🅾️ സംസ്ഥാനത്ത് കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കരുതെന്ന ചിലരുടെ നിര്‍ദേശം കണക്കിലെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് കുറച്ചുകാലം ഉണ്ടാകും. അതിനാല്‍ എല്ലാ കാര്യങ്ങളും ഒഴിവാക്കി മുന്നോട്ടുപോകാനാവില്ല. ജാഗ്രത പാലിക്കുകയാണ് വേണ്ടത്. സംസ്ഥാനം കോവിഡ് സമൂഹ വ്യാപനത്തിെന്റ വക്കിലാണ്. ഒരുഘട്ടത്തില്‍ അതുണ്ടായേക്കാമെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിച്ചാലേ പറ്റൂ. കൈവിട്ട കണക്കാണെന്ന് പറയാനാവില്ല.സമ്പർക്കം വഴിയുള്ള കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ കാരണം സുരക്ഷ വീഴ്ചയല്ല. സമ്പർക്കം വഴി പത്തുപേര്‍ക്ക് രോഗം വന്നത് കൂടുതല്‍ കരുതല്‍ വേണ്ടതിന്റെ സൂചനയാണ്.
*ചാര്‍ട്ട് ചെയ്തതുപ്രകാരം ഫ്ലൈറ്റുകള്‍ എത്തിയാല്‍ ഇൗമാസം ഒരുലക്ഷത്തിലേറെ ആളുകളും നാട്ടിലെത്തും. െപാതുഗതാഗതം* *തുറക്കുന്നതോടെ വരുന്നവരുടെ എണ്ണം പിന്നെയും വര്‍ധിക്കും. ഇളവുകള്‍ രോഗം പടരാനുള്ള കാരണമാവുന്നത്. ഗുരുതരരോഗം ബാധിച്ചവര്‍ക്കായി ആരോഗ്യവകുപ്പ്* *പ്രത്യേക പ്രോട്ടോക്കോള്‍ തയാറാക്കും. തീവ്രരോഗബാധിത പ്രദേശത്തുനിന്ന് വരുന്നവരെ വേഗം ടെസ്റ്റ്* *ചെയ്യാന്‍ സൗകര്യമൊരുക്കും. തലശ്ശേരി മത്സ്യമാര്‍ക്കറ്റ് പോലുള്ള രോഗവ്യാപന കേന്ദ്രങ്ങളില്‍ അണുമുക്തമാര്ഗങ്ങള് സ്വീകരിക്കും.* *രോഗം സ്ഥിരീകരിച്ചവരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍* *എവിടെയൊക്കെ പോയെന്ന് അന്വേഷിക്കും. സംസ്ഥാനത്തുനിന്ന് ഇതേവരെ 1.67 ലക്ഷത്തിലേറെ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങി. ഏറെപ്പേര്‍ ഇവിടെയുണ്ട്. അവരെ തൊഴില്‍ സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാന്‍ പ്രോട്ടോകോള്‍ ഉണ്ടാക്കും. ഇവരുടെ കാര്യത്തില്‍ സുരക്ഷാമാനദണ്ഡം ഉറപ്പിക്കേണ്ട ഉത്തരവാദിത്തം കരാറുകാര്‍ക്കായിരിക്കും. നിര്‍മാണ സാധനങ്ങളുടെ വിലകൂട്ടുന്നത് തടയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.*
🅾️ *ഒമാനില്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം രാവിലെ എട്ടിന് മസ്കറ്റില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടും. ഒമാനില്‍ നിന്ന് ഒരു ഇന്ത്യന്‍ പ്രവാസി സംഘടനയുടെ നേതൃത്വത്തിലുള്ള ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനമാണിത്. 180 യാത്രക്കാരുമായി പറന്നുയരുന്ന സലാം എയറിന്റെ ഒവി1481 എന്ന വിമാനം ഉച്ചയ്ക്ക് ഒന്നിന് കോഴിക്കോട് എത്തും. കേന്ദ്ര,സംസ്ഥാന ഗവണ്മെന്റുകള് പ്രഖ്യാപിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, വന്ദേ ഭാരത് മിഷന് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നിരക്കിനു തുല്യമായ തുകയിലാണ് യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്ക് ഏര്‍പെടുത്തിയത്.61 രോഗികള്‍, 17 കുട്ടികള്‍, 24 ഗര്‍ഭിണികള്‍, വിസാ കാലാവധി കഴിഞ്ഞ 24 പേര്, ബന്ധുക്കളുടെ മരണവുമായി ബന്ധപെട്ടു നാട്ടില്‍ എത്തേണ്ടവര്‍, തൊഴില്‍ നഷ്ടമായവരും ടിക്കറ്റ് ചാര്‍ജ് വഹിക്കാന്‍ കഴിയാത്തവരും എന്നിങ്ങനെയാണ് സംഘത്തിലെ 180 പേരുടെ വിവരങ്ങള്‍.*
🅾️ *മലപ്പുറം ജില്ലയില്‍ 18 പേര്‍ക്കു കൂടി ഇന്നലെ കോവിഡ്- 19 സ്ഥിരീകരിച്ചു. ഇതില്‍ ഏഴുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നു എത്തിയവരും ആറുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. അഞ്ചുപേര്‍ക്കു സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ രണ്ടുപേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ സ്വകാര്യ ലാബിലെ ജീവനക്കാരനുമാണ്. ഇവരെല്ലാം മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്നു മലപ്പുറം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. ഇവര്‍ക്കു പുറമെ വിദേശരാജ്യങ്ങളില്‍ നിന്നെത്തി മഞ്ചേരിയില്‍ ഐസൊലേഷനിലുള്ള ആലപ്പുഴ, പത്തനംതിട്ട സ്വദേശികള്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.*
🅾️ *കോട്ടയം ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.അതിരമ്പുഴ സ്വദേശി (24) ക്കാണ് രോഗം ബാധിച്ചത്. മുംബൈയില്‍നിന്ന് മെയ് 27ന് വിമാനത്തില്‍ എത്തിയതാണ് ഇയാള്‍. ഇതോടെ രോഗബാധിതരായി ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 28 ആയി. ഇതില്‍ പത്തൊന്‍പതു പേര് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒന്‍പതു പേര് കോട്ടയം ജനറല്‍ ആശുപത്രിയിലുമാണ്.*
🅾️ *കണ്ണൂര്‍ ചാല സ്വദേശി സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ചു. ചാല പടിഞ്ഞാറെക്കരയിലെ സമീറയില്‍ ടി. മുസ്തഫ(54) യാണു സൗദിയിലെ റിയാദില്‍ മരിച്ചത്. ഭാര്യ: സമീറ. മക്കള്‍: മുബഷീര്‍, ഇസ്മയില്‍ (സിപിഎം ചാല പടിഞ്ഞാറെക്കര ബ്രാഞ്ചംഗം), ശഹാന ശരിന്, സിഹാന. മരുമകന്: ശിഹാബ്.*
🅾️ *നീണ്ടകര മത്സ്യബന്ധന തുറമുഖം അടച്ചു. ശക്തികുളങ്ങര ഹാര്‍ബര്‍ അടച്ചതിനെ തുടര്‍ന്ന് നീണ്ടകര ഹാര്‍ബറില്‍ വന്‍ തിരക്കായിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച സേവ്യറിന്റെ ഭാര്യ ശക്തികുളങ്ങര ഹാര്‍ബറിലെ മീന്‍ കച്ചവടക്കാരിയായിരുന്നു. ഈ സാഹചര്യത്തിലാണ് നീണ്ടകര തുറമുഖവും അടച്ചത്. പോലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.*
🅾️ *നാല് നാടന്‍ തോക്കും തിരകളും പന്നിയിറച്ചിയും കത്തിയും മറ്റു വേട്ട സാധന സാമഗ്രികളുമായി മൂന്നംഗ വേട്ടസംഘം വനപാലകരുടെ പിടിയില്‍. ചാലിയാര്‍ പഞ്ചായത്തിലെ കല്ലുണ്ട രാമത്തുപറമ്പിൽ ദേവദാസ് (49), പെരുവമ്പാടം കടമ്പോടൻ മുസ്തഫ കമാല്‍ (45), നമ്പൂരിപ്പൊട്ടി പരുത്തിക്കുന്നന്‍ നിസാര്‍ (38) എന്നിവരെയാണ് എടവണ്ണ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഇംറോസ് ഏലിയാസ് നവാസിന്റെ നേതൃത്വത്തില്‍ വെള്ളയാഴ്ച രാത്രിയോടെ പിടികൂടിയത്. എടവണ്ണ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലുള്ള അകമ്പാടം , പെരുവമ്പാടം , മൂലേപ്പാടം ഭാഗങ്ങളില്‍ നായാട്ട് നടത്തിവന്ന സംഘത്തിലെ പ്രധാനികളാണിവരെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു*
🅾️ *കഞ്ചാവാണെന്നു പറഞ്ഞ് കമ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ച് അരലക്ഷം രൂപക്ക് വില്‍ക്കുകയും കാശ് പോയവര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി നാല് ലക്ഷം മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ചാലിശ്ശേരി ചെരിപ്പൂരില്‍ മണിയാരകം കുന്ന് വീട്ടില്‍ റിന്‍ഷാദിനെയാണ് (24) അറസ്റ്റ് ചെയ്തത്.വിഡിയോ കോണ്‍ഫറന്‍സ് വഴി പ്രതിയെ പൊന്നാനി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. മഞ്ചേരി സ്പെഷല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ മുഖ്യപ്രതി എടപ്പാള്‍ അയലക്കാട് സ്വദേശി നരിയന്‍ വളപ്പില്‍ കിരണിനെ (18) മൂന്നാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.പൊന്നാനി സ്വദേശിയായ അമല്‍ ബഷീറിനെ തട്ടിക്കൊണ്ടുപോയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്. ഇനിയും ഒട്ടേറെപ്പേര്‍ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.*
🅾️ *തിരുവനന്തപുരം കഠിനംകുളത്ത് ഭര്‍ത്താവും സുഹൃത്തുക്കളും യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ആറു പേര് പിടിയില്‍. ഭര്‍ത്താവിന് പുറമെ സുഹൃത്തുക്കളായ മന്‍സൂര്‍ (45), അക്ബര്‍ ഷാ (23), അര്‍ഷാദ് (33), രാജന് (50), മനോജ് (25) എന്നിവരാണ് പിടിയിലായത്. മനോജ് ഒഴികെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. മറ്റൊരു പ്രതി പള്ളിപ്പുറം സ്വദേശി നൗഫല്‍ ഒളിവിലാണ്.*
🅾️ *സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ രൂപവും ഭാവവും മാറിയെന്ന് വനിതാ കമീഷന് അധ്യക്ഷ ജോസഫൈന്. കൂട്ട മാനഭംഗത്തിനിരയായ യുവതിയെ സന്ദര്‍ശിക്കാന്‍ കഠിനംകുളം പൊലീസ് സ്റ്റേഷനില്‍ എത്തിയതായിരുന്നു അവര്‍.മുമ്പ് സ്ത്രീധനത്തിന്റെ പേരിലായിരുന്നു പീഡനമെങ്കില്‍ ഇപ്പോള്‍ പാമ്പുകളെ കൊണ്ട് കടിപ്പിച്ചും കൂട്ട ബലാത്സംഗത്തിനിരയാക്കിയും സ്ത്രീകള്‍ക്കുമേലുള്ള അതിക്രമം നടക്കുന്നു. വനിതാ കമീഷനെ കൊണ്ടുമാത്രം ഈ അവസ്ഥക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്നും സമൂഹ മനഃസാക്ഷി ഇതിനെതിരെ ഉണരണമെന്നും അവര്‍ പറഞ്ഞു.*
🅾️ *14 ദിവസങ്ങള്‍ നീണ്ട ക്വാറന്റീന് അവസാനിപ്പിച്ച് നടന് പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങി. രണ്ടാം കോവിഡ് ടെസ്റ്റ് ഫലവും നെഗറ്റീവായതോടെയാണ് താരം വീടണഞ്ഞത്. ‘റീ യുണൈറ്റഡ്’ എന്ന അടിക്കുറിപ്പോടെ ഭാര്യ സുപ്രിയയെയും മകളായ അലംകൃതയെയും ചേര്‍ത്തു നിര്‍ത്തിക്കൊണ്ടുള്ള ചിത്രവും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് ടെസ്റ്റിന്റെ ഫലം ഫെയ്സ്ബുക്കിലൂടെ പൃഥ്വി പങ്കുവച്ചിരുന്നു. എന്നാല്‍, ക്വറന്റീന്‍ കഴിയാതെ വീട്ടിലേക്ക് മടങ്ങില്ലെന്നായിരുന്നു താരം പറഞ്ഞത്. ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും സംഘവും കഴിഞ്ഞ മാസം 22നാണ് കൊച്ചിയിലെത്തിയത്. തുടര്‍ന്ന് ക്വാറന്റീനിലായിരുന്നു അദ്ദേഹം.*
🅾️ *ഗര്‍ഭിണിയായ ആനയെ ക്രൂരമായി കൊന്ന സംഭവത്തില്‍ പ്രതികരിച്ച മുന്‍കേന്ദ്രമന്ത്രി മേനക ഗാന്ധിക്കെതിരെ കേസെടുക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം വര്‍ഗീയ പ്രീണനമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. ജില്ലയുടെ പേര് മാറിപ്പോയതിന്റെ പേരില്‍ കേന്ദ്രമന്ത്രിക്കെതിരെ കേസെടുക്കുന്നത് ലോകം മുഴുവന്‍ ഞെട്ടിത്തരിച്ച ക്രൂരതയെ വഴിതിരിച്ചുവിട്ട് വിഷയം മാറ്റാനാണ്. ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മേനക ഗാന്ധി മലപ്പുറമെന്ന് പറഞ്ഞത്. മതതീവ്രവാദികളും ലെഫ്റ്റ് ലിബറലുകളും കേരളത്തില്‍ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളില്‍ കേസെടുക്കാത്ത പൊലീസാണ് ജില്ലയുടെ പേര് മാറിയതിന്റെ പേരില്‍ കേന്ദ്രമന്ത്രിക്കെതിരെ കേസെടുക്കുന്നതെന്ന് സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.*
🅾️ *കൊല്ലം അഞ്ചലില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ക്രൈംബ്രാഞ്ച് സംഘം ഇന്നലെ പത്തു മണിക്കൂറുകളോളം ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഇവരെ ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണു വിവരം. തെളിവ് നശിപ്പിക്കല്‍, കേസിലെ ഗുഢാലോചനയില്‍ പങ്ക് എന്നിവ സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യല്‍. കേസിലെ പ്രതികളായ സൂരജിനും പിതാവ് സുരേന്ദ്രനും ഒപ്പം ഇരുത്തിയായിരുന്നു ആദ്യഘട്ട ചോദ്യം ചെയ്യല്‍. അന്വേഷണ സംഘത്തിന്റെ ആവര്‍ത്തിച്ചുള്ള പല ചോദ്യങ്ങള്‍ക്കും പൊട്ടികരച്ചിലായിരുന്നു അമ്മയുടെയും മകളുടെയും മറുപടി. കൊലപാതകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും ഒരു പങ്കുമില്ലെന്ന് ഇരുവരും ആവര്‍ത്തിക്കുന്നു.സൂരജിന്റെ ചില സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി എടുത്ത ശേഷം അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും. ഗാര്‍ഹിക പീഡന പരാതിയില്‍ കുടുംബാംഗങ്ങള്‍ക്കെതിരെ കേസെടുത്തേക്കുമെന്നാണു വിവരം*
🅾️ *കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് ബിലാലിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ നാല് ദിവസത്തിന് ശേഷം ഇന്നലെയാണ് പ്രതി പൊലീസ് പിടിയിലായത്. കൊല്ലപ്പെട്ട ഷീബയും ഭര്‍ത്താവ് സാലിയും താമസിക്കുന്ന വീടിന് തൊട്ടടുത്ത് താമസിക്കുന്ന 23 കാരന് മുഹമ്മദ് ബിലാല്‍ പരിചയം പുതുക്കാനെന്ന രീതിയിലെത്തിയാണ് ക്രൂരകൃത്യം നടത്തിയത്.*
🅾️ *ലോക്ക് ഡൗണില്‍ ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനായി മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. എന്നാല്‍ പാളയം പള്ളി താല്‍ക്കാലികമായി തുറക്കേണ്ടെന്നാണ് ജമാഅത് പരിപാലന സമിതിയുടെ തീരുമാനം. ആരാധനയ്ക്കായി എത്തുന്നവരില്‍ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണ്. അതിനാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ടാണ് തീരുമാനമെന്നും നഗര പ്രദേശങ്ങളിലുള്ള മറ്റ് ആരാധനാലയങ്ങളും ഇത്തരം ജാഗ്രത പുലര്‍ത്തേണ്ട ആവശ്യമുണ്ടെന്നും പാളയം ഇമാം വിപി സുഹൈബ് മൗലവി പറഞ്ഞു.*
🅾️ *ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു. വൈറസ് ബാധിച്ച് സൗദിയില്‍ രണ്ട് മലയാളികള്‍കൂടി മരിച്ചു. അബ്ദുള്‍ റഷീദ്(47), മുസ്തഫ(52) എന്നിവരാണ് മരിച്ചത്. കൊറോണ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.*
🅾️ *കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരണപ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള കേന്ദ്രസഹായമെത്തി.* *കേന്ദ്ര സര്‍ക്കാരിന്റെ 50 ലക്ഷം വീതമുള്ള പിഎംജികെപി ഇന്‍ഷുറന്‍സ് ക്ലയിം സ്റ്റാഫ് നഴ്സായിരുന്ന ആസിഫിന്റെയും ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് ആയിരുന്ന ഡോണയുടെയും*
*ബന്ധുക്കളുടെ അക്കൗണ്ടില്‍ എത്തിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.*
🅾️ *കാരയ്ക്കാമല പള്ളിമുറിയില്‍ വൈദികനും കന്യാസ്ത്രീയും അവിഹിതബന്ധത്തിലേര്പ്പെട്ടെന്നു സാമൂഹിക മാധ്യമത്തിലൂടെ ആരോപണമുന്നയിച്ച സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഇടവകാംഗങ്ങളില്‍ ചിലര്‍ രംഗത്ത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിച്ചു സഭയെയും വൈദികരെയും കന്യാസ്ത്രീകളെയും താറടിക്കുകയാണെന്നു ജില്ലാ കലക്ടര്‍ക്കും പോലീസിനുമടക്കം പരാതി നല്‍കുമെന്ന് ഇടവകാംഗങ്ങളായ സണ്ണി പേര്യക്കോട്ടില്‍, ജോണ്സണ് ചിറായില്, ടോമി വള്ളോംതോട്ടത്തില്‍, ആന്‍ജോ ഏറത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പള്ളിമുറിയിലെ അടുക്കളയില്‍ വൈദികനും കന്യാസ്ത്രീയും കെട്ടിപ്പുണര്‍ന്നു നില്ക്കുന്നതു കണ്ടെന്നും അതോടെ വൈദികന് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും സിസ്റ്റര്‍ ലൂസി ഫെയ്സ്ബുക്കില്‍ എഴുതിയിരുന്നു.*
*🇮🇳 ദേശീയം 🇮🇳*
——————–>>>>>>>
🅾️ *ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പണം ഉപയോഗിച്ച് ബിജെപി “വൈറസ്” പടര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഗുജറാത്തില്‍ രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചതിനു പിന്നാലെയാണ് കപില്‍ സിബലിന്റെ പ്രതികരണം. നിയമസഭാംഗങ്ങളെ ആകര്‍ഷിക്കുന്ന വൈറസ് രാജ്യത്തുടനീളം ബിജെപി വ്യാപിപ്പിക്കുകയാണ്. ഇത് വൈറസാണ്. ഇത് ബിജെപിയുടെ ഡിഎന്‍എയില്‍ ഉണ്ട്. എംഎല്‍എമാരെ ആകര്‍ഷിച്ചുകൊണ്ട് എല്ലായിടത്തും ഈ വൈറസ് പടരുന്നുവെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.*
🅾️ *ഡിസി കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടന്ന് ഇന്ത്യ ആറാമതെത്തി. ഇന്ത്യയില്‍ പുതിയ കോവിഡ് ബാധിതരുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ദിനവും 9,000 കവിഞ്ഞതോടെയാണിത്. 24 മണിക്കൂറിനിടെ 9,378 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,36,091 ആയി. ഒരാഴ്ചക്കിടെ 61,000ലധികം പേര്‍ക്ക് രോഗം കണ്ടെത്തിയതോടെയാണ് ഫ്രാന്‍സ്, ഇറാന്, തുര്‍ക്കി, പെറു, ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങളെ ഇന്ത്യ മറികടന്നത്.*
🅾️ *കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഇറ്റലിയെ പിന്തള്ളി ആറാം സ്ഥാനത്തേക്ക് കടന്നപ്പോൾ മഹാരാഷ്ട്രയിലെ സ്്ഥിതിഗതികളും ഗുരുതരമായി തുടരുകയാണ്. രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മുന്നിലുള്ള മഹാരാഷ്ട്രയില്‍ രോഗവ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 2,436 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 139 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 80,229 ആയും മരണസംഖ്യ 2,849 ആയും ഉയര്‍ന്നു. 35,156 പേര്‍ക്ക് മാത്രമാണ് ഇവിടെ രോഗം ഭേദമായത്.*
▪️ *തമിഴ്നാട്ടില്‍ രോഗം ബാധിച്ചവരുടെ എണ്ണം 28,694 ആയി. മരണം 235. പുതുതായി 1,438 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 12 പേര് മരിച്ചു.*
▪️ *ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 510 പേര്‍ക്കാണ് രോഗം ബാധിച്ചത്. 49 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 26,334 ആയും മരണസംഖ്യ 708 ആയും ഉയര്‍ന്നു. ഗുജറാത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 19,119 ആയി. മരണം 1,190.*
▪️ *രാജസ്ഥാനില്‍ 10,084 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 218 പേര് മരിച്ചു. ഉത്തര്‍പ്രദേശില്‍ ആകെ രോഗം ബാധിച്ചവര്‍ 9,733. മരണം 257. മധ്യപ്രദേശില്‍ ഇതുവരെ 8,996 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ആകെ മരണം 384.*
🅾️ *ഹരിയാനയില്‍ വെള്ളിയാഴ്ച 316 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 3,597 ആയി. സംസ്ഥാനത്ത് കോവിഡ് ഗുരുതരമായി ബാധിച്ച ഗുഡ്ഗാവില്‍ മാത്രം 153 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 24 പേര് ഇന്ന് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഗുഡ്ഗാവില്‍ നാല് പേരാണ് മരിച്ചത്. ഇതുവരെ 1,563 പേര്‍ക്ക് ഗുഡ്ഗാവില്‍ രോഗം ബാധിച്ചു.*
🅾️ *കോവിഡ് പ്രതിസന്ധിയെയും ഉംപുന്‍ ചുഴലിക്കാറ്റിലുണ്ടായ നാശത്തെയും സംസ്ഥാനം കൈകാര്യം ചെയ്യുമ്പോൾ പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോവിഡ്, ഉംപുന്‍ എന്നിവയ്ക്കെതിരെ പോരാടുകയും ജീവന് രക്ഷിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോൾ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാരിനെ നീക്കംചെയ്യാന്‍ ആവശ്യപ്പെടുന്നുവെന്നത് വളരെ മോശമാണെന്ന് മമത പറഞ്ഞു. പ്രധാനമന്ത്രി മോദിയെ ഡല്‍ഹിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.*
🅾️ *സൗദി ഹജ്ജ് മന്ത്രാലയം ഈ വര്‍ഷത്തെ ഹജ്ജ് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച സാഹചര്യത്തില്‍ യാത്ര റദ്ദാക്കുന്ന അപേക്ഷകര്‍ക്ക് അടച്ചതുക തിരിച്ചുനല്‍കും. ഇതുസംബന്ധിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സി. ഓഫിസര്‍ ഡോ. മഖ്സൂദ് അഹമ്മദ് ഖാന്റെ അറിയിപ്പ് ലഭിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി ‘പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ടാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉത്തരവിറക്കിയത്. ഇന്ത്യയില്‍ നിന്ന് ഹജ്ജ് വിമാന സര്‍വിസ് ജൂണ്‍ മധ്യത്തോടെ ആരംഭിക്കേണ്ടതായിരുന്നു.എന്നാല്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ മാസങ്ങളായി സൗദി മന്ത്രാലയത്തില്‍നിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. മാര്‍ച്ച് 13ന് ലഭിച്ച അവസാന അറിയിപ്പില്‍ കോവിഡ് മൂലം ഒരുക്കങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്നാണ് വ്യക്തമാക്കിയിരുന്നത്. പിന്നീട് മറ്റ് അറിയിപ്പുകളൊന്നും ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ ഹജ്ജ് നടക്കാനിടയില്ലെന്ന് ബോധ്യമായതിനാലാണ് തുക തിരിച്ചുനല്‍കുന്നത്. റദ്ദാക്കുന്നവര്‍ക്ക് അപേക്ഷഫോറത്തിലെ അക്കൗണ്ടിലേക്കാണ് പണം നല്‍കുക. ഹജ്ജ് കമ്മിറ്റി സൈറ്റിലുള്ള ഫോമിലാണ് റദ്ദാക്കാന്‍ അപേക്ഷ നല്‍കേണ്ടത്. ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടവര്‍ രണ്ടുലക്ഷം രൂപയാണ്അടച്ചത്. അതേസമയം, റദ്ദാക്കാന്‍ അപേക്ഷിക്കാത്തവരുടെ സംഖ്യ എന്തു ചെയ്യുമെന്ന് ഉത്തരവില്‍ ഇല്ല. ഇന്ത്യയില്‍നിന്ന് ഈവര്‍ഷം രണ്ടു ലക്ഷത്തോളം പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍നിന്ന് 11,000 പേര്. ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ പേര്‍ക്കും അടുത്ത തവണ അവസരം നല്‍കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് സി. മുഹമ്മദ് ഫൈസി പറഞ്ഞു.*
🅾️ *മാര്‍ച്ച് മാസം നിസാമുദ്ദീനിലെ ആസ്ഥാനത്ത് തബ്ലീഗ് ജമാഅത്ത് പരിപാടി നടന്നതില്‍ ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിനും ഡല്‍ഹി പൊലീസിനും സംഭവിച്ച വീഴ്ച സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ഇരു കൂട്ടരുടെയും വീഴ്ചയില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിയ പണ്ഡിത എന്ന വ്യക്തി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തബ്ലീഗ് ജമാഅത്ത് പരിപാടിയെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും സമയബന്ധിതമായി റിേപ്പാര്‍ട്ട് സമര്‍പ്പിക്കുമെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു.*
🅾️ *ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് ഒഡിഷയില്‍ ആള്‍ക്കൂട്ടം മധ്യവയസ്കനെ തല്ലിക്കൊന്നു. മയൂര്‍ഭഞ്ജ് ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. രബി കാലാന്ദിയെ ഗ്രാമവാസികള്‍ തന്നെയാണ് വടികളുപയോഗിച്ച് തല്ലിക്കൊന്നത്. രബി തല്‍ക്ഷണം മരിച്ചു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു.*
🅾️ *നരേന്ദ്ര മോദി സര്‍ക്കാറിന്റെ ലോക്ഡൗണ്‍ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന ഗ്രാഫുമായി രാഹുല്‍ ഗന്ധിയുടെ ട്വീറ്റ്. മറ്റു രാജ്യങ്ങളിലെ ലോക്ഡൗണുകളുമായി താരതമ്യം ചെയ്ത് ഇന്ത്യയുടേത് വലിയ പരാജയമായെന്ന് കാണിക്കുന്നതാണ് രാഹുലിന്റെ ഗ്രാഫ്. മറ്റു രാജ്യങ്ങളെല്ലാം കോവിഡ് 19 കേസുകള്‍ അധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ലോക്ഡൗണ്‍ തുടങ്ങുകയും അത് നിയന്ത്രിച്ച് രോഗം കുറഞ്ഞപ്പോള്‍ ലോക്ഡൗണ്‍ അവസാനിപ്പിക്കുകയും ചെയ്തു.ഇന്ത്യ കോവിഡ് പടരും മുമ്പ് ലോക്ഡൗണ്‍ തുടങ്ങി മൂര്‍ധന്യത്തില്‍ എത്തിനില്ക്കുമ്പോൾ ലോക്ഡൗണ്‍ പിന്‍വലിച്ചു എന്ന് കാണിക്കുന്നതാണ് ഗ്രാഫ്.സ്പെയിൻ,, ജര്‍മനി, ഇറ്റലി, ബ്രിട്ടന് എന്നീ രാജ്യങ്ങളിലെ രോഗബാധയുമായിട്ടാണ് രാഹുല്‍ ഇന്ത്യയെ താരതമ്യം ചെയ്തത്.*
🅾️ *കലശലായ വയറുവേദനയുമായി ആശുപത്രിയിലെത്തിയ രോഗിയുടെ മൂത്രസഞ്ചിയില്‍ നിന്ന് ഡോക്ടര്‍മാര്‍ ഓപറേഷന് ചെയ്തെടുത്തത് മൊബൈല്‍ ചാര്‍ജര്‍ കേബ്ള്‍. അസമിലാണ് വിചിത്രമായ സംഭവം. രണ്ടരയടി നീളമുള്ള മൊബൈല്‍ഫോണ്‍ ചാര്‍ജര്‍ അബദ്ധത്തില്‍ വിഴുങ്ങിയെന്ന് പറഞ്ഞാണ് 30കാരന് ആശുപത്രിയിലെത്തിയത്. എന്നാല്‍ ശസ്ത്രക്രിയ വേളയില്‍ ഇയാള്‍ കള്ളം പറയുകായിരുന്നുവെന്നും മൂത്രനാളത്തിലൂടെയാണ് കേബ്ള്‍ മൂത്രസഞ്ചിയിലെത്തിയതെന്നും വ്യക്തമായി. സ്വകാര്യ ഭാഗങ്ങളിലൂടെ കേബിളുകളും മറ്റും കടത്തി സ്വയംഭോഗം ചെയ്യുന്ന സ്വഭാവം ഇയാള്‍ക്കുണ്ടായിരുന്നതായും ഇക്കുറി കാര്യങ്ങള്‍ കൈവിട്ടുപോകുകയായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു.കേബ്ള്‍ ഓപറേഷനിലൂടെ എടുത്തുമാറ്റി. രോഗി സുഖംപ്രാപിച്ചു വരുന്നു. ‘ചാര്‍ജര്‍ അബദ്ധത്തില്‍ വിഴുങ്ങിയെന്നും ഭയങ്കര വയറുവേദനയാണെന്നും പറഞ്ഞാണ് രോഗി ആശുപത്രിയിലെത്തിയത്. എന്നാല്‍ എന്‍ഡോസ്കോപി പരിശോധനയില്‍ കേബ്ള്‍ കണ്ടെത്താനായില്ല. ഓപറേഷന് ടേബിളില്‍ കിടക്കവേ എക്സ്റേ എടുത്തപ്പോഴാണ് കേബ്ള്‍ ഇയാളുടെ മൂത്രസഞ്ചിയിലാണുള്ളതെന്ന് മനസിലായത്’ – ആശുപത്രിയില്‍ സര്‍ജനായ ഡോക്ടര്‍ വലിയുല്‍ ഇസ്ലാം പറഞ്ഞു. കേബ്ള്‍ വായിലൂടെ ഉള്ളില്‍ കടന്നെന്ന് അയാള്‍ കള്ളം പറയുകയായിരുന്നു.*
🅾️ *ചണ്ഡീഗഡില്‍ കൊവിഡ് പ്രതിരോധ ചട്ടങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ തീരുമാനം. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശം ലഭിച്ചവര്‍ അത് ലംഘിച്ചാല്‍ രണ്ടായിരം രൂപയാണ് സര്‍ക്കാര്‍ പിഴ ഈടാക്കുന്നത്. പൊതു ഇടങ്ങളില്‍ തുപ്പുന്നവരില്‍ നിന്ന് അഞ്ഞൂറ് രൂപ ഈടാക്കും. കടകളില്‍ സാമൂഹിക അകലം പാലിക്കാത്തവരോട് അഞ്ഞൂറ് രൂപ പിഴയിനത്തില്‍ ഈടാക്കും. ബസുകളില്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ മൂവായിരം രൂപയാണ് പിഴ. കാറുകളിലെ യാത്രക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചാല്‍ രണ്ടായിരവും ഓട്ടോറിക്ഷ യാത്രക്കാരാണ് നിര്‍ദ്ദേശം ലംഘിക്കുന്നതെങ്കില്‍ അഞ്ഞൂറ് രൂപയും പിഴയായി ഈടാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.*
🅾️ *മന് കി ബാത്തി’ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ച മധുരയിലെ ബാര്‍ബര്‍ഷോപ് ഉടമ മോഹന്റെ 13കാരി മകള്‍ നേത്രയെ പാവപ്പെട്ടവര്‍ക്കായുള്ള യുനൈറ്റഡ് നാഷന്‍സ് അസോസിയേഷന് ഫോര്‍ ഡെവലപ്മന്റ് ആന്‍ഡ് പീസ്(യു.എന്‍.എ.ഡി.എ.പി) ഗുഡ്വില് അംബാസഡറായി നിയമിച്ചു. ന്യൂയോര്‍ക്കിലും ജനീവയിലും നടക്കുന്ന സിവില്‍ സൊസൈറ്റി സമ്മേളനങ്ങളില്‍ പ്രഭാഷണം നടത്താനും നേത്രക്ക് ക്ഷണം കിട്ടിയിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പും അനുവദിച്ചു.*
*🌎 അന്താരാഷ്ട്രീയം 🌍*
———————–>>>>>>>>
🅾️ *ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 68,43,840 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറായിരത്തോളം പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,98,071 ആയി ഉയര്‍ന്നു. അതേസമയം ആഗോളതലത്തില്‍ ഇതുവരെ 33,35,219 പേരാണ് രോഗമുക്തി നേടിയത്. 31,10,550 പേര് ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ രണ്ട് ശതമാനം രോഗികളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വൈറസ് ബാധ ഏറ്റവും രൂക്ഷമായ അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം 19.65 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം മാത്രം ആയിരത്തിലധികം പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.ഇതോടെ യുഎസിലെ ആകെ മരണം 1,11,390 ആയി ഉയര്‍ന്നു. അതേസമയം ബ്രസീലില്‍ വെറസ് ബാധിതരുടെ എണ്ണം ആറര ലക്ഷത്തിലേക്ക് അടുക്കുകയാണ്. മരണസംഖ്യ 35000 കടന്നു. റഷ്യയില്‍ രോഗികളുടെ എണ്ണം നാലര ലക്ഷമായി. മരണസംഖ്യ 5528 ആയി. മരണനിരക്കില്‍ അമേരിക്കയ്ക്ക് പിന്നിലുള്ള ബ്രിട്ടണില്‍ മരണം 40,000 കടന്നു. അതേസമയം ബ്രിട്ടണിലും സ്പെയ്നിലും പുതിയ കൊവിഡ് രോഗികളുടെ എണ്ണം വളരെ കുറവാണ് എന്നത് നേരിയ ആശ്വാസം പകരുന്നുണ്ട്*
🅾️ *അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 970 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക് കുതിക്കുകയാണെന്നാണ് ഒൗദ്യോഗിക കണക്കുകള്‍. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ 19,65,551 പേരാണ് രാജ്യത്ത് ഇപ്പോള്‍ രോഗബാധിതരായുള്ളത്. മരിച്ചവരുടെ എണ്ണം 1,11,385 ആയി. 7,36,455 പേരാണ് രാജ്യത്ത് ഇതുവരെ രോഗത്തെ അതിജീവിച്ചത്.*
▪️ *വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം ഇനിപറയുംവിധമാണ്.*
*ന്യൂയോര്‍ക്ക്-3,96,699, ന്യൂജഴ്സി-1,65,162, ഇല്ലിനോയിസ്-1,25,915, കാലിഫോര്‍ണിയ-1,26,371, മസാച്യുസെറ്റ്സ്-1,02,557, പെന്‍സില്‍വേനിയ-78,920, ടെക്സസ്-73,286, മിഷിഗണ്‍-63,539, ഫ്ളോറിഡ-61,488, മെരിലാന്‍ഡ്-56,770, ജോര്‍ജിയ-50,621, കണക്ടികട്-43,460, വിര്‍ജീനിയ-48,532, ലൂസിയാന-42,016, ഒഹിയോ-37,792.*
🅾️ *പൊതുസ്ഥലങ്ങളില്‍ എല്ലാവരും മാസ്ക് ധരിക്കണമെന്ന് ആവര്‍ത്തിച്ച് ലോകാരോഗ്യ സംഘടന. നേരത്തെ, ആരോഗ്യമുള്ള വ്യക്തികള്‍ മാസ്ക് ധരിക്കേണ്ടതില്ല എന്ന് സംഘടന നിലപാടെടുത്തിരുന്നു. ആരോഗ്യമുള്ളവര്‍ക്ക് മാസ്കിന്റെ ആവശ്യമില്ല എന്ന ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം വാര്‍ത്തകളില്‍ നിറയുകയും ചെയ്തിരുന്നു. അനുദിനം കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ മാസ്ക് സംബന്ധിച്ച് സംഘടന നിലപാട് മാറ്റിയിരിക്കുന്നത്.*
🅾️ *ആഫ്രിക്കന്‍ അമേരിക്കക്കാരനായിരുന്ന ജോര്‍ജ് ഫ്ളോയിഡിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരായ പോലീസ് നടപടികള്‍ അതിരുവിടുന്നുവെന്ന് ആരോപണം. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് അകാരണമായ മര്‍ദനമാണ് അഴിച്ചുവിടുന്നതെന്നാണ് പരാതി. ഇതിനെ സാധൂകരിക്കുന്ന ചില വീഡിയോ ദൃശ്യങ്ങളും പ്രതിഷേധക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്്. അന്താരാഷ്ട്ര മാധ്യമങ്ങളായ ബിബിസി ഉള്‍പ്പെടെ ഈ വീഡിയോകള്‍ സപ്രേഷണം ചെയ്തു. ഇന്ഡ്യാനപോളിസിലും വാഷിംഗ്ടണ്‍ ഡിസിയിലുമെല്ലാം പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ശക്തമായ ലാത്തിച്ചാര്‍ജ് നടത്തുകയും കുരുമുളക് സ്പ്രേ ചെയ്യലുമെല്ലാം നടത്തുന്നുണ്ട.പ്രതിഷേധങ്ങള്‍ക്കിടെ പോലീസിന്റെ മുന്നില്‍പ്പെട്ട 70 വയസിലേറെ പ്രായമുള്ള വൃദ്ധനെ തള്ളി താഴെയിടുന്നതും അദ്ദേഹത്തിന് വീഴ്ചയില്‍ പരിക്കേല്ക്കുന്നതുമുള്പ്പടെയുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.*
🅾️ *അമേരിക്കക്കാനായ ജോര്‍ജ് ഫ്ളോയിഡിന്റെ മരണവുമായി ബന്ധപ്പെട്ട് ബ്രിട്ടനില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ അതിരു വിടുന്നുവെന്ന് ഭരണകൂടം. നിലവിലെ കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ശക്തമായ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തിയാണ്് പ്രതിഷേധങ്ങള്‍ നടക്കുന്നതെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. ആറു പേരില്‍ കൂടുതല്‍ കൂട്ടം കൂടരുതെന്ന് നേരത്തെ തന്നെ നിശ്ചയിച്ചിരുന്നുവെന്നും ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഇപ്പോഴും കര്‍ശനമായി തുടരുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.ഇതിനു വിരുദ്ധമായി നൂറു കണക്കിന് ആളുകളാണ് പ്രതിഷേധങ്ങള്‍ക്ക് എത്തുന്നത്. ഫ്ളോയിഡിന് നീതി ലഭിക്കുക തന്നെ വേണം. എന്നാല്‍, രാജ്യത്തെ ഇപ്പോഴത്തെ പ്രതിസന്ധികൂടി ജനങ്ങള്‍ മനലസിലാക്കണം അദ്ദേഹം ആവശ്യപ്പെട്ടു.*
🅾️ *കോവിഡ് പ്രതിരോധത്തിനായി കുവൈത്തിലേക്ക് ക്യൂബയില്‍നിന്ന് പ്രത്യേക മെഡിക്കല്‍ സംഘമെത്തി. ഡോക്ടര്‍മാരും സപ്പോര്‍ട്ടിങ് സ്റ്റാഫും അടങ്ങുന്ന 298 പേര് വരുന്ന സംഘം വെള്ളിയാഴ്ച രാത്രി കുവൈത്തില്‍ വിമാനമിറങ്ങി. കുവൈത്ത് എയര്‍വേയ്സിന്റെ പ്രത്യേക വിമാനത്തിലാണ് ഇവരെ കൊണ്ടുവന്നത്.ക്യൂബയിലെ ഹന്ററീവ് ഇന്റര്‍നാഷനലിസ്റ്റ് കോണ്ടിന്ജന്റില്നിന്നുള്ള മെഡിക്കല്‍ സംഘമാണ് കുവൈത്ത് സര്‍ക്കാറിന്റെ അഭ്യര്‍ഥന പ്രകാരം കുവൈത്തിലെത്തിയത്. 96 ഡോക്ടര്‍മാരും 198 നഴ്സുമാരും നാല് ഹെല്‍ത് കെയര്‍ സ്പെഷലിസ്റ്റുകളുമാണ് കുവൈത്തിനെ സഹായിക്കാന്‍ എത്തിയത്. 36 പ്രഫഷനലുകള്‍ അടങ്ങുന്ന മറ്റൊരു സംഘം കൂടി ഇവരോടൊപ്പം ചേരും. നേരത്തെ കോവിഡ് പടര്‍ന്നുപിടിച്ച ഇറ്റലിയില്‍ ക്യൂബന്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു*
🅾️ *ജോര്‍ജ് ഫ്ലോയ്ഡിന് ആദരമര്‍പ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരകര്‍ പങ്കുവെച്ച വിഡിയോ നീക്കി ട്വിറ്റര്‍. പകര്‍പ്പവകാശ നിയമത്തിന് എതിരാണെന്ന് അവകാശപ്പെട്ടാണ് ട്രംപിന്റെ വീഡിയോ ട്വിറ്റര്‍ നീക്കിയത്. ബുധനാഴ്ചയാണ് ടീം ട്രംപ്, ടീം വാര്‍റൂം 2020 എന്നീ രണ്ട് ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ പ്രചരിച്ചത്. ” കൈകള്‍ ചേര്‍ത്തു പിടിക്കാം, മുഷ്ടി ചുരുട്ടാതെ’ എന്ന ഹാഷ്ടാഗിന് കീഴിലായിരുന്നു വിഡിയോ പങ്കുവെച്ചത്. ജോര്‍ജിന്റെ കൊലപാതകം വന്‍ ദുരന്തമാണെന്ന് സമ്മതിച്ച ട്രംപ് രാജ്യത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും നിരാശയുണ്ടെന്നും വീഡിയോയില്‍ പറയുന്നുണ്ട്.*
🅾️ *കഴിഞ്ഞ 14 ദിവസത്തിനിടയില്‍ പുതിയ ഒരു കൊവിഡ് 19 കേസുപോലും റിപ്പോര്‍ട്ട് ചെയ്യാതെ കൊവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായക നേട്ടവുമായി ന്യൂസിലാന്‍ഡ്. കൊവിഡ് 19 വ്യാപനത്തിന് പിന്നാലെ പ്രഖ്യാപിച്ച കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് രാജ്യം സാധാരണ നിലയിലേക്ക് മടങ്ങാനുള്ള അവസരമാണ് ഒരുങ്ങുന്നത്. നിലവിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ കൊവിഡ് 19 ആക്ടീവ് ആയ ഒരാള്‍ മാത്രമാണ് ന്യൂസിലന്‍ഡിലുള്ളത്. പത്ത് ദിവസത്തെ നിരീക്ഷണത്തിന് ശേഷം മാത്രമാകും ആക്ടീവ് ആയിട്ടുള്ള വ്യക്തിയുടെ രോഗമുക്തി സാധ്യതയെക്കുറിച്ച് പറയാനാവുകയെന്ന് ഇന്ത്യ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ് മാസത്തിന്റെ പകുതിയോടെ തന്നെ ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ ന്യൂസിലാന്‍ഡ് ചില ഇളവുകള്‍ നല്‍കിയിരുന്നു.*
🅾️ *യുഎസിലെ ഇന്ത്യന്‍ എംബസിക്ക് സമീപത്തെ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവം നിരാശാജനകമാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും അമേരിക്കന്‍ അംബാസഡര്‍ കെന്‍ ജെസ്റ്റര്‍. കഴിഞ്ഞ ദിവസമാണ് വാഷിങ്ടണ്‍ ഡി.സിയിലെ ഇന്ത്യന്‍ എംബസിക്ക് സമീപത്തുള്ള ഗാന്ധി പ്രതിമ രാത്രി ഒരു കൂട്ടം ആളുകള്‍ തകര്‍ത്തത്. സംഭവത്തില്‍ ലോക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സെനറ്റര്‍ മാര്‍കോ റുബിയോ പറഞ്ഞു.സംഭവം നിരാശാജനകമാണെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേശകന് കിംബര്‍ളി ഗ്യല്ഫോയില് ട്വീറ്റ് ചെയ്തു.*
🅾️ *കൊറോണ പൊട്ടിപ്പുറപ്പെട്ടത് ചൈനയിലാണെങ്കില്‍, അതിന്റെ രണ്ടാം വരവിനോട് ചേര്‍ത്ത് വായിക്കുവാന്‍ പോകുന്ന പേര് ഇറാന്റേതായിരിക്കും. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം കൊറോണയുടെ രണ്ടാം വരവ് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ രാഷ്ട്രമായി മാറിയിരിക്കുകയാണ് ഇറാന്. കഴിഞ്ഞ ബുധനാഴ്ച്ച ഇവിടെനിന്നും കൊറോണ ബാധയുടെ 3,574 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിനു മുന്‍പ് മാര്‍ച്ച് 30 നായിരുന്നു ഏറ്റവും അധികം രോഗികളുടെ കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അന്ന് 3,186 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.*
*⚽ കായികം. , സിനിമ 🎥*
—————————>>>>>>>>
🅾️ *കോവിഡ് വ്യാപനത്തെ തുടര്‍ന്നു മലയാള സിനിമാ മേഖലയിലുണ്ടായ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രധാന താരങ്ങളുടെയും ടെക്നീഷന്മാരുടെയും പ്രതിഫല തുക പകുതിയാക്കാന്‍ നിര്‍മാതാക്കളുടെ യോഗത്തില്‍ തീരുമാനം. ഇതു സംബന്ധിച്ചുള്ള തീരുമാനം താരസംഘടനയെ അറിയിക്കും. നേരത്തെ കരാര്‍ ഒപ്പുവച്ച സിനിമകള്‍ക്ക് ഇതു ബാധകമാകില്ല. പുതിയ കരാറുകള്‍ക്കാകും ഇത് ബാധകമാകുകയെന്നും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സെക്രട്ടറി എം. രഞ്ജിത് പറഞ്ഞു. എന്നാല്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയ സിനിമകളുടെ ചിത്രീകരണം തുടരുന്നത് സംബന്ധിച്ച് യോഗത്തില്‍ അന്തിമ തീരുമാനമായില്ല.*
🅾️ *ബംഗളൂരു എഫ്.സിയുടെ മിന്നും താരത്തെ പൊന്നും വിലകൊടുത്ത് വാങ്ങി കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിലേക്കുള്ള കരുക്കള്‍ നീക്കിത്തുടങ്ങി. അഞ്ചു വര്‍ഷത്തോളം നീലപ്പടയുടെ വിങ്ങുകളില്‍ നിറസാന്നിധ്യമായ നിഷു കുമാറിനെയാണ് അഞ്ചു കോടി നല്കി ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. താരവുമായുള്ള കരാര്‍ പൂര്‍ത്തിയായതായാണ് വിവരം. എന്നാല്‍, ക്ലബ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇതോടെ പ്രതിരോധ നിരക്കാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന കളിക്കാരനായി നിഷുകുമാര്‍ മാറും.*
🅾️ *ലോകക്രിക്കറ്റിലെ എക്കാലത്തേയും അപകടകാരിയായ പേസ് ബൗളര്‍മാരില്‍ ഒരാളാണ് ആസ്ട്രേലിയന്‍ ഇതിഹാസം ബ്രെറ്റ് ലീ. നിരവധി വിഖ്യാത ബാറ്റ്സ്മാന്മാര്ക്കെതിരെ പന്തെറിഞ്ഞിട്ടുള്ള ബ്രെറ്റ് ലിയുടെ സചിന് ടെണ്ടുല്ക്കര്ക്കെതിരെയുള്ള ഇന്നിങ്സുകള്‍ എന്നും ഇന്ത്യക്കാരുടെ പ്രിയപ്പെട്ടവയാണ്. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ബാറ്റ്സ്മാന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സചിനാണെന്ന് പറഞ്ഞിരിക്കുകയാണ് ബ്രെറ്റ് ലീ. ക്രിക്ബസിന് വേണ്ടി സിംബാബ്വെയുടെ മുന്‍ താരം പോമി എബ്വാങ്വയുമായുള്ള ലൈവിലാണ് ലീ ഇത് വെളിപ്പെടുത്തിയത്. എന്നാല്‍, ലീയുടെ അഭിപ്രായത്തില്‍ ഏറ്റവും മികച്ച കംപ്ലീറ്റ് ക്രിക്കറ്റര്‍ സചിനല്ല.ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ഒാള്‍റൗണ്ടര്‍ ജാക്വിസ് കാലിസിനെയാണ് അദ്ദേഹം ഒരു സമ്പൂർണ്ണ ക്രിക്കറ്ററായി തെരഞ്ഞെടുത്തിരിക്കുന്നത്.*
🅾️ *കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട ദുബായിലെ തിയറ്ററുകള്‍ വീണ്ടും തുറന്നപ്പോള്‍ തിരക്കോട് തിരക്ക്. വിതരണക്കാരെ പോലും ഞെട്ടിച്ചു കൊണ്ട് നൂറു കണക്കിന് സിനിമാ പ്രേമികളാണ് തിയറ്ററുകളിലേക്ക് ഒഴുകി എത്തിയത്. മെയ് 27 നാണ് ദുബായിലെ സിനിമാ ശാലകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്. എട്ട് ദിവസം കൊണ്ട് 8,279 പേര് മാളുകളിലടക്കമുള്ള തിയറ്ററുകളില്‍ സിനിമ കണ്ടു. ദുബായ് അധികൃതരുടെ നിര്‍ദേശ പ്രകാരം 30% ഇരിപ്പിട ശേഷിയിലാണ് സിനിമാ തിയറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. അതും 12 മണിക്കൂര്‍ മാത്രം. എന്നിട്ടും സിനിമാ പ്രേമികള്‍ കൂട്ടത്തോടെ സിനിമാ തിയറ്ററുകളിലേക്ക് എത്തുകയായിരുന്നു. കോവിഡ് ലോക്ഡൗണിന് ശേഷം പ്രദര്‍ശനമാരംഭിച്ച മിക്ക സിനിമകളും നേരത്തെ റിലീസ് ചെയ്തതും ഒടിടി(ഓവര്‍ ദ് ടോപ്) ഫ്ളാറ്റ് ഫോമുകളില്‍ ലഭ്യമായതുമാണ്. ഹിന്ദി ചിത്രങ്ങളും മലയാള ചിത്രവും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു. ലോക്ഡൗണ്‍ സംഭവിച്ച അതേ ആഴ്ചയില്‍ റിലീസ് ചെയ്ത ഹോളിവുഡ് ചിത്രം ‘ബ്ലഡ് ഷൂട്ടി’നാണു ഏറ്റവും കൂടുതല്‍ പേര് ടിക്കറ്റെടുത്തത്.*
________________________________
©️ Red Media 7034521845
🅾️➖🅾️➖🅾️➖🅾️➖🅾️➖🅾️