24 മണിക്കൂറിനിടെ രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം കുത്തനെ കൂടി

0

കഴിഞ്ഞ 24 മണിക്കൂറില്‍ 2003 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതുതായി രജിസ്റ്റര്‍ ചെയ്തത്. ഇതാദ്യമായാണ് ഇത്രയും കൊവിഡ് മരണങ്ങള്‍ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും രേഖപ്പെടുത്താതിരുന്ന നിരവധി മരണങ്ങള്‍ കണക്കില്‍ ചേര്‍ത്തതാണ് മരണസംഖ്യ ഇത്ര കണ്ട് കൂടാന്‍ കാരണമായെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 11,903 ആയി ഉയര്‍ന്നു.അതേസമയം രാജ്യത്ത് 24 മണിക്കൂറില്‍ 10,974 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം മൂന്നരലക്ഷം കടന്നു. 3,54,065 കൊവിഡ് കേസുകളാണ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1,55,227 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.മഹാരാഷ്ട്രയില്‍ പുതുതായി രേഖപ്പെടുത്തിയ മരണങ്ങളടക്കം കൊവിഡ് മരണങ്ങള്‍ 5537 ആയി. 11,33445 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീക്കുകയും ചെയ്തു. ഡല്‍ഹിയില്‍ 1837 മരണമാണ് ഉണ്ടായിട്ടുള്ളത്. 44688 പേര്‍ക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. 24,577 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1533 മരണവും 48019 രോഗികളുള്ള തമിഴ്‌നാട്ടില്‍ 528 മരണവും റിപ്പോര്‍ട്ട് ചെയ്തു.

You might also like

Leave A Reply

Your email address will not be published.