➡ ചരിത്രസംഭവങ്ങൾ
“`1099 – ആദ്യ കുരിശുയുദ്ധം: ജെറുസലേം ആക്രമണം ആരംഭിച്ചു.
1654 – ലൂയി പതിനാലാമൻ ഫ്രാൻസിന്റെ രാജാവായി.
1862 – അമേരിക്കയും ബ്രിട്ടണും അടിമക്കച്ചവടം നിർത്തലാക്കാൻ തീരുമാനിച്ചു.
1798- ജനന വിസ്ഫോടനം സംബന്ധിച്ച മാൽത്തൂഷ്യൻ തിയറി തോമസ് മാൽത്തുസ് പ്രസിദ്ധീകരിച്ചു
1893- വർണവിവേചനത്തിനിരയായി മഹാത്മാഗാന്ധിയെ ദക്ഷിണാഫ്രിക്കയിലെ പീറ്റർ മാരിസ് ബർഗ് സ്‌റ്റേഷനിൽ വച്ച് ട്രെയിനിൽ നിന്ന് തള്ളി പുറത്താക്കി
1917- ലയൺസ് ക്ലബ്ബ്, രൂപീകൃതമായി
1929- വത്തിക്കാൻ സിറ്റി സ്വതന്ത്ര രാജ്യമായി
1954- ലോകത്തെ ആദ്യത്തെ മൈക്രോബയോളജി ലാബ്, ന്യൂജേഴ്‌സിയിൽ പ്രവർത്തനം ആരംഭിച്ചു
1975- സോണി കമ്പനി, ആദ്യത്തെ ബീറ്റമാക്‌സ് വി.സി.ആർ പുറത്തിറക്കി.
1979- ഇന്ത്യയുടെ രണ്ടാമത്തെ ഉപഗ്രഹം ഭാസ്കര I വിക്ഷേപിച്ചു
1990- ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് എഫ്. ഡബ്ല്യു. ഡി ക്ലർക്, 4 വർഷത്തെ അടിയന്തരാവസ്ഥ പിൻവലിച്ചു ഉത്തരവിട്ടു
1997 – മഹേഷ് ഭൂപതി ഗ്രാൻറ് സ്ലാം കിരീടം ചൂടുന്ന പ്രഥമ ഇന്ത്യക്കാരനായി.. മിക്സഡ് ഡബിൾസിൽ ഹിരാക്കിയോടൊപ്പം ഫ്രഞ്ച് ഓപ്പൺ ടെന്നിസ് കിരീടം നേടി
1863 – ഫ്രഞ്ചു സൈന്യം മെക്സിക്കോ നഗരം പിടിച്ചെടുത്തു.
1975 – ഇംഗ്ലണ്ടിൽ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ലോകകപ്പ് മൽസരങ്ങൾക്ക് തുടക്കം കുറിക്കപ്പെട്ടു.
1981 – ആണവായുധം നിർമ്മിക്കുന്നുണ്ടെന്നാരോപിച്ച് ഇറാക്കിലെ ഒസിറാക്ക് ന്യൂക്ലിയർ റിയാക്റ്റർ, ഇസ്രയേൽ വായുസേന തകർത്തു.
2006 – ആന്ത്രാക്സ് ഭീതിയെത്തുടർന്ന് ബ്രിട്ടീഷ് പാർലമെന്റ് പിരിഞ്ഞു.“`
➡ _*ജന്മദിനങ്ങൾ*_
“`1974 – മഹേഷ് ഭൂപതി – ( ഇന്ത്യൻ ടെന്നീസ് താരമായിരുന്ന മഹേഷ് ഭൂപതി )
1914 – കെ എ അബ്ബാസ് – ( ഹോളിവുഡിലെ. പ്രമുഖ സംവിധായകനും തിരക്കഥാകൃത്തും , 4 ദേശീയ അവാർഡും കാ ൻ ഫെസ്റ്റിവലിൽ പാം ദ് ഓർ പുരസ്കാരവും നേടിയ ക്വാജ അഹമ്മദ് അബ്ബാസ് )
1952 – ഒർഹാൻ പാമുക് – ( നോബൽ സമ്മാനം ലഭിച്ച, ഇന്ന് ജീവിച്ചിരിക്കുന്ന, ഉത്തരാധുനിക സാഹിത്യത്തിന്റെ വക്താക്കളിലൊരാളായ തുർക്കിയിലെ സാഹിത്യകാരൻ ഓർഹാൻ പാമുക് )
1944 – എം ജെ ജേക്കബ് – ( സി പി ഐ എം പ്രവർത്തകനും, മുൻ നിയമസഭാംഗവും മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ നിരവധി മെഡലുകൾ നേടുകയും എഷ്യൻ മാസ്റ്റേഴ്സ് മീറ്റിലും വേൾഡ് മാസ്റ്റേഴ്സ് മീറ്റിലും പങ്കെടുക്കുകയുംചെയ്തിട്ടുള്ള എം.ജെ. ജേക്കബ് )
1975 – ഏക് ത കപൂർ – ( ഹിന്ദി നടൻ ജിതേന്ദ്രയുടെ മകളും സിനിമ, സീരിയൽ നിർമ്മാതാവുമായ ഏക് ത കപൂർ )
1935 – തോമസ് കൈലാത്ത് – ( ശാസത്ര ലോകത്ത് വ്യാപകമായി വായിക്കപ്പെടുന്നതും പ്രശസ്തവുമായ “ലീനിയർ സിസ്റ്റം” എന്ന കൃതിയുടെ രചയിതാവും, ഇലക്ട്രിക്കൽ എഞ്ചിനീയറും വിവരവിനിമയശാസ്ത്രതത്വജ്ഞനും കണ്ട്രോൾ എഞ്ചീനീയറും സംരംഭകനും ഹിറ്റാച്ചിയിലെ പ്രശസ്ത എഞ്ചിനീയറും സ്റ്റാൻഫോഡ് സർവകലാശാലയിലെ എമരിറ്റസ് പ്രൊഫസ്സറും ആയ തോമസ് കൈലാത്ത് )
1885 – കുന്നത്ത് ജനാർദ്ദന മെനോൻ – ( സമദർശി, സ്വരാജ്, ധർമ്മദേശം, ഗോമതി, ദീപം, മലയാളരാജ്യം,എക്സ്പ്രസ്സ്തുടങ്ങിയവയിൽ പത്രാധിപരായിരുന്ന ജീവചരിത്രകാരനും, നോവലിസ്റ്റും ചരിത്രകാരനുമായിരുന്ന കണ്ണൻ ജനാർദ്ദനൻ എന്ന കുന്നത്ത് ജനാർദ്ദന മേനോൻ )
1932 – കെ വി ദേവ് – ( ലളിതാസഹസ്രനാമ‘ത്തിന് ഏറ്റവും പുതിയ വ്യാഖ്യാനമുൾപ്പെടെ പതിനെട്ടു പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുകയും സംസ്‌കൃത ഭാഷയുടെ ഉയര്‍ച്ചയ്ക്കും ഭാരത സംസ്‌കൃതിയുടെ ഉന്നമനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ചെയ്ത മഹാപണ്ഡിതനും ആധ്യാത്മികതയും വ്യക്തിജീവിതവും തമ്മിലുള്ള ബന്ധമെന്തെന്ന് വെളിവാക്കിത്തരുന്ന കൃതികളും അവയിലെ വീക്ഷണങ്ങളും രചിച്ച പ്രൊഫ. കെ.വി.ദേവ് )
1948 – കെ സുധാകരൻ – ( കോൺഗ്രസ് നേതാവും മുൻ കേരള വനം, കായികം മന്ത്രിയും നിലവിൽ പാർലമന്റ് മെമ്പറും ആയ കെ സുധാകരൻ )
1811 – ജയിംസ് യങ്ങ് സിംസൺ – ( ക്ലോറോഫോം കൊണ്ട് ബോധം കെടുത്താം എന്ന് കണ്ട് പിടിച്ച ശാസ്ത്രഞ്ജൻ )
1981 – അന്ന കൂർണ്ണിക്കോവ – ( റഷ്യൻ ടെന്നിസ് താരം )
1981 – അമൃത റാവു – ( ദ ലജൻഡ്സ് ഒഫ് ഭഗത് സിംഗ്, മേ ഹൂ നാ, സത്യാഗ്രഹ, ക്രെയ്സി സിറ്റി തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ട അമൃത റാവു )
1848 – പോൾ ഗോഗ് – ( ദ സ്പിരിട്ട് ഒഫ് ദ ഡെഡ് വാച്ചിങ്, ദ ഡേ ഒഫ് ഗോഡ്, ദ യെല്ലോ ക്രൈസ്റ്റ്, വെയർ ഡൂ വി കം ഫ്രം, വാട്ട് ആർ വി, വെയർ ആർ വി ഗോയിങ് തുടങ്ങിയ ചിത്രങ്ങൾ വരച്ച വിഖ്യാത ഫ്രഞ്ച് ചിത്രകാരൻ പോൾ ഗോഗ് )
1942 – കേണൽ ഗദ്ദാഫി – ( 1951-ൽ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം രാജാവായിരുന്ന ഇദ്രീസിനെതിരെ 1969-ൽ പട്ടാള വിപ്ലവം നടത്തി അധികാരമേറ്റെടുത്തതു മുതൽ 42 വർഷക്കാലം ലിബിയയെ അടക്കി ഭരിക്കുകയും ഒരു കാലത്ത് ഗ്രീസിന്റെയും റോമിന്റെയും തുർക്കിയുടെയും ഇറ്റലിയുടെയുമെല്ലാം കോളനിയായിരുന്ന ലിബിയ അഭിവൃദ്ധി പ്രാപിപ്പിക്കുകയും ചെയ്ത, ഉത്തരാഫ്രിക്കൻ രാജ്യമായ ലിബിയയുടെ മുൻ ഭരണാധികാരിയായിരുന്ന മുമദ് അബു മിൻയാർ അൽ-ഖദ്ദാഫി എന്ന കേണൽ ഖദ്ദാഫി )
1958 – പ്രിൻസ് റോജേഴ്സ് നെൽസൺ – ( ലോകമെമ്പാടുമായി 10 കോടി ആൽബങ്ങൾ വിറ്റഴിക്കുകയും, 7 ഗ്രാമി അവാർഡും ഒരു ഓസ്കാർ ഒരു ഗോൾഡൻ ഗ്ലോബ് അവാർഡും ലഭിച്ച അമേരിക്കൻ സംഗീതജ്ഞൻ പ്രിൻസ് റൊജേഴ്സ് നെൽസൺ എന്ന പ്രിൻസ് )“`
➡ _*ചരമവാർഷികങ്ങൾ*_
“`2002 – ബി ഡി ജട്ടി – ( ഒരു സാധാരണ മുനിസിപ്പാലിറ്റി അംഗം എന്ന സ്ഥാനത്തു നിന്നും രാഷ്ട്രീയജീവിതം തുടങ്ങുകയും പിന്നീട് ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന പദവിയായ ഉപരാഷ്ട്രപതി സ്ഥാനവും, താത്കാലിക രാഷ്ട്രപതി സ്ഥാനവും അലങ്കരിച്ച ഉപരാഷ്ട്രപതിയുമായിരുന്നു ബാസപ്പ ദാനപ്പ ജട്ടി )
1954 – അലൻ മാത്തിസൺ ട്യൂറിംഗ് – ( രഹസ്യ ഭാഷയിലുള്ള സന്ദേശം ചോർത്താനായി “ക്രിപ്റ്റോഗ്രാഫി” സംവിധാനങ്ങൾ വികസിപ്പിക്കുകയും, അൽഗൊരിഥം എന്ന ആശയം കൊണ്ടുവരികയും കമ്പ്യൂട്ടറുകളുടെ ബുദ്ധി അളക്കാൻ “ട്യൂറിംഗ് ടെസ്റ്റ്” എന്നൊരു പരീക്ഷണം നിർദ്ദേശിക്കുകയും അതു വഴി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന നൂതന കമ്പ്യൂട്ടർ ശാഖക്ക് തുടക്കമിടുകയും ചെയ്ത ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ആംഗലേയ ഗണിതശാസ്ത്രജ്ഞൻ അലൻ മാതിസൺ ട്യൂറിംഗ് )
2006 – അബു മൂസ് അബ് അൽ സർഖാവി – ( ഇറാഖിലെ അമേരിക്കൻ വിരുദ്ധ പോരാട്ടത്തിന്റെ ശക്തിയും നെടുംതൂണുമായിരുന്ന അബൂ മുസ് അബ് അൽ സർഖാവി )
2015 – ക്രിസ്റ്റഫർ ലീ – ( 250ലധികം സിനിമകളിൽ അഭിനയിക്കുകയും ഡ്രാക്കുള ചലച്ചിത്രങ്ങളിലെ ഡ്രാക്കുള വേഷങ്ങളിലൂടെ പ്രശസ്തി ആർജ്ജിച്ച നടനും ഗായകനും ആയിരുന്ന ക്രിസ്റ്റഫർ ലീ എന്ന ക്രിസ്റ്റഫർ ഫ്രാങ്ക് കാരൻഡി ലീ )“`
➡ _*മറ്റു പ്രത്യേകതകൾ*_
⭕ _പെറു: പതാക ദിനം_
⭕ _അർജന്റീന : പത്രപ്രവർത്തക ദിനം!_
⭕ _1981 ൽ എസ് കെ പൊറ്റെക്കാടിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴