഇവരില്‍ രണ്ട് പേര് ഇന്ത്യക്കാരാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊരാള്‍ നേപ്പാള്‍ സ്വദേശിയാണ്. അഹ്മദി, വെസ്റ്റ് മിശ്രിഫ്, സാലിഹിയ എന്നിവിടങ്ങളിലായിരുന്നു സംഭവം. അഹ്മദിയിലെ ഒഴിഞ്ഞ മുറിയില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരമാണ് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചത്. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്പോള്‍ കയറില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം ഇവിടെ നിന്ന് മാറ്റി.പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ ഇന്ത്യക്കാനാണെന്ന് പോലീസിന് വ്യക്തമായി. സാലിഹിയ ഏരിയയില്‍ മറ്റൊരു പ്രവാസി ഇന്ത്യക്കാരന് ബഹുനില കെട്ടിടത്തിന്റെ ഇരുപത്തി ഒന്‍പതാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കെട്ടിടത്തില്‍ ജോലി ചെയ്തിരുന്ന ടെക്നീഷ്യനാണ് ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വെസ്റ്റ് മിശ്രിഫില് കൊവിഡ് ചികിത്സയിലായിരുന്ന നേപ്പാള്‍ സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. ഹോസ്പിറ്റലിന് സമീപം ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.*
🅾️ *ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണത്തെത്തുടര്‍ന്ന് രാജ്യത്തെങ്ങും അലയടിക്കുന്ന പ്രക്ഷോഭത്തെ കടുത്തരീതിയില്‍ അടിച്ചമര്‍ത്താന്‍ ഗവര്‍ണര്‍മാരോട് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തിങ്കളാഴ്ച സംസ്ഥാനത്തെ ഗവര്‍ണര്‍മാരുമായി വീഡിയോ ടെലി കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴായിരുന്നു ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യണമെന്നും, വിചാരണ ചെയ്യണമെന്നും ട്രംപ് ഗവര്‍ണര്‍മാരോട് പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.പ്രതിഷേധത്തിനും അക്രമത്തിനും പിന്നില്‍ തീവ്ര ഇടതു ശക്തികളാണെന്ന അഭിപ്രായം ഒരിക്കല്‍കൂടി ആവര്‍ത്തിക്കുകയും ചെയ്തു. രാജ്യത്ത് തുടരുന്ന പ്രക്ഷോഭം അടിച്ചമര്‍ത്തുകയെന്നത് ഗവര്‍ണര്‍മാരുടെ ഉത്തരവാദിത്തമാണെന്നും തന്റേതല്ലെന്നും ട്രംപ് വ്യക്തമാക്കി.*
🅾️ *പോലീസ് കസ്റ്റഡിയില്‍ മരിച്ച ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണത്തില്‍ അനുശോചിച്ചും അദ്ദേഹത്തിനു നീതി തേടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അമേരിക്കന്‍ പോലീസ്. വിവിധ സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പൊതുസ്ഥലത്ത് മുട്ടുകുത്തിയിരുന്നാണ് വര്‍ണവെറിക്കെതിരായ പ്രക്ഷോഭങ്ങളോടുള്ള തങ്ങളുടെ പിന്തുണയറിയിച്ചത്. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്. അനീതിക്കെതിരെ പ്രക്ഷോഭകര്‍ക്കൊപ്പം നിലനില്ക്കുന്നതിന്റെ പ്രതീകമായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്.*
🅾️ *ആഫ്രോ-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ളോയിഡിന്റെ മരണത്തോടെ യു.എസില്‍ ശക്തിയാര്‍ജിച്ച പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ഫ്രാന്‍സിന്‍െറയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്െറയും സൂപ്പര്‍താരം പോള്‍ പോഗ്ബ. “‘കഴിഞ്ഞ ഏതാനും ദിവസങ്ങളായി മിനിയപോളിസിലുണ്ടായ സംഭവത്തില്‍ എന്‍െറ വികാരം എങ്ങനെ പ്രകടിപ്പിക്കമെന്ന ചിന്തയിലായിരുന്നു. എനിക്ക് കടുത്ത ദേഷ്യവും കഷ്ടവും പകയും വേദനയും സങ്കടവും എല്ലാം തോന്നി. ജോര്‍ജിനോടും ദിനംപ്രതി വംശീയ വിവേചനം നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ കറുത്തവര്‍ഗക്കാരോടും എനിക്ക് സഹതാപമുണ്ട്. ഫുട്ബാളില്‍, ജോലിസ്ഥലത്ത്, സ്കൂളില്‍ എല്ലായിടത്തും അവര്‍ വംശീയത അനുഭവിക്കുന്നു.ഇത് എന്നെന്നേക്കുമായി അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. നാളെയോ മറ്റൊരു ദിവസമോ അതിനായി മാറ്റിവെക്കേണ്ട. ഇന്നുതന്നെ അവസാനിപ്പിക്കണം. വംശീയതയുടെ പേരിലുള്ള അതിക്രമങ്ങള്‍ ഇനിയും അനുവദിക്കാനാകില്ല. എനിക്കോ നമ്മള്‍ക്കോ ഇനിയുമിത് സഹിക്കാനാകില്ല. വംശീയത വിവരമില്ലായ്മയും സ്നേഹം സാമര്‍ഥ്യവുമാണ്”. – പോഗ്ബ ഫേസ്ബുക്കില്‍ കുറിച്ചു*
________________________________
©️ Red Media 7034521845
🅾️➖🅾️➖🅾️➖🅾️➖🅾️➖🅾️