Today news

0

🅾️ സംസ്ഥാനത്ത് ഇന്ന്​ പരക്കെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 60 ശതമാനം അധികമഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. കഴിഞ്ഞ രാത്രിയിലും പലയിടങ്ങളിലും ശക്തമായ മഴ അനുഭവപ്പെട്ടു. ഇന്നലെ കായംകുളത്താണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്. 10 സെന്‍റീ മീറ്റര്‍. കാലവര്‍ഷം തുടങ്ങിയ ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെവരെ സംസ്ഥാനത്ത് ലഭിച്ചത് 14 സെന്‍റീമീറ്റര്‍ മഴയാണ്. 9 സെന്‍റീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്താണ് ഇത്.*

🅾️ *ക​ഠി​നം​കു​ളം ബ​ലാ​ത്സം​ഗ കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ല്‍. ഓ​ട്ടോ ഡ്രൈ​വ​റാ​യ ചാ​ന്ന​ങ്ക​ര സ്വ​ദേ​ശി നൗ​ഫ​ല്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. നൗ​ഫ​ലി​ന്‍റെ ഓ​ട്ടോ​യി​ലാ​ണ് യു​വ​തി​യെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​തി​നു ശേ​ഷം പോ​ലീ​സ് ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. സം​ഭ​വ​ത്തി​ല്‍ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വും പ്ര​തി​യാ​ണ്. ക​ഠി​നം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വ​ച്ച്‌ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ​യാ​ണ് കോ​ട​തി ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.*

🅾️ *കൗ​തു​ക​ക്കാ​ഴ്ച​യാ​യി ഭീ​മ​ന്‍ ച​ക്ക. ആ​യ​വ​ന ഏ​നാ​ന​ല്ലൂ​ര്‍ വ​ട​ക്കേ​ക്ക​ര നാ​രാ​യ​ണ​​ന്റെ വീ​ട്ടു​വ​ള​പ്പി​ലെ വ​രി​ക്ക​പ്ലാ​വി​ലാ​ണ് 53.5 കി​ലോ തൂ​ക്കം​വ​രു​ന്ന ഭീ​മ​ന്‍ ച​ക്ക വി​രി​ഞ്ഞ​ത്. 88 സെ.​മീ. നീ​ള​മു​ണ്ട്​ ച​ക്ക​ക്ക്. എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര വ​ലി​പ്പ​വും തൂ​ക്ക​വു​മു​ള്ള ച​ക്ക. മു​റി​ക്കാ​തെെ​വ​ച്ചി​രി​ക്കു​ന്ന ഭീ​മ​ന്‍ ച​ക്ക കാ​ണാ​ന്‍ നി​ര​വ​ധി പേ​രാ​ണ് വീ​ട്ടി​ലെ​ത്തു​ന്ന​ത്. കൊ​ല്ലം അ​ഞ്ച​ലി​ല്‍​നി​ന്നു​ള്ള ച​ക്ക​യാ​ണ് ആ​ദ്യം വാ​ര്‍​ത്ത​യാ​യ​ത്. പി​ന്നാ​ലെ അ​തി​​നേ​ക്കാ​ള്‍ തൂ​ക്ക​വു​മാ​യി വ​യ​നാ​ട്ടി​ല്‍​നി​ന്നു​ള്ള ച​ക്ക​യെ​ത്തി.തൂ​ക്ക​ത്തി​ലും നീ​ള​ത്തി​ലും ഇ​വ ര​ണ്ടി​നെ​യും മ​റി​ക​ട​ന്ന് തി​രു​വ​ന​ന്ത​പു​രം വെമ്പായ​ത്തു​നി​ന്നു​ള്ള ച​ക്ക​യു​മെ​ത്തി. 68.5 കി​ലോ തൂ​ക്ക​വും ഒ​രു​മീ​റ്റ​ര്‍ നീ​ള​വു​മാ​യി​രു​ന്നു അ​തി​നു​ണ്ടാ​യി​രു​ന്ന​ത്. അ​ഞ്ച​ലി​ല്‍ വി​ള​ഞ്ഞ ച​ക്ക​ക്ക്​ 51.5 കി​ലോ തൂ​ക്ക​വും വ​യ​നാ​ട്ടി​ലേ​തി​ന് 52.3 കി​ലോ തൂ​ക്ക​വു​മാ​യി​രു​ന്നു. റെ​ക്കോ​ഡ് തൂ​ക്ക​മു​ള്ള ച​ക്ക​ക​ളെ​ക്കു​റി​ച്ച്‌ വ​ന്ന വാ​ര്‍​ത്ത​ക​ള്‍ ശ്ര​ദ്ധി​ച്ചി​രു​ന്ന നാ​രാ​യ​ണ​ന്‍ ത​ന്റെ ​ പ്ലാ​വി​ല്‍ വി​രി​ഞ്ഞ ച​ക്ക​യു​ടെ വ​ലി​പ്പം മ​ന​സ്സി​ലാ​ക്കി​യ​തോ​ടെ ശ​നി​യാ​ഴ്ച ച​ക്ക ക​യ​ര്‍​കെ​ട്ടി താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ആ​യ​വ​ന കൃ​ഷി ​ഒാ​ഫി​സ​റെ വി​വ​ര​മ​റി​യി​ച്ചു. കൃ​ഷി ​ഒാ​ഫി​സ​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം തൂ​ക്കി നോ​ക്കി​യ​പ്പോ​ഴാ​ണ് 53.5 കി​ലോ​യു​ണ്ടെ​ന്ന്​ മ​ന​സ്സി​ലാ​യ​ത്. അ​ഞ്ച​ലി​ലെ​യും വ​യ​നാ​ട്ടി​ലെ​യും ച​ക്ക​ക​ളെ മ​റി​ക​ട​ന്ന് വെമ്പായത്തെ ച​ക്ക​ക്ക് തൊ​ട്ടു​പു​റ​കി​ല്‍ എ​ത്താ​ന്‍ ജി​ല്ല​യി​ലെ കി​ഴ​ക്ക​ന്‍ പ്ര​ദേ​ശ​മാ​യ ആ​യ​വ​ന​യി​ലെ ഈ ​ച​ക്ക​ക്കാ​യി.*

🅾️ *സർക്കാർ അംഗീകാരം ഇല്ലാത്ത സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക്‌ അംഗീകാരം ഉള്ള സ്കൂളുകളിലേക്ക്‌ ടി സി ഇല്ലാതെ തുടർ പഠനം മാറാൻ അനുമതി നൽകി സർക്കാർ ഉത്തരവ്‌ .2 മുതൽ 8 വരെ ക്ലാസിൽ വയസിന്റെ അടിസ്ഥാനത്തിൽ ആവും പ്രവേശനം . ഈ അധ്യയന വർഷത്തേക്ക്‌ മാത്രമാണ്‌ ഈ അനുമതി*

🅾️ *സംസ്ഥാനത്ത്‌ ഇന്ന് ( ഞായർ ) സമ്പൂർണ്ണ ലോക്ക്‌ ഡൗൺ*

🅾️ *സി പി എം സംസ്ഥാന നേതൃയോഗം ഓൺലൈൻ വഴി ചേരും . ജൂൺ 12 ന്‌ ആണ്‌ യോഗം.*

🅾️ *കൂറ്റനാട്‌ ചാലിശേരിയിൽ കാറുകൾ കൂട്ടിയിടിച്ച്‌ എറണാകുളത്ത്‌ ജോലിയിൽ പ്രവേശിക്കാനായി. വന്ന പെരിന്തൽമണ്ണ പൂപ്പലം കാളിപ്പാടൻ അമീന്റെ ഭാര്യ നിവേദിത (19) മരണപ്പെട്ടു . 3 പേർക്ക്‌ പരിക്കുണ്ട്‌*

🅾️ *നിലവിലെ വൈദ്യുതി നിരക്ക്‌ അടുത്ത മാർച്ച്‌ 31 വരെ നിലവിലെ സ്ഥിതിയിൽ തുടരും . റെഗുലേറ്ററി കമ്മീഷൻ ആൺ്‌ ഉത്തരവിറക്കിയത്‌.*

🅾️ *ആരാധനാലയങ്ങള്‍, ഷോപ്പിങ് മാളുകള്‍, റസ്റ്ററന്‍റുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവ സംബന്ധിച്ച്‌ കേന്ദ്രം പ്രഖ്യാപിച്ച ഇളവുകള്‍ പൊതുവായി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാലയങ്ങളും റസ്റ്ററന്‍റുകളും മാളുകളും ഹോട്ടലുകളും ജൂണ്‍ 9 മുതല്‍ നിയന്ത്രണവിധേയമായി പ്രവര്‍ത്തിപ്പിക്കാം. ജൂണ്‍ എട്ടിന് എല്ലാ സ്ഥാപനങ്ങളും അണുവിമുക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം എങ്ങനെ വേണം എന്നതു സംബന്ധിച്ച്‌ വിവിധ മതനേതാക്കളുമായി ചര്‍ച്ച ചെയ്തതു. 65 വയസ്സിനു മുകളിലുള്ളവര്‍, 10 വയസ്സിനു താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖമുള്ള വ്യക്തികള്‍ എന്നിവര്‍ വീട്ടില്‍ തന്നെ കഴിയേണ്ടതാണ് എന്ന കേന്ദ്ര മാര്‍ഗനിര്‍ദേശം നടപ്പാക്കും.മതസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ ഇത്തരത്തില്‍ അറിയിപ്പ് നല്‍കണം. പൊതുസ്ഥലങ്ങളില്‍ കുറഞ്ഞത് ആറടി അകലം പാലിക്കണമെന്നത് ആരാധനാലയങ്ങള്‍ക്കും ബാധകമാണ്. ആരാധനാലയത്തില്‍ എത്തുന്നവര്‍ മാസ്‌ക് ധരിക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച്‌ കഴുകണം. സാധ്യമായ സ്ഥലങ്ങളില്‍ ഹാന്‍റ് സാനിറ്റൈസര്‍ ഉപയോഗിക്കണം. ആദ്യം വരുന്നവര്‍ ആദ്യം എന്ന നിലയില്‍ ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ എണ്ണം ക്രമീകരിക്കണം. കൂട്ടംചേരല്‍ ഉണ്ടാകരുത്. പൊതുവായ ടാങ്കുകളിലെ വെള്ളം ശരീരം വൃത്തിയാക്കാന്‍ ഉപയോഗിക്കരുത്. ടാപ്പുകളില്‍നിന്നു മാത്രമേ ഉപയോഗിക്കാവൂ. ചുമയ്ക്കുമ്ബോള്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം. ടിഷ്യൂ ഉപയോഗിക്കുന്നുവെങ്കില്‍ ശരിയായി നിര്‍മാര്‍ജനം ചെയ്യണം. പൊതുസ്ഥലത്ത് തുപ്പരുത്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്. കോവിഡ് 19 ബോധവല്‍ക്കരണ പോസ്റ്ററുകള്‍ പ്രകടമായി പ്രദര്‍ശിപ്പിക്കണം. ചെരുപ്പുകള്‍ അകത്ത് കടത്തരുത്. നിശ്ചിത അകലത്തില്‍ പ്രത്യേകം പ്രത്യേകം സൂക്ഷിക്കണം. ക്യൂ നില്‍ക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം. കയറുന്നതിനും ഇറങ്ങുന്നതിനും വെവ്വേറെ പോയിന്‍റുകള്‍ ഉണ്ടാകണം. കേന്ദ്രം മുമ്പോട്ട്‌ വെച്ച ഈ നിബന്ധനകള്‍ ഇവിടെയും നടപ്പാക്കും. ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ പേരുവിവരം സൂക്ഷിക്കണം. എയര്‍കണ്ടീഷനുകള്‍ ഒഴിവാക്കുന്നതാണ് ഉചിതം. ഉപയോഗിക്കുകയാണെങ്കില്‍ കേന്ദ്ര നിബന്ധന അനുസരിച്ച്‌ 24-30 ഡിഗ്രി സെല്‍ഷ്യസ് എന്ന ക്രമത്തില്‍ താപനില ക്രമീകരിക്കണം. വിഗ്രഹങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും തൊടരുത്. ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റിക്കാര്‍ഡ് ചെയ്ത് കേള്‍പ്പിക്കണം. പായ, വിരിപ്പ് എന്നിവ പ്രാര്‍ഥനയ്ക്കെത്തുന്നവര്‍ തന്നെ കൊണ്ടുവരണം. ചോറൂണ് മുതലായ ചടങ്ങുകള്‍ ഒഴിവാക്കണം. മാമോദീസ നടത്തുന്നുണ്ടെങ്കില്‍ കരസ്പര്‍ശമില്ലാതെ ആയിരിക്കണം. പ്രസാദവും തീര്‍ഥജലം തളിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്ര നിര്‍ദേശത്തിലുണ്ട്. ഖര, ദ്രാവക വസ്തുക്കള്‍ കൂട്ടായി വിതരണം ചെയ്യുന്നത് ഒഴിവാക്കണം. അസുഖമുള്ള വ്യക്തി ആരാധനാലയത്തില്‍ എത്തിച്ചേര്‍ന്നാല്‍ എങ്ങനെ ചികിത്സ ലഭ്യമാക്കണം എന്നതിനുള്ള കേന്ദ്ര മാനദണ്ഡങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കും.*

🅾️ *യോ​ഗ്യ​ത​യും മാ​ന​ദ​ണ്ഡ​ങ്ങ​ളും കാ​റ്റി​ല്‍​പ​റ​ത്തി സം​സ്​​ഥാ​ന ഡ്ര​ഗ്​​സ്​ ക​ണ്‍​ട്രോ​ള​ര്‍ നി​യ​മ​നം. സ്​​പെ​ഷ്യ​ല്‍ റൂ​ള്‍ പ്ര​കാ​ര​മു​ള്ള യോ​ഗ്യ​ത​യും സ​ര്‍​വീ​സ്​ സീ​നി​യോ​റി​റ്റി​യു​മു​ള്ള ര​ണ്ടു​പേ​രെ പി​ന്നി​ലാ​ക്കി​യാ​ണ്​ പൂ​ര്‍​ണ അ​ധി​ക ചു​മ​ത​ല​യോ​െ​ട പു​തി​യ ഡ്ര​ഗ്​​സ്​ ക​ണ്‍​ട്രോ​ള​റെ നി​യ​മി​ച്ച​ത്. ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​റാ​യി​രു​ന്ന ര​വി എ​സ്. മേ​നോ​ന്‍ വി​ര​മി​ച്ച​ശേ​ഷം ഡെ​പ്യൂ​ട്ടി ഡ്ര​ഗ്​​സ്​ ക​ണ്‍​ട്രോ​ള​റാ​യ പി. ​പ്ര​കാ​ശ്​ ബാ​ബു​വി​ന്​ ഡ്ര​ഗ്​​സ്​ ക​ണ്‍​ട്രോ​ള​റു​ടെ ചു​മ​ത​ല ന​ല്‍​കി​യി​രു​ന്നു. പ്ര​കാ​ശ്​​ബാ​ബു മെ​യ്​ 31ന്​ ​വി​ര​മി​ച്ച​തോ​ടെ​യാ​ണ്​ അ​സി.ക​ണ്‍​ട്രോ​ള​റാ​യ കെ.​ജെ. ജോ​ണി​നെ​ ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച്‌​ സം​സ്​​ഥാ​ന ​ഡ്ര​ഗ്​​സ്​ ക​ണ്‍​ട്രോ​ള​റാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. സ്​​പെ​ഷ​ല്‍ റൂ​ള്‍ പ്ര​കാ​രം ഡെ​പ്യൂ​ട്ടി ഡ്ര​ഗ്​​സ്​ ക​ണ്‍​ട്രോ​ള​ര്‍ അ​ല്ലെ​ങ്കി​ല്‍ ചീ​ഫ്​ ഗ​വ​ണ്‍​മ​ന്റ്‌​ അ​ന​ലി​സ്​​റ്റ്​ എ​ന്നി​വ​രാ​ണ്​ ഇൗ ​ത​സ്​​തി​ക​യി​ല്‍​ എ​ത്തേ​ണ്ട​ത്. ചീ​ഫ്​ ഗ​വ​ണ്‍​മന്റ്‌​ അ​ന​ലി​സ്​​റ്റാ​യി 12 വ​ര്‍​ഷം സ​ര്‍​വീ​സു​ള്ള ഒ​രാ​ളും മൂ​ന്നു​വ​ര്‍​ഷം സ​ര്‍​വീ​സു​ള്ള മ​റ്റൊ​രാ​ളും ഉ​ള്ള​​​പ്പോ​ഴാ​ണ്​ ഇ​വ​രെ ത​ഴ​ഞ്ഞ്​ ഇൗ ​നി​യ​മ​നം.*

🅾️ *മോ​ഷ​ണ​ശേ​ഷം മു​ങ്ങി പി​ന്നീ​ട്​ നാ​ട്ടു​കാ​രു​ടെ ക​ണ്ണി​ല്‍​പെ​ട്ട​പ്പോ​ള്‍ പാ​ല​ത്തി​ല്‍​നി​ന്ന്​ പു​ഴ​യി​ല്‍ ചാ​ടി​യ മോ​ഷ്​​ടാ​വ്​ ഡ്രാ​ക്കു​ള സു​രേ​ഷി​ന്​ വെള്ളമില്ലാത്ത ഭാഗത്ത്​ വീണതോടെ ഗു​രു​ത​ര പ​രി​ക്ക്. അ​ഗ്​​നി​ര​ക്ഷാ​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ പൊ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ച മൂ​വാ​റ്റു​പു​ഴ പെ​രു​വം​മൂ​ഴി പാ​ല​ത്തി​ല്‍​നി​ന്നാ​ണ് കു​പ്ര​സി​ദ്ധ മോ​ഷ്​​ടാ​വ് പു​ത്ത​ന്‍​കു​രി​ശ് വടയമ്പാടി കുണ്ടേ​ലി​ക്കു​ടി​യി​ല്‍ സു​രേ​ഷ് (37) പു​ഴ​യി​ല്‍ ചാ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വ​പരമ്പരക​ള്‍​ക്ക് തു​ട​ക്കം.പെ​രു​വം​മൂ​ഴി​യി​ല്‍ കെ​ട്ടി​ടം പ​ണി​യു​ന്നി​ട​ത്ത്​* *എ​ത്തി​യ ഇ​യാ​ള്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്നി​ട​ത്ത്​ നി​ന്ന്​ പ​ഴ്സു​ക​ള്‍ മോ​ഷ്​​ടി​ച്ചു. തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഒ​രാ​ള്‍ ക​ണ്ട​തോ​ടെ ഇ​റ​ങ്ങി​യോ​ടി പ​രി​സ​ര​ത്തെ കു​റ്റി​ക്കാ​ട്ടി​ല്‍ ഒ​ളി​ച്ചു. നാ​ട്ടു​കാ​ര്‍ ഏ​റെ തി​ര​ഞ്ഞി​ട്ടും ആ​ദ്യം ക​ണ്ടെ​ത്തി​യി​ല്ല. പി​ന്നീ​ട് ഇ​വി​ടെ​നി​ന്ന് പു​റ​ത്തു ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി​യെ​ങ്കി​ലും ര​ണ്ടു​പേ​രു​ടെ കൈ ​ക​ടി​ച്ചു​മു​റി​ച്ച്‌ വീ​ണ്ടും ഓ​ടി​മ​റ​ഞ്ഞു. ഇ​തി​നി​ടെ, ഇ​യാ​ളു​ടെ ബൈ​ക്ക് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട നാ​ട്ടു​കാ​ര്‍ അ​തി​​ന്റെ ചോ​ക്ക് ഊ​രി​യി​ട്ട് കാ​ത്തി​രു​ന്നു. തു​ട​ര്‍​ന്ന് ശ​നി​യാ​ഴ്​​ച പു​ല​ര്‍​ച്ച ബൈ​ക്ക് എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ള്‍ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടാ​ന്‍ ഓ​ടി​യെ​ത്തി. ഇ​തോ​ടെ പെ​രു​വം​മൂ​ഴി പാ​ല​ത്തി​ല്‍​നി​ന്ന് ചാ​ടു​ക​യാ​യി​രു​ന്നു. വെ​ള്ള​മി​ല്ലാ​ത്ത സ്ഥ​ല​ത്ത്​ വീ​ണ​തി​നാ​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​യാ​ള്‍ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.* *2018 ജൂ​ലൈ 29ന് ​മൂ​വാ​റ്റു​പു​ഴ ക​ച്ചേ​രി​ത്താ​ഴ​ത്തെ പി.​ബി. അ​ജി​ത്കു​മാ​റി​ന്റെ ആ​ധാ​ര​മെ​ഴു​ത്ത് ഓ​ഫി​സി​ല്‍​നി​ന്ന് ഒ​ന്ന​ര​ല​ക്ഷം രൂ​പ മോ​ഷ്​​ടി​ച്ച​ത്​ അ​ട​ക്കം 20ലേ​റെ കേ​സി​ല്‍ പ്ര​തി​യാ​ണ്* *‌സുരേഷ്. അ​ഞ്ചു​വ​ര്‍​ഷം മുമ്പ്‌ കോ​ല​ഞ്ചേ​രി​യി​ല്‍ പ​ള്ളി​യി​ല്‍ മോ​ഷ്​​ടി​ക്കാ​ന്‍ ക​യ​റി വെന്റിലേ​റ്റ​റി​ല്‍ കു​ടു​ങ്ങി അ​വി​ടെ​യി​രു​ന്ന് ഉ​റ​ങ്ങി​പ്പോ​യ ഇ​യാ​ളെ ഒ​ടു​വി​ല്‍ പൊ​ലീ​സാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. 2018ല്‍ ​ബൈ​ക്ക​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ്​ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന്​ മു​ങ്ങി ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ്​ പൊ​ലീ​സി​​ന്റെ പി​ടി​യി​ലാ​യ​ത്.*

🅾️ *ലോക്ഡൗണ്‍ ഇളവുകള്‍ ലഭ്യമായ സാഹചര്യത്തില്‍ ഹോട്ടല്‍, ബേക്കറി, തട്ടുകട മുതലായവ നടത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷ അസിസ്​റ്റന്‍റ്​ കമീഷണര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷ ഗുണനിലവാര അതോറിറ്റി ഇതുസംബന്ധിച്ച്‌ മാര്‍ഗരേഖ പുറത്തിറക്കി. പനി, ചുമ, ജലദോഷം എന്നിവയുളള ജീവനക്കാരെ ഒരു കാരണവശാലും ജോലിചെയ്യാനനുവദിക്കരുത്. സ്ഥാപന ഉടമ ഇക്കാര്യത്തില്‍ മതിയായ ജാഗ്രത പാലിക്കണം. ജീവനക്കാര്‍ ജോലിക്ക് കയറുമ്പോൾ കൈകള്‍ സോപ്പുപയോഗിച്ച്‌ വൃത്തിയാക്കണം. ആഹാരം പാകം ചെയ്യുന്നവര്‍ സ്ഥാപനത്തില്‍ പ്രവേശിക്കുന്നതിന് മുമ്ബ് മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കണം. പുറത്ത് ഉപയോഗിക്കുന്ന ചെരിപ്പ് സ്ഥാപനത്തിനുള്ളില്‍ ഉപയോഗിക്കാന്‍ അനുവദിക്കരുത്. ജീവനക്കാര്‍ നോട്ട്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ജോലി സമയത്ത് കൈകാര്യം ചെയ്യരുത്. നോട്ട്, ഫോണ്‍ കൈകാര്യം ചെയ്യുന്നവര്‍ ഭക്ഷണസാധനം വിതരണം നടത്തുന്നതിന് മുമ്പ്‌ കൈകള്‍ വൃത്തിയായി സോപ്പുപയോഗിച്ച്‌ കഴുകണം. ജീവനക്കാര്‍ കര്‍ശനമായ വ്യക്തി ശുചിത്വ ശീലങ്ങള്‍ പാലിച്ചുമാത്രമെ ഭക്ഷണ പദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യാവൂ. സ്ഥാപനത്തിലെ കൗണ്ടര്‍, ടോപ്പുകള്‍, ഡോര്‍ ഹാന്‍റില്‍, മേശകള്‍, തറ തുടങ്ങിയവ സോപ്പ്, വെള്ളം അല്ലെങ്കില്‍ ബ്ലീച്ചിങ്​ പൗഡര്‍ ലായനി ഉപയോഗിച്ച്‌ തുടച്ച്‌ വൃത്തിയാക്കണം. തട്ടുകടകളിലും മറ്റും എണ്ണ പലഹാരങ്ങള്‍ അടച്ചുറപ്പുളള കണ്ണാടി പെട്ടികളില്‍ സൂക്ഷിക്കണം. ഉപഭോക്താക്കള്‍ക്ക് ടോങ്ങ് ഉപയോഗിച്ചോ, ഗ്ലൗസ് ധരിച്ച കൈകൊണ്ടോ മാത്രമെ ആഹാരസാധനങ്ങള്‍ എടുത്ത് നല്‍കാവൂ. പാത്രങ്ങളില്‍ നിന്നും ആഹാരസാധനങ്ങള്‍ കൈയിട്ട് എടുക്കാന്‍ ആളുകളെ അനുവദിക്കരുത്. ഓരോ ഉപയോഗശേഷവും പാത്രങ്ങള്‍, പ്ലേറ്റുകള്‍, ഗ്ലാസുകള്‍ മുതലായവ നല്ലവണ്ണം സോപ്പുപയോഗിച്ച്‌ കഴുകി, ചൂടുവെളളത്തില്‍ മുക്കിയെടുത്ത് സൂക്ഷിക്കണം. ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തുകയും, ഭക്ഷണം വിതരണം ചെയ്യുന്നിടത്ത് ഇടപാടുകാരുമായി അകലം പാലിക്കുകയും വേണം. സ്ഥാപനത്തി​​​െന്‍റ പ്രവേശന കവാടത്തില്‍ സാനിറ്റൈര്‍, സോപ്പും വെളളവും ഇവയിലേതെങ്കിലും സൂക്ഷിക്കേണ്ടതും അവ ആളുകള്‍ ഉപയോഗിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും വേണം. ഡിസ്‌പോസുകള്‍ മെനുകാര്‍ഡുകള്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം*

🅾️ *ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ മൂന്ന്​ മലയാളികള്‍ സൗദിയില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. ലാബ്​ ടെക്​നീഷ്യനായ പത്തനംതിട്ട എലന്തൂര്‍, മടിക്കോളില്‍ ജൂലി മേരി സിജു (41), പത്തനംതിട്ട അടൂര്‍, കൊടുമണ്‍ സ്വദേശി മുല്ലക്കല്‍ കിഴക്കതില്‍ ഹരികുമാര്‍ (51), തിരുവനന്തപുരം വള്ളക്കടവ് സുലൈമാന്‍ സ്ട്രീറ്റ് ചീലാന്തി മുക്ക്​ സ്വദേശി നസീര്‍ (53) എന്നിവരാണ്​ കോവിഡ്​ ചികിത്സയിലായിരിക്കെ ശനിയാഴ്​ച മരണത്തിന്​ കീഴടങ്ങിയത്​.*

▪️ *ദമ്മാമിലെ സ്വകാര്യ മെഡിക്കല്‍ സ​​െന്‍ററില്‍ 15 വര്‍ഷമായി ജോലി ചെയ്യുന്ന ജൂലി മേരി സിജു ആസ്​തമ രോഗിയായിരുന്നു. കോവിഡ്​ ബാധയെത്തുടര്‍ന്ന്​ രണ്ടാഴ്​ചയിലേറെയായി ദമ്മാം മെഡിക്കല്‍ കോംപ്ലക്സ്​ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആശ്വാസകരമായ നിലയിലായിരുന്നു. എന്നാല്‍ ശനിയാ​ഴ്​ച ഉച്ചയോടെ നില വഷളാവുകയും വൈകീട്ടോ​ടെ മരണം സംഭവിക്കുകയുമായിരുന്നു. ദമ്മാമിലെ കലാപ്രവര്‍ത്തന മേഖലകളില്‍ സജീവമായിരുന്നു ജൂലിയുടെ കുടുംബം. ഭര്‍ത്താവ്: മാത്യു എബ്രഹാം സിജു നാപ്​കോ കമ്പനിയിലെ ജീവനക്കാരനാണ്​. മക്കള്‍: എയ്​ഞ്ചലീന, ഇവാന്‍.*

▪️ *ദമ്മാം സെക്കന്‍ഡ്​ ഇന്‍ഡസ്​ട്രിയല്‍ സിറ്റിയിലുള്ള പ്രമുഖ കമ്പനിയില്‍ 25 ​ വര്‍ഷമായി ജീവനക്കാരനായ ഹരികുമാര്‍ ​ശ്വാസ തടസ്സത്തെത്തുടര്‍ന്ന്​ ദിവസങ്ങളായി ദമ്മാം മെഡിക്കല്‍ കോംപ്ലക്​സ്​ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെടുകയും പനിയുടെ ലക്ഷണങ്ങള്‍ പ്രകടമാവുകയും ചെയ്​തതിനെ തുടര്‍ന്നാണ്​ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. തുടര്‍ന്നുള്ള പരിശോധനയില്‍ കോവിഡ്​ സ്ഥരീകരിച്ചിരുന്നു. ദിവസങ്ങള്‍ക്ക്​ ​ മുമ്പ്‌ രോഗം കലശലാവുകയും വെന്റിലേറ്ററിലേക്ക്​ മാറ്റുകയും ചെയ്​തിരുന്നു. ശനിയാഴ്​ച രാവിലെ 10 ഒാടെയായിരുന്നു മരണം. ഭാര്യ: അനിത. മക്കള്‍: ഹരിത, ഹേമന്ത്​.*

▪️ *ഹാഇലിലെ ഒരു റെഡിമെയ്ഡ് വസ്​ത്ര ശാലയില്‍ ജീവനക്കാരനായ നസീര്‍ കോവിഡ്​ ബാധിച്ച്‌ ഇവിടെ ഒരു സ്വകാര്യ ആശുപത്രിയില്‍​ ചികിത്സയിലായിരുന്നു. 27 വര്‍ഷമായി ഹാഇലില്‍ പ്രവാസിയായ ഇദ്ദേഹം അവധി കഴിഞ്ഞ്​ നാട്ടില്‍ നിന്നെത്തിയിട്ട്​ എട്ട്​ മാസത്തോളമായി. ഷാഹുല്‍ ഹമീദ്​, സഫൂറ ബീവി ദമ്പതികളുടെ മകനാണ്​. ഭാര്യ: ജുനൈദ. മക്കള്‍: അസ്‌ലം, ആമിന, അസിഫ.*

🅾️ *ഗ​ള്‍​ഫി​ല്‍ ര​ണ്ടു മ​ല​യാ​ളി​ക​ള്‍ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. കോ​ഴി​ക്കോ​ട് കു​റ്റി​ക്ക​ട​വ് സ്വ​ദേ​ശി അ​ജ്മ​ല്‍ കു​വൈ​ത്തി​ലും പ​ത്ത​നം​തി​ട്ട കൊ​ടു​മ​ണ്‍ സ്വ​ദേ​ശി ഹ​രി​കു​മാ​ര്‍ ദ​മാ​മി​ലുമാണ് മ​രി​ച്ചു. ഇ​തോ​ടെ​ കോ​വി​ഡ് ബാ​ധി​ച്ച്‌ ഗ​ള്‍​ഫി​ല്‍ മ​രി​ച്ച മ​ല​യാ​ളി​കളുടെ എണ്ണം 190 ആ​യി.*

🅾️ *കോവിഡ് ബാധിച്ച്‌ അജ്മാനിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. മാവേലിക്കര മാങ്കംകുഴി ശ്രീകൃഷ്ണ നിലയത്തില്‍ ദേവരാജനാണ് (64) മരിച്ചത്. ശങ്കരന്‍ കൃഷ്ണന്‍-നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീല. മക്കള്‍: സ്നേഹ, രഞ്ജിത്ത്.*

🅾️ *കുവൈത്തില്‍ 24 മണിക്കൂറിനിടെ മൂന്ന്​ മലയാളികള്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. തിരുവനന്തപുരം കടകമ്പള്ളി ആനയറ സ്വദേശി ശ്രീകുമാര്‍ നായര്‍ (61), കൊല്ലം പറവൂര്‍ കറുമണ്ടല്‍ സ്വദേശി കല്ലുംകുന്ന്​ വീട്ടില്‍ ഉഷ മുരുകന്‍ (42), കോഴിക്കോട്​ കുന്ദമംഗലം പൂവാട്ട് പറമ്പ്‌, കുറ്റിക്കടവ് സ്വദേശി നാല് കണ്ടത്തില്‍ അജ്മല്‍ സത്താര്‍ (39) എന്നിവരാണ്​ മരിച്ചത്​. ഫൈവ്‌ സ്​റ്റാര്‍ കമ്പനിയില്‍ കഴിഞ്ഞ 15 വര്‍ഷമായി സ്​റ്റോര്‍ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു ശ്രീകുമാര്‍ നായര്‍. ഭാര്യ: ഗീത. മക്കള്‍: മാളു, മീനു. കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന് അദാന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അമീരി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു അജ്​മല്‍ സത്താര്‍.കുവൈത്തില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു. ഭാര്യയും മക്കളും കുവൈത്തിലുണ്ട്. ഫര്‍വാനിയ ആശുപത്രിയില്‍ ഒരാഴ്​ചയായി ചികിത്സയിലായിരുന്നു ശനിയാഴ്​ച മരിച്ച ഉഷ മുരുകന്‍. ഹോം കെയര്‍ ജോലി ചെയ്​തുവരികയായിരുന്നു. ഭര്‍ത്താവ്​ സതീശനും മകന്‍ കാര്‍ത്തികേയനും കുവൈത്തിലുണ്ട്​. . ഒരാള്‍ ശനിയാഴ്​ച ഹൃദയാഘാതം മൂലവും മരിച്ചിട്ടുണ്ട്​. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ പെരിഞ്ഞനം സ്വദേശി മുഹമ്മദ് ഷാജിയാണ് (50) ആണ്​ ഹൃദയാഘാതം മൂലം മരിച്ചത്​. കെ.കെ.എം.എ അബ്ബാസിയ ഏരിയ അംഗമാണ്.*

🅾️ *മദ്യവിതരണത്തിന് ബെവ്‌കോ ഏര്‍പ്പെടുത്തിയ വെര്‍ച്വല്‍ ക്യൂ ആപ്പായ ബെവ് ക്യൂ ആപ്പ് വീണ്ടും തകരാറിലായതോടെ ബിവറേജസ് കോര്‍പ്പറേഷന് വീണ്ടും നഷ്ടം. കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്റെ മിക്ക ഷോപ്പുകളിലും ടോക്കണ്‍ കുറവായതോടെ കച്ചവടം ഇടിഞ്ഞു. ഉച്ചവരെ 100-120 ടോക്കണുകളാണ് നല്‍കിയത്. പിന്‍കോഡ് അടിസ്ഥാനമാക്കി ബുക്കിങ് വീതംവച്ചപ്പോള്‍ കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകള്‍ക്ക് ബുക്കിങ് വീണ്ടും കുറഞ്ഞു. ഇതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ആപ്പ് നിര്‍മിച്ചവരോട് തകരാര്‍ പരിഹരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചില ഷോപ്പുകളില്‍ നല്‍കിയ ടോക്കണുകളില്‍ മദ്യം വാങ്ങാനെത്തേണ്ട സമയം രേഖപ്പെടുത്തിയിരുന്നില്ല.ഇത്തരം കൂപ്പണുകളുമായി വരുന്നവര്‍ക്ക് മദ്യം നല്‍കാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. അതേസമയം, മിക്ക ബാറുകളിലും നല്ല തിരക്കായിരുന്നു. ബെവ്ക്യൂ ആപ്പ് കോര്‍പ്പറേഷന് നഷ്ടമുണ്ടാക്കുന്നതായി അധികൃതര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ടുനല്‍കിയിട്ടുണ്ട്. വൈകാതെ ആപ്പ് പിന്‍വലിക്കാനുമിടയുണ്ട്. തിരക്ക് ഒഴിവാക്കാനുള്ള താത്കാലികസംവിധാനം മാത്രമാണ് മൊബൈല്‍ ആപ്പെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ വ്യക്തമാക്കി. ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും കുറവുസംഭവിച്ചിട്ടുണ്ട്. ദിവസം നാലരലക്ഷം ടോക്കണാണ് ആദ്യ ദിവസങ്ങളില്‍ നല്‍കിയിരുന്നത്. ശനിയാഴ്ച 2.5 ലക്ഷം ടോക്കണാണ് നല്‍കിയത്.*

🅾️ *എംജി സര്‍വകലാശാലയില്‍ പരീക്ഷകളുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുന്ന രീതിയില്‍ മൂല്യനിര്‍ണയം നടത്താന്‍ നീക്കമെന്ന് ആരേപണം. രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ മൂല്യനിര്‍ണയം അതാത് കോളേജുകളിലെ അധ്യാപകര്‍ തന്നെ മൂല്യനിര്‍ണയം നടത്തണമെന്ന സര്‍വകലാശാല തീരുമാനമാണ് വിവാദത്തിലാകുന്നത്. അതേസമയം, കൊവിഡ് പശ്ചാത്തലത്തിലാണ് മൂല്യനിര്‍ണയം അതാത് കോളേജുകളില്‍ തന്നെയാക്കിയതെന്നാണ് സര്‍വകലാശാല നല്‍കുന്ന വിശദീകരണം. മെയ് 26 ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് വിവാദ തീരുമാനമെടുത്തത്. അടുത്തയാഴ്ച ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ അതാത് കോളേജുകളില്‍ സൂക്ഷിക്കും.ആ കോളേജിലെ ഒരു സീനിയലര്‍ അധ്യാപകനെ മുഖ്യ പരിശോധകനായി നിയമിച്ച്‌ മറ്റ് അധ്യാപകരെ കൊണ്ട് മൂല്യ നിര്‍ണ്ണയം നടത്തും. തുടര്‍ന്ന് മാര്‍ക്ക് ലിസ്റ്റുകള്‍ സര്‍വകലാശാലയ്ക്ക് അയച്ച്‌ കൊടുക്കണം. ഇത് പൂര്‍ണ്ണമായും പരീക്ഷയുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തുകയും ഇഷ്ടക്കാര്‍ക്ക് മാര്‍ക്ക്ദാനം നല്‍കാനും ഇടയാക്കുമെന്നാണ് ആക്ഷേപം.*

🅾️ *സമൂഹ വ്യാപനം കണ്ടെത്താനുളള റാപ്പിഡ് ആന്റിബോഡി പരിശോധനയ്ക്കായുളള കിറ്റുകള്‍ സംസ്ഥാനത്തെത്തി. അടുത്തയാഴ്ചയായിരിക്കും റാപ്പിഡ് ടെസ്റ്റ് ആരംഭിക്കുന്നത്.*

🅾️ *കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ബ്രസീലില്‍ കപ്പലില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെട്ട സംഘം രണ്ട് വിമാനങ്ങളിലായി തിരിച്ചെത്തി. ബ്രസീലിലെ ഇറ്റാലിയന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന 30 മലയാളികളടക്കം 300 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയത് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൊത്തം അറുനൂറിലധികം പേര്‍ നങ്കൂരമിട്ട കപ്പലില്‍ പുറംലോകം കാണാതെ ദുരിതക്കടലിലായ വാര്‍ത്ത പുറത്ത് വന്നതോടെ സംസ്ഥാന സര്‍ക്കാര്‍, കെ. സുധാകരന്‍ എം.പി, അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ തുടങ്ങിയവര്‍ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. കമ്പനി ഏര്‍പ്പെടുത്തിയ രണ്ട് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലാണ് 180 ഇന്ത്യക്കാര്‍ ബ്രസീലിലെ സാവോ പോളോ വിമാനത്താവളത്തില്‍ നിന്നും മടങ്ങിയെത്തിയത്.കമ്പനി ചാര്‍ട്ടര്‍ ചെയ്ത ഖത്തര്‍ എര്‍വേസിന്‍റെ ഒരു വിമാനം മുംബെയിലേക്കും മറ്റൊരു വിമാനം ഗോവയിലേക്കുമായിരുന്നു. ഗോവയിലേക്കുള്ള വിമാനത്തിലാണ് 30 മലയാളികള്‍ ഉള്‍പ്പെട്ട സംഘം തിരിച്ചെത്തിയത്. ഇവര്‍ ഗോവയില്‍ ഒരാഴ്ച്ച ക്വാറന്‍റീന് ശേഷം നാട്ടിലേക്ക് മടങ്ങും.*

*🇮🇳 ദേശീയം 🇮🇳*
————————>>>>>>>>

🅾️ *കോവിഡ് രോഗികളുടെ എണ്ണത്തില്‍ ദിവസവും പുതിയ റെക്കോര്‍ഡ് ഇട്ട് ഇന്ത്യ കുതിക്കുന്നു. ഇന്നലെ മാത്രം 10,438 പുതിയ കോവിഡ് രോഗികളെയാണ് ഇന്ത്യയില്‍ കണ്ടെത്തിയത്. ഇതാദ്യമായാണ് ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. ദിവസവും കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ വന്‍ കുതിപ്പ് നടത്തി തുടങ്ങിയതോടെ ഒരാഴ്ചയ്ക്കകം ബ്രിട്ടനെയും സ്‌പെയിനിനെയും മറികടന്ന് രോഗികളുടെ എണ്ണത്തില്‍ റഷ്യയ്ക്ക് പിന്നിലായി നാലാമതെത്തും. കൊറോണയുടെ ഹോട്‌സ്‌പോട്ടുകളായ നാലു രാജ്യങ്ങളുടെ പട്ടികയിലേക്ക് എത്താന്‍ ഇന്ത്യയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇന്നലെ പുതുതായി 10,438 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ലെ കോവിഡ് രോഗികളുടെ എണ്ണം 246,622 ആയി ഉയര്‍ന്നു.രോഗികളുടെ എണ്ണം കൂടുമ്പോഴും മരണ നിരക്ക് ഗണ്യമായ തോതില്‍ ഉയരാത്തതാണ് ഇന്ത്യയ്ക്ക് ആശ്വാസമായി മാറുന്നത്. ഇന്നലെ 297 പേരാണ് കോവിഡ് ബാധിച്ച്‌ ഇന്ത്യയില്‍ മരിച്ചത്. ഇതോടെ മരണ നിരക്ക് 6,946 ആയി ഉയര്‍ന്നു. ഇന്ന് ഇന്ത്യയിലെ കോവിഡ് മരണ സംഖ്യ 7,000 കടക്കും. ഇന്ത്യയില്‍ ഇനിയും രോഗം ബാധിച്ച്‌ 8,944 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്*.

🅾️ *ഡ​ല്‍​ഹി-​എ​സി​ആ​ര്‍ മേ​ഖ​ല​യി​ല്‍ അ​ടു​ത്തു​ത​ന്നെ വ​ന്‍ ഭൂകമ്പത്തി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന് ധാ​ന്‍​ബാ​ദ് ഐ​ഐ​ടി​യി​ലെ വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്. ഭൂകമ്പ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ട് അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഐ​ഐ​ടി​യി​ലെ അ​പ്ലൈ​ഡ് ജി​യോ​ഫി​സി​ക്സ്, സീ​സ്മോ​ള​ജി വ​കു​പ്പു​ക​ളാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്. ര​ണ്ടു മാ​സ​ത്തി​നി​ട​യി​ല്‍ ഡ​ല്‍​ഹി-​എ​ന്‍​സി​ആ​ര്‍ മേ​ഖ​ല​യി​ല്‍ 11 ത​വ​ണ​യാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്.*

🅾️ *ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ള്‍ ബ​ഹി​ഷ്ക​രി​ക്കാ​നു​ള്ള അ​മൂ​ലി​ന്‍​റെ കാ​ര്‍​ട്ടൂ​ണി​ന് പി​ന്നാ​ലെ, അ​മൂ​ലി​ന്‍​റെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെ​യ്തു. ഗു​ജ​റാ​ത്ത് കോ-​ഓ​പ്പ​റേ​റ്റീ​വ് മി​ല്‍​ക് മാ​ര്‍​ക്കെ​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ന്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ആ​ര്‍.​എ​സ്.​സോ​ധി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​മൂ​ലി​ന്‍റെ പ​ര​സ്യ ഏ​ജ​ന്‍​സി ചൈ​നീ​സ് വി​രു​ദ്ധ കാ​ര്‍​ട്ടൂ​ണ്‍ ജൂ​ണ്‍ 4നാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഡ്രാ​ഗ​ണൊ​പ്പ​മു​ള്ള അ​മൂ​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ കാ​ര്‍​ട്ടൂ​ണി​ലെ കു​റി​പ്പാ​ണ് വി​വാ​ദ​മാ​യ​ത്. കാ​ര്‍​ട്ടൂ​ണി​ന് താ​ഴെ അ​മൂ​ല്‍ മെ​യ്ഡ് ഇ​ന്‍ ഇ​ന്ത്യ എ​ന്നും കു​റി​ച്ചി​രു​ന്നു.ആ​ത്മ​നി​ര്‍​ഭ​ര്‍ ഭാ​ര​ത് ആ​ശ​യ​പ്ര​കാ​ര​മാ​ണ് കാ​ര്‍​ട്ടൂ​ണ്‍ ചെ​യ്ത​തെ​ന്നാ​ണ് സൂ​ച​ന. ല​ഡാ​ക്ക് അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷ​ത്തി​ന് പി​ന്നാ​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ചൈ​നീ​സ് ഉ​ല്‍​പ്പ​ന്ന വി​രു​ദ്ധ വി​കാ​രം പ്ര​ക​ട​മാ​യി​രു​ന്നു. എ​ന്ത് കൊ​ണ്ടാ​ണ് അ​ക്കൌ​ണ്ട് ബ്ലോ​ക്ക് ചെ​യ്ത​തെ​ന്ന് അ​റി​യി​ല്ലെ​ന്നും ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​മൂ​ല്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.​അ​മൂ​ല്‍ ആ​ര്‍​ക്കെ​തി​രെ​യും പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടി​ല്ല. അ​മൂ​ല്‍ പെ​ണ്‍​കു​ട്ടി ക​ഴി​ഞ്ഞ 55 വ​ര്‍​ഷ​ങ്ങ​ളാ​യി അ​മൂ​ലി​ന്‍റെ മു​ഖ​മാ​ണ്. മ​റ്റ് പ​ല വി​ഷ​യ​ങ്ങ​ളി​ലും അ​മൂ​ല്‍ സ​മാ​ന പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.*

🅾️ *ഇ​ന്ത്യ​യി​ലെ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം സെ​പ്റ്റം​ബ​ര്‍ മ​ധ്യ​ത്തോ​ടെ അ​വ​സാ​നി​ക്കു​മെ​ന്ന് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​അ​നി​ല്‍ കു​മാ​ര്‍, ഡെ​പ്യൂ​ട്ടി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ രൂ​പാ​ലി റോ​യ് എ​ന്നി​വ​ര്‍ എ​പ്പി​ഡ​മോ​ള​ജി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ജേ​ര്‍​ണ​ലി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. എ​ത്ര​പേ​ര്‍ വൈ​റ​സ് ബാ​ധി​ത​രാ​കു​ന്നു അ​തി​ല്‍ എ​ത്ര​പേ​ര്‍​ക്ക് രോ​ഗ​മു​ക്തി​യോ മ​ര​ണ​മോ സം​ഭ​വി​ക്കു​ന്നു എ​ന്ന​ത​നു​സ​രി​ച്ചാ​ണ് ഇ​തു ക​ണ​ക്കാ​ക്കു​ന്ന​ത്.മേ​യ് 19-ന് ​ഇ​ത് 42 ശ​ത​മാ​ന​മാ​യി​രു​ന്നു. സെ​പ്റ്റം​ബ​ര്‍ പ​കു​തി​യാ​കുമ്പോൾ ഇ​ത് നൂ​റു​ശ​ത​മാ​ന​മാ​കു​മെ​ന്ന് ഡോ. ​അ​നി​ല്‍ കു​മാ​ര്‍, വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ ഐ​എ​എ​ന്‍​എ​സി​നോ​ട് പ​റ​ഞ്ഞു.*

🅾️ *രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് മൂ​ന്ന് ദി​വ​സം മു​ന്‍​പ് മ​രി​ച്ച പോ​ലീ​സു​കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ബു​ധ​നാ​ഴ്ച മ​രി​ച്ച കോ​ണ്‍​സ്റ്റ​ബി​ള്‍ രാ​ഹു​ലി​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സ​ഫ്ദ​ര്‍​ജം​ഗ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് രാ​ഹു​ല്‍ മ​രി​ച്ച​ത്. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ര്‍​ന്നു ക​ഴി​ഞ്ഞ ന​വം​ബ​ര്‍ മു​ത​ല്‍ ഇ​യാ​ള്‍ അ​വ​ധി​യി​ലാ​യി​രു​ന്നു. ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശിയാണ് രാഹുല്‍. ഡ​ല്‍​ഹി പോ​ലീ​സി​ലെ 500 ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 200 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി.*

🅾️ *ജ​മ്മു കാ​ഷ്മീ​രി​ല്‍ പാ​ക്കി​സ്ഥാ​ന്‍ പ്ര​കോ​പ​നം. കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ ക​രാ​ര്‍ ലം​ഘി​ച്ച്‌ വെ​ടി​യു​തി​ര്‍​ത്ത​ത്. യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഇ​ന്ത്യ​ന്‍ പോ​സ്റ്റു​ക​ള്‍​ക്കു നേ​രെ വെ​ടി​യു​തി​ര്‍​ത്ത​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. പാ​ക് വെ​ടി​വ​യ്പി​ല്‍ ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ന് യാ​തൊ​രു നാ​ശ​ന​ഷ്ട​വും ഉ​ണ്ടാ​യി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​നാ​യി​രു​ന്നു പാ​ക് ആ​ക്ര​മ​ണം. പാ​ക് വെ​ടി​വ​യ്പി​നെ തു​ട​ര്‍​ന്നു ഇ​ന്ത്യ തി​രി​ച്ച​ടി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.*

🅾️ *മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 83,000ത്തി​ലേ​ക്ക്. ഇ​ന്ന് 2,739 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 82,698 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 120 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. ഇ​തോ​ടെ ഇ​വി​ടെ കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,969 ആ​യി. 37,390 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ഭേ​ദ​മാ​യ​ത്. 2,234 പേ​രാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ഭേ​ദ​മാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. അ​തേ​സ​മ​യം മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ല്‍ മാ​ത്രം കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 47,128 ആ​യി.174 പേ​ര്‍​ക്കാ​ണ് 24മ​ണി​ക്കൂ​റി​നി​ടെ മും​ബൈ​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.*

🅾️ *കോ​വി​ഡ് വ്യാ​പ​നം ഇ​ന്ത്യ​യി​ല്‍ രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ക​ണ​ക്കു​ക​ളി​ല്‍ വ​ന്‍ ആ​ശ​യ​ക്കു​ഴ​പ്പം. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കു​ക​ള്‍ അ​റി​യു​ന്ന​തി​ന് പോ​യ ദി​വ​സ​ങ്ങ​ളി​ല്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ വാ​ര്‍​ത്താ മാ​ധ്യ​മ​ങ്ങ​ള്‍ ആ​ശ്ര​യി​ച്ച ര​ണ്ട് പ്ര​ധാ​ന സൈ​റ്റു​ക​ള്‍ ആ​യി​രു​ന്നു വേ​ള്‍​ഡോ മീ​റ്റ​റും ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ സൈ​റ്റും. ഇ​ന്ത്യ​യി​ലും അ​ത് അ​ങ്ങ​നെ ത​ന്നെ. അ​തേ,സ​മ​യം നി​ല​വി​ല്‍ ഈ ​ര​ണ്ടു സൈ​റ്റു​ക​ളും ന​ല്‍​കു​ന്ന ക​ണ​ക്കു​ക​ള്‍ ഇ​ന്ത്യ​യി​ലെ​യും സ്പെ​യി​നി​ലെ​യും ജ​ന​ങ്ങ​ളെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​പ്ര​കാ​രം സ്പെ​യി​നെ മ​റി​ക​ട​ന്ന് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​ന്ത്യ അ​ഞ്ചാ​മ​താ​യെ​ന്നാ​ണ്. സ്പെ​യി​നി​ല്‍ 2,41,310 പേ​ര്‍​ക്കും ഇ​ന്ത്യ​യി​ല്‍ 2,466,22 പേ​ര്‍​ക്കും കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​ങ്ങ​നെ വ​ന്നാ​ല്‍ കോ​വി​ദ് ബാ​ധി​ത​രു​ടെ ക​ണ​ക്കി​ല്‍ ഇ​ന്ത്യ അ​ഞ്ചാ​മ​താ​ണ്. എ​ന്നാ​ല്‍, വേ​ള്‍​ഡോ മീ​റ്റ​റി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഇ​ന്ത്യ​യി​ല്‍ 2,46,622 പേ​ര്‍​ക്കും സ്പെ​യി​നി​ല്‍ 2,88,390ും ബ്രി​ട്ട​നി​ല്‍ 2,84,868 ഇ്താ​ണ് ജ​ന​ങ്ങ​ളെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി​യ​ത്. അ​തേ​സ​മ​യം, കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 2,36,657 കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.*

🅾️ *ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ല്‍ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. ഷോ​പ്പി​യാ​നി​ലെ റേ​ബാ​ന്‍ മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ആ​രം​ഭി​ച്ച​ത്. ര​ണ്ടു ഭീ​ക​ര​രെ സൈ​ന്യം പി​ടി​കീ​ടി​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഭീ​ക​രു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് സു​ര​ക്ഷാ​സേ​ന റേ​ബാ​ന്‍ മേ​ഖ​ല​യി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. നേ​ര​ത്തെ ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ ജി​ല്ല​യി​ലെ ക​ങ്ക​ന മേ​ഖ​ല​യി​ല്‍ സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ജെ​യ്ഷ ഇ ​മു​ഹ​മ്മ​ദി​ലെ മൂ​ന്നു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചി​രു​ന്നു.*

🅾️ *മഹാരാഷ്​ട്രയില്‍ ശനിയാഴ്​ച 2739 പേര്‍ക്ക്​ പുതുതായി രോഗം സ്​ഥിരീകരിച്ചു. 120 പേര്‍ മരിച്ചു. ഇതോടെ സംസ്​ഥാനത്ത്​​ രോഗബാധിതരുടെ എണ്ണം 82,968 ആയി. തമിഴ്​നാട്ടില്‍ ശനിയാഴ്​ച 1,458 പേര്‍ക്കാണ്​​ ​രോഗം സ്​ഥിരീകരിച്ചത്​. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1320 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചതോടെ സംസ്​ഥാനത്തെ രോഗബാധിതരുടെ എണ്ണം 27,654 ആയി.*

🅾️ *തമിഴ്​നാട്ടില്‍ 1,458 പേര്‍ക്ക്​ കൂടി ശനിയാഴ്​ച പുതുതായി രോഗം സ്​ഥിരീകരിക്കുകയും 19 മരണം റിപ്പോര്‍ട്ട്​ ചെയ്യുകയും ​െചയ്​തു. ഇതുവരെ 30,​152 പേര്‍ക്കാണ്​ സംസ്​ഥാനത്ത്​ രോഗം സ്​ഥിരീകരിച്ചത്​. 251 പേര്‍ മരിക്കുകയും ചെയ്​തു. തുടര്‍ച്ചയായ ഏഴാം ദിവസമാണ്​ ആയിരത്തില്‍ അധികം പേര്‍ക്ക്​ തമിഴ്​നാട്ടില്‍ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. പുതുതായി രോഗം സ്​ഥിരീകരിച്ച 1,458 പേരില്‍ 35 പേര്‍ സംസ്​ഥാനത്തിന്​ പുറത്തുനിന്ന്​ എത്തിയവരാണ്​. 10 പേര്‍ സ്വകാര്യ ആശുപത്രികളിലും 9 പേര്‍ സര്‍ക്കാര്‍ ആശുപത്രികളിലുമാണ്​ കഴിഞ്ഞദിവസം മരിച്ചത്​. മരിച്ചവരില്‍ 10 പേര്‍ 60 വയസിന്​ മുകളിലുള്ളവരാണ്​. ശനിയാഴ്​ച 633 പേര്‍ കൂടി രോഗമുക്തി നേടിയതോടെ സംസ്​ഥാനത്ത്​ രോഗമുക്തി നേടിയവരുടെ എണ്ണം 16,395 ആയി.*

🅾️ *യൂസര്‍മാര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡാര്‍ക്​ മോഡും കൂടെ കൊറോണ വൈറസ്​ ട്രാക്കറും ക്വയെറ്റ്​ മോഡും ആന്‍ഡ്രോയ്​ഡ്​, ​െഎ.ഒ.എസ്​ആപ്പുകളില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്​ ഫേസ്​ബുക്ക്​. ഫേസ്​ബുക്കി​​ന്റെ തന്നെ മറ്റ്​ ആപ്പുകളായ ഇന്‍സ്റ്റഗ്രാം, വാട്​സ്​ആപ്പ്​, ഫേസ്​ബുക്ക്​ ലൈറ്റ്​ എന്നിവയില്‍ നിലവില്‍ ഡാര്‍ക്​ മോഡ്​ അവതരിപ്പിച്ചിട്ടുണ്ട്​. എന്നാല്‍, ഫേസ്​ബുക്കില്‍ അജ്ഞാത കാരണങ്ങള്‍ കൊണ്ട്​ അത്​ നീട്ടിവെക്കുകയാണുണ്ടായത്​. 9to5Google എന്ന വെബ്​ സൈറ്റാണ്​ ഡാര്‍ക്​ മോഡിലുള്ള ഫേസ്​ബുക്കി​ന്റെ സ്​ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചത്​.ഡെസ്​ക്​ടോപ്​ വേര്‍ഷനില്‍ നിലവില്‍ ഫേസ്​ബുക്ക്​​ ഡാര്‍ക്​ മോഡ്​ ലഭ്യമാണ്​​.കോവിഡ്​ കേസുകളുടെ എണ്ണവും മറ്റ്​ വിവരങ്ങളും നല്‍കുന്ന കൊറോണ വൈറസ്​ ട്രാക്കറാണ്​ ഫേസ്​ബുക്കില്‍ പുതുതായി അവതരിപ്പിക്കാന്‍ പോകുന്ന പുതിയ സംവിധാനം. മൂന്നാഴ്​ച വരെയുള്ള ഡാറ്റ ഇതിലൂടെ അറിയാന്‍ സാധിക്കും. ക്വയറ്റ്​ മോഡാണ്​ ഫേസ്​ബുക്ക്​ പരീക്ഷിക്കാന്‍ പോകുന്ന മറ്റൊരു ഫീച്ചര്‍. ‘യുവര്‍ ടൈം ഒാണ്‍ ഫേസ്​ബുക്ക്​’ എന്ന മുമ്ബുള്ള ഫീച്ചറി​​ന്റെ പരിഷ്​കരിച്ച പതിപ്പാണ്​ ക്വയെറ്റ്​ മോഡ്​. ഫേസ്​ബുക്ക്​ അഡിക്ഷനുള്ളവര്‍ക്ക്​ ഉപയോഗത്തി​​ന്റെ കണക്ക്​ അറിയാനും അതിലൂടെ അത്​ നിയന്ത്രിക്കാനും വേണ്ടിയാണ്​ ഇൗ സംവിധാനം. നോട്ടിഫിക്കേഷനുകളും മറ്റും ഇൗ ഫീച്ചര്‍ എനബ്​ള്‍ ചെയ്യുന്നതോടെ ഇല്ലാതാകും. നിലവില്‍ ​െഎ.ഒ.എസ്​ ഡിവൈസുകളില്‍ ഇത്​ ലഭ്യമാണ്​.*

🅾️ *വി​ശാ​ഖ​പ​ട്ട​ണ​ത്ത്​ 11 നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ട്ട ചാ​ര​വൃ​ത്തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യും പ​ണം സ​മാ​ഹ​രി​ച്ച്‌​ ന​ല്‍​കു​ക​യും ചെ​യ്​​ത​യാ​ള്‍ അ​റ​സ്​​റ്റി​ലാ​യി. മും​ബൈ സ്വ​ദേ​ശി അ​ബ്​​ദു​ല്‍ റ​ഹ്​​മാ​ന്‍ അ​ബ്​​ദു​ല്‍ ജ​ബ്ബാ​ര്‍ ശൈ​ഖ്​ (53) ആ​ണ്​ എ​ന്‍.​ഐ.​എ​യു​ടെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ഭാ​ര്യ ഷ​യ്​​സ്​​ത ഖൈ​സ​റി​നെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്. ഇ​ന്ത്യ​ന്‍ നാ​വി​ക സേ​ന​യു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി പാ​കി​സ്​​താ​ന്‍ ചാ​ര സം​ഘ​ട​ന​യാ​യ ഐ.​എ​സ്.​ഐ​ക്ക്​ ന​ല്‍​കി​യെ​ന്നാ​ണ്​ കേ​സ്. അ​ബ്​​ദു​ല്‍ റ​ഹ്​​മാ​​ന്റെ വീ​ട്ടി​ല്‍ ന​ട​ത്തി​യ റെ​യ്​​ഡി​ല്‍ ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി എ​ന്‍.​ഐ.​എ വ​ക്​​താ​വ്​ പ​റ​ഞ്ഞു.*

🅾️ *പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ സ​മ​ര​ത്തി​ല്‍ പ​​ങ്കെ​ടു​ത്ത സ്ത്രീ​പ​ക്ഷ സം​ഘ​ട​ന​യാ​യ പി​ഞ്ച്റ തോ​ഡ് സ്ഥാ​പ​കാം​ഗം ദേ​വാം​ഗ​ന ക​ലി​ത​യെ ഡ​ല്‍ഹി വ​ര്‍ഗീ​യാ​ക്ര​മ​ണ​ക്കേ​സി​ല്‍ പ്ര​തി​ചേ​ര്‍ത്ത് ​ യു.​എ.​പി.​എ ചു​മ​ത്തി. സ​മ​ര​ത്തി​ല്‍ പ​​ങ്കെ​ടു​ത്ത​തി​ന്​ ഡ​ല്‍​ഹി പൊ​ലീ​സ്​ യു.​എ.​പി.​എ ചു​മ​ത്തു​ന്ന എ​ട്ടാ​മ​ത്തെ ആ​ക്ടി​വി​സ്​​റ്റാ​ണ്​ ദേ​വാം​ഗ​ന ക​ലി​ത. ആ​ദ്യം ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത കേ​സി​ല്‍ തി​ഹാ​ര്‍ കോ​ട​തി ക​ലി​ത​ക്ക്​ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഡ​ല്‍​ഹി പൊ​ലീ​സ്​ വീ​ണ്ടും അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ കൃ​ത്യ നി​ര്‍വ​ഹ​ണ​ത്തി​ല്‍ ത​ട​സ്സ​പ്പെ​ടു​ത്തി​യെ​ന്നും ​ൈക​യേ​റ്റം ചെ​യ്തു​വെ​ന്നു​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ്​ ദേ​വാം​ഗ​ന​ക്കും ഇ​വ​ര്‍​ക്കൊ​പ്പം അ​റ​സ്​​റ്റി​ലാ​യ ന​ടാ​ഷ ന​ര്‍വ​ലി​നെ​തി​രെ​യും ചു​മ​ത്തി​യി​രു​ന്ന​ത്.ന​ടാ​ഷ​ക്കെ​തി​രെ​യും യു.​എ.​പി.​എ ചു​മ​ത്തി​യി​ട്ടു​ണ്ട്.*

🅾️ *ഡല്‍ഹിയില്‍ കോവിഡ് 19 ചികിത്സ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമായി നിജപ്പെടുത്തണമെന്ന ശുപാര്‍ശയമായി സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ സമിതി. രാജ്യ തലസ്ഥാനത്ത്​ കോവിഡ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിച്ചതും ചികിത്സ ലഭിക്കാതെ രോഗികള്‍ മരിക്കുന്നതായി പരാതികളും ഉയര്‍ന്നതോടെയാണ്​ ചികിത്സാ സൗകര്യങ്ങള്‍ വിലയിരുത്തി പോരായ്മകള്‍ നികത്താന്‍ ഡോ. മഹേഷ് വര്‍മ്മ തലവനായ അഞ്ചംഗ ഡോക്ടര്‍മാരുടെ സമിതിക്ക് കെജ്​രിവാള്‍ സര്‍ക്കാര്‍ രൂപം നല്‍കിയത്. ഡല്‍ഹിയിലെ ചികിത്സാ സൗകര്യങ്ങള്‍ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമായി നിജപ്പെടുത്തണമെന്നാണ്​ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സമിതിയുടെ പ്രധാന നിര്‍ദേശം.അങ്ങനെ ചെയ്​തിട്ടില്ലെങ്കില്‍ മൂന്ന് ദിവസം കൊണ്ട് ആശുപത്രികള്‍ നിറയുമെന്നും റിപ്പോര്‍ട്ടിലുണ്ട്​. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള അന്തിമ തീരുമാനം സര്‍ക്കാര്‍ വൈകാതെ സ്വീകരിക്കുമെന്നാണ്​ സൂചന. അതേസമയം, കോവിഡ്​ ​രോഗലക്ഷണങ്ങളുമായെത്തുന്ന ആരെയും ആശുപത്രിയില്‍ നിന്ന്​ തിരിച്ചയക്കില്ലെന്നും ഇക്കാര്യത്തില്‍ ചില ആശുപത്രികള്‍ക്ക്​ വീഴ്​ച സംഭവിച്ചിരിക്കാം. ഇത്​ വെച്ചുപൊറുപ്പിക്കില്ലെന്നും കെജ്​രിവാള്‍ പറഞ്ഞു. രാജ്യ തലസ്ഥാനത്ത്​ രോഗികള്‍ക്ക്​ ശരിയായ പരിചരണം ലഭിക്കുന്നില്ലെന്ന വിമര്‍ശനങ്ങളോട്​ പ്രതികരിക്കുകയായിരുന്നു​ കെജ്​രിവാള്‍*

🅾️ *’ക​ര്‍​ണാ​ട​ക ബാ​ങ്കി​ല്‍’ 285.52 കോ​ടി​യു​ടെ വാ​യ്പ ത​ട്ടി​പ്പ്. ഇ​തു സം​ബ​ന്ധി​ച്ച്‌​ ബാ​ങ്ക്​ റി​സ​ര്‍​വ്​ ബാ​ങ്കി​ന്​ റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കി. നാ​ലു കമ്പനിക​ള്‍​ക്ക്​ ന​ല്‍​കി​യ വാ​യ്പ​യാ​ണ്​ കി​ട്ടാ​ക്ക​ട​മാ​യ​ത്. 2009നും 2014​നും ഇ​ട​യി​ല്‍ ദേ​വാ​ന്‍ ഹൗ​സി​ങ് ഫി​നാ​ന്‍​സ് കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ് , റി​ലി​ഗെ​രെ ഫി​ന്‍​വെ​സ്​​റ്റ്, ഫെ​ഡ്ഡേ​ഴ്സ് ഇ​ല​ക്‌ട്രി​ക് ആ​ന്‍​ഡ് എ​ന്‍​ജി. ലി​മി​റ്റ​ഡ്, ലീ​ല്‍ ഇ​ല​ക്‌ട്രി​ക്സ് ലി​മി​റ്റ​ഡ് കമ്പനി​ക​ള്‍​ക്കാ​യി ബാ​ങ്കു​ക​ളു​ടെ ക​ണ്‍​സോ​ര്‍​ട്യം ന​ല്‍​കി​യ വാ​യ്പ ഇ​ട​പാ​ടി​ലാ​ണ്​ ക്ര​മ​ക്കേ​ട് ന​ട​ന്ന​ത്. വാ​യ്പ ന​ല്‍​കു​ന്ന ബാ​ങ്കു​ക​ളു​ടെ ക​ണ്‍​സോ​ര്‍​ട്യ​ത്തി​ല്‍ ക​ര്‍​ണാ​ട​ക ബാ​ങ്കും ഉ​ള്‍​പ്പെ​ട്ടി​രു​ന്നു.*

🅾️ *ടെലഗ്രാമില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു.ഇന്‍ ആപ്പ് വീഡിയോ എഡിറ്റര്‍, ആനിമേറ്റഡ് സ്റ്റിക്കറുകള്‍, സ്പീക്കിങ് ജിങ് ജിഫുകള്‍ ഉള്‍പ്പടെയുള്ള ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിലെ മീഡിയ എഡിറ്റിങ് സൗകര്യം അനിമേറ്റഡ് സ്റ്റിക്കേഴ്സ്, എഡിറ്റിങ് എന്നീ പുതിയ സംവിധാനങ്ങള്‍ കൂടി ചേര്‍ത്ത് പരിഷ്‌കരിക്കുതായി എന്ന് ടെലഗ്രാം പറഞ്ഞു. വീഡിയോകളില്‍ രണ്ട് തവണ തട്ടിയാല്‍ വീഡിയോ കളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താവുന്നതാണ്. വീഡിയോകളില്‍ ബ്രൈറ്റ്‌നസ്, സാച്ചുറേഷന്‍ പോലുള്ള ക്രമീകരണങ്ങള്‍ നടത്താനും സാധിക്കും. എഡിറ്റുചെയ്യുമ്പോൾ ആനിമേറ്റുചെയ്ത സ്റ്റിക്കറുകള്‍ ഇപ്പോള്‍ ഫോട്ടോകളിലേക്കും വീഡിയോകളിലേക്കും ചേര്‍ക്കാന്‍ കഴിയും, ഫോണ്‍ സ്റ്റോറേജ് കൈകാര്യം ചെയ്യുന്നതിന് പുതിയ കാഷേ മെമ്മറി മാനേജ്‌മെന്റ് ടൂളും ടെലഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. ടെലഗ്രാം ഡാറ്റ എത്രനാള്‍ സൂക്ഷിച്ചുവെക്കണം എന്ന് തീരുമാനിക്കാനും ഉപയോക്താവിന് സാധിക്കും. മൂന്ന് ദിവസം മുതല്‍ അനിശ്ചിതകാലത്തേക്ക് നിങ്ങളുടെ ഡാറ്റ ക്ലൗഡില്‍ സൂക്ഷിക്കാവുന്നതാണ്.*

🅾️ *ഇരുപത് മിനിറ്റിനുള്ളില്‍ പരിശോധനാഫലം ലഭ്യമാക്കുന്ന കോവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ച്‌ ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. നിലവില്‍ കോവിഡ് പരിശോധനയ്ക്കായി ഉപയോഗിക്കുന്ന രീതിയായ റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ രീതി അടിസ്ഥാനമാക്കിയുള്ളതല്ലെന്നും പുതിയ പരീക്ഷണ രീതിയാണിതെന്നും ഗവേഷകര്‍ അവകാശപ്പെട്ടു. 550 രൂപയാണ് ഇപ്പോള്‍ വികസിപ്പിച്ച ടെസ്റ്റ് കിറ്റിന്റെ വിലയെന്നും എന്നാല്‍ വന്തോതില്‍ ഉല്പാദിപ്പിക്കുമ്പോൾ ഇത് 350 രൂപയായി കുറയ്ക്കാന്‍ കഴിയുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ഇ.എസ്.ഐ.സി മെഡിക്കല്‍ കോളേജിലും ഹൈദരാബാദിലെ ആശുപത്രിയിലും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയ ഇവര്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി തേടിയിരിക്കുകയാണ്.*

🅾️ *ടിക്ടോക്കിന് ഇന്ത്യന്‍ ബദല്‍ എന്ന് വിളിക്കപ്പെട്ട മിത്രോണ്‍ ആപ്പ് പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി. ചൈനീസ് വീഡിയോ നിര്‍മ്മാണ ആപ്ലിക്കേഷനായ ജൂണ്‍ 2നാണ് ഗൂഗിള്‍ നീക്കംചെയ്തത്. ഗൂഗിളിന്റെ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാല്‍ അപ്ലിക്കേഷന്‍ നീക്കംചെയ്തുവെന്നായിരുന്നു വിവരം. പ്ലേസ്റ്റോറിന്റെ നിയമാവലി പ്രകാരം, മറ്റ് അപ്ലിക്കേഷനുകള്‍ക്ക് സമാനമായ അനുഭവം നല്‍കുന്ന അപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ അനുവദനീയമായിരുന്നില്ല. ടിക് ടോക്കിന്റെ നഗ്നമായ പകര്‍പ്പായിരുന്നു മിത്രോണ്‍ അപ്ലിക്കേഷന്‍ എന്നാണ് ഗൂഗിള്‍ കണ്ടെത്തിയത്. തുടര്‍ന്നാണ്, ഇത് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കംചെയ്തത്. എന്നാല്‍ ചൈനീസ് ആപ്പായ ടിക് ടോക്കിന്റെ ബദല്‍ എന്ന നിലയില്‍ കുറഞ്ഞ ദിവസം കൊണ്ട് ഇത് വന്‍ഹിറ്റായി മാറിയിരുന്നു.പ്ലേ സ്റ്റോറില്‍ ആപ്ലിക്കേഷന്‍ തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച്‌ സംസാരിച്ച ഗൂഗിള്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു, ‘സമീപകാലത്ത് നിരവധി ആപ്ലിക്കേഷന്‍ നീക്കംചെയ്യലുകള്‍ക്ക് ഇന്ത്യയില്‍ വിധേയമായിട്ടുണ്ട്.*

🅾️ *പൂനെ ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ കോവിഡ് 19 വാക്സിന്‍ പരീക്ഷണത്തിന് കുരങ്ങുകളെ ഉപയോ​ഗിക്കാന്‍ അനുമതി നല്‍കി. മഹാരാഷ്ട്ര വനംവകുപ്പാണ് അനുമതി നല്‍കിയതെന്ന് ഔദ്യോ​ഗിക വൃത്തങ്ങള്‍ അറിയിച്ചു. പരിചയസമ്പന്നരായ ഉദ്യോഗസ്ഥര്‍ കുരങ്ങുകളെ പിടികൂടണം. ഇവയെ വിദഗ്ധമായും സുരക്ഷിതമായും പരിക്കേല്‍ക്കാതെ കൈകാര്യം ചെയ്യണം. കുരങ്ങുകളെ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുത് എന്ന വ്യവസ്ഥയിലാണ് അനുമതി നല്‍കിയത്. വാക്സിന്‍ പരീക്ഷണത്തിനായി നാലിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള മുപ്പത് കുരങ്ങുകളെ ഉടനെ പിടികൂടും.*

*🌎 അന്താരാഷ്ട്രീയം 🌍*
—————————->>>>>>>>

🅾️ *ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ര്‍​ധ​ന​വി​ന് കു​റ​വി​ല്ല. മ​ര​ണ സം​ഖ്യ നാ​ല് ല​ക്ഷം ക​ട​ന്നു. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. 4,02,076 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 69,74,057 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗംം ബാ​ധി​ച്ച​ത്്. 34,11,281 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി.*

▪️ *വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം*

*അ​മേ​രി​ക്ക-19,88,544, ബ്ര​സീ​ല്‍-6,75,830, റ​ഷ്യ-4,58,689, സ്പെ​യി​ന്‍-2,88,390, ബ്രി​ട്ട​ന്‍-2,84,868, ഇ​ന്ത്യ-2,46,622, ഇ​റ്റ​ലി-2,34,801, ജ​ര്‍​മ​നി-1,85,696, പെ​റു-1,91,758, തു​ര്‍​ക്കി-1,69,218, ഇ​റാ​ന്‍-1,69,425, ഫ്രാ​ന്‍​സ്-1,53,634, ചി​ലി-1,27,745, മെ​ക്സി​ക്കോ- 1,13,619, കാ​ന​ഡ-95,057, സൗ​ദി അ​റേ​ബ്യ- 98,869, പാ​ക്കി​സ്ഥാ​ന്‍- 93,983, ചൈ​ന-83,030.*

▪️ *മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ രോ​ഗ​ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്*

*അ​മേ​രി​ക്ക-1,12,096, ബ്ര​സീ​ല്‍-36,026, റ​ഷ്യ-5,725, സ്പെ​യി​ന്‍-27,135, ബ്രി​ട്ട​ന്‍-40,465, ഇ​റ്റ​ലി-33,846, ഇ​ന്ത്യ-6,946, ജ​ര്‍​മ​നി-8,769, പെ​റു-5,301, തു​ര്‍​ക്കി-4,669, ഇ​റാ​ന്‍-8,209, ഫ്രാ​ന്‍​സ്-29,142, ചി​ലി-1,541, മെ​ക്സി​ക്കോ- 13,511, കാ​ന​ഡ-7,773, സൗ​ദി അ​റേ​ബ്യ- 676, പാ​ക്കി​സ്ഥാ​ന്‍- 1,935, ചൈ​ന-4,634*

🅾️ *ലോ​ക​ത്ത് പു​തി​യ കൊ​റോ​ണ കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​ത് അ​തി​വേ​ഗ​ത്തി​ല്‍. ഏ​ഴു ദി​വ​സ​ത്തെ ശ​രാ​ശ​രി പ്ര​കാ​രം പ്ര​തി​ദി​നം ല​ക്ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​തെ​ന്നാ​ണ് ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്ക്. ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ പോ​ലും ഒ​രു ദി​വ​സ​ത്തി​ല്‍ ഒ​രു ല​ക്ഷം കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നി​ല്ല. എ​ന്നാ​ല്‍ മെ​യ് 21ന് ​ശേ​ഷ​മു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഒ​രു ല​ക്ഷ​ത്തി​ല്‍ താ​ഴെ പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് കേ​വ​ലം അ​ഞ്ച് ദി​വ​സം മാ​ത്ര​മാ​ണെ​ന്ന് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.ജൂ​ണ്‍ മൂ​ന്നി​ന് പു​തു​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട കേ​സു​ക​ള്‍ 1,30,400 ആ​ണ്്. പ​രി​ശോ​ധ​നാ മി​ക​വു​ക​ളും കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന​തും പു​തി​യ കേ​സു​ക​ളു​ടെ വ​ര്‍​ധ​ന​വ് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. എ​ന്നാ​ല്‍, ഇ​പ്പോ​ഴും പ​ല രാ​ജ്യ​ങ്ങ​ളി​ലും കൃ​ത്യ​മാ​യ രീ​തി​യി​ലു​ള്ള ക​ണ​ക്കു​ക​ള്‍ ന​ല്കാ​ന്‍ ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്കു​ന്നി​ല്ലെ​ന്ന​തും വ​സ്തു​ത​യാ​ണ്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ വ്യ​ത്യ​സ്ത രീ​തി​ക​ളി​ലാ​ണ് വൈ​റ​സ് വ്യാ​പ​നം ന​ട​ക്കു​ന്ന​ത് എ​ന്നും വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ചൈ​ന, അ​മേ​രി​ക്ക, ബ്രി​ട്ട​ന്‍, ഇ​റ്റ​ലി, സ്പെ​യി​ന്‍, ഫ്രാ​ന്‍​സ് എ​ന്നി​വ​യു​ള്‍​പ്പെ​ടെ​യു​ള്ള കോ​വി​ഡ് രോ​ഗം വ​ന്‍ വി​പ​ത്തു വി​ത​ച്ച പ​ല രാ​ജ്യ​ങ്ങ​ളി​ലും ഇ​പ്പോ​ള്‍ പു​തി​യ കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വാ​ണു​ണ്ടാ​കു​ന്ന​ത്. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ക​ണ​ക്കു​ക​ളും വി​ശ​ക​ല​ന​വും അ​നു​സ​രി​ച്ച്‌ ഇ​ന്ത്യ, മി​ഡി​ല്‍ ഈ​സ്റ്റ്, ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രോ​ഗ​വ്യാ​പ​ന നി​ര​ക്ക് ഇ​പ്പോ​ള്‍ വ​ള​രെ ത്വ​രി​ത​ഗ​തി​യി​ലാ​ണ്. ലി​ബി​യ, ഇ​റാ​ഖ്, ഉ​ഗാ​ണ്ട, മൊ​സം​ബി​ക്ക്, ഹെ​യ്തി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​രോ ആ​ഴ്ച​യും രേ​ഖ​പ്പെ​ടു​ത്തു​ന്ന പു​തി​യ കേ​സു​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​കു​ന്ന​താ​യാ​ണ്് റി​പ്പോ​ര്‍​ട്ട്.*

🅾️ *ആ​ഫ്രി​ക്ക​ന്‍ അ​മേ​രി​ക്ക​നാ​യി​രു​ന്ന ജോ​ര്‍​ജ് ഫ്ളോ​യി​ഡ് മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​നെ​തി​രെ ന​ട​ക്കു​ന്ന വം​ശീ​യ വി​രു​ദ്ധ റാ​ലി​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ച്‌ ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രു​ഡോ. വം​ശീ​യ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​ല്‍ പ​ങ്കെ​ടു​ത്താ​ണ് പ്ര​ധാ​ന​മ​ന്ത്രി പ്ര​ക​ട​ന​ക്കാ​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ച​ത്. ക​റു​ത്ത തു​ണി​യി​ലു​ള്ള മാ​സ്ക് ധ​രി​ച്ചാ​ണ് അ​ദ്ദേ​ഹം സു​ര​ക്ഷാ ഗാ​ര്‍​ഡു​ക​ളു​മാ​യി ഒ​ട്ടാ​വ​യി​ലെ പാ​ര്‍​ല​മെ​ന്‍റ് ഹി​ല്ലി​ല്‍ എ​ത്തി​യ​ത്. പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ച്‌ അ​ദ്ദേ​ഹം മു​ട്ടു​കു​ത്തു​ക​യും ചെ​യ്തു.ട്രൂ​ഡോ​യു​ടെ ഐ​ക്യാ​ദാ​ര്‍​ഢ്യ​ത്തി​ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ന​ന്ദി അ​റി​യി​ച്ചു.*

🅾️ *ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ള്‍ ബ​ഹി​ഷ്ക​രി​ക്കാ​നു​ള്ള അ​മൂ​ലി​ന്‍​റെ കാ​ര്‍​ട്ടൂ​ണി​ന് പി​ന്നാ​ലെ, അ​മൂ​ലി​ന്‍​റെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെ​യ്തു. ഗു​ജ​റാ​ത്ത് കോ-​ഓ​പ്പ​റേ​റ്റീ​വ് മി​ല്‍​ക് മാ​ര്‍​ക്കെ​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ന്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ആ​ര്‍.​എ​സ്.​സോ​ധി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​മൂ​ലി​ന്‍റെ പ​ര​സ്യ ഏ​ജ​ന്‍​സി ചൈ​നീ​സ് വി​രു​ദ്ധ കാ​ര്‍​ട്ടൂ​ണ്‍ ജൂ​ണ്‍ 4നാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഡ്രാ​ഗ​ണൊ​പ്പ​മു​ള്ള അ​മൂ​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ കാ​ര്‍​ട്ടൂ​ണി​ലെ കു​റി​പ്പാ​ണ് വി​വാ​ദ​മാ​യ​ത്. കാ​ര്‍​ട്ടൂ​ണി​ന് താ​ഴെ അ​മൂ​ല്‍ മെ​യ്ഡ് ഇ​ന്‍ ഇ​ന്ത്യ എ​ന്നും കു​റി​ച്ചി​രു​ന്നു.ആ​ത്മ​നി​ര്‍​ഭ​ര്‍ ഭാ​ര​ത് ആ​ശ​യ​പ്ര​കാ​ര​മാ​ണ് കാ​ര്‍​ട്ടൂ​ണ്‍ ചെ​യ്ത​തെ​ന്നാ​ണ് സൂ​ച​ന. ല​ഡാ​ക്ക് അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷ​ത്തി​ന് പി​ന്നാ​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ചൈ​നീ​സ് ഉ​ല്‍​പ്പ​ന്ന വി​രു​ദ്ധ വി​കാ​രം പ്ര​ക​ട​മാ​യി​രു​ന്നു. എ​ന്ത് കൊ​ണ്ടാ​ണ് അ​ക്കൌ​ണ്ട് ബ്ലോ​ക്ക് ചെ​യ്ത​തെ​ന്ന് അ​റി​യി​ല്ലെ​ന്നും ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​മൂ​ല്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.​അ​മൂ​ല്‍ ആ​ര്‍​ക്കെ​തി​രെ​യും പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടി​ല്ല. അ​മൂ​ല്‍ പെ​ണ്‍​കു​ട്ടി ക​ഴി​ഞ്ഞ 55 വ​ര്‍​ഷ​ങ്ങ​ളാ​യി അ​മൂ​ലി​ന്‍റെ മു​ഖ​മാ​ണ്. മ​റ്റ് പ​ല വി​ഷ​യ​ങ്ങ​ളി​ലും അ​മൂ​ല്‍ സ​മാ​ന പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.*

🅾️ *കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കും ലോ​ക് ഡൗ​ണി​നും പി​ന്നാ​ലെ സമ്പ​ദ് വ്യ​വ​സ്ഥ പു​ന​രാ​രം​ഭി​ക്കാ​ന്‍ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ ക​നേ​ഡി​യ​ന്‍ സ​ര്‍​ക്കാ​ര്‍. സ​ന്പ​ദ് വ്യ​വ​സ്ഥ സു​ര​ക്ഷി​ത​മാ​യി പു​ന​രാ​രം​ഭി​ക്കു​വാ​ന്‍ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ള്‍​ക്ക് 14 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ സ​ഹാ​യ​മാ​ണ് ന​ല്‍​കു​ക. പ്ര​തി​ദി​ന വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ​യാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. അ​തേ​സ​മ​യം, പ്ര​ഖ്യാ​പി​ച്ച തു​ക അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് ഒ​ന്‍റാ​റി​യോ പ്രീ​മി​യ​ര്‍ ഡൗ ​ഫോ​ര്‍​ഡ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ​ന്‍റാ​റി​യോ​യി​ല്‍ മാ​ത്രം 23 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളു​മു​ണ്ട്. അ​പ്പോ​ഴാ​ണ് രാ​ജ്യ​ത്തി​നാ​കെ 14 ബി​ല്യ​ണ്‍ ഡോ​ള​ര്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​വി​ശ്യ​ക​ള്‍​ക്ക് വ​ലി​യ രീ​തി​യി​ല്‍ സ​ഹാ​യം ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.*

🅾️ *ല​ഡാ​ക്ക് വി​ഷ​യം ച​ര്‍​ച്ച ചെ​യ്ത് ഇ​ന്ത്യ​യും ചൈ​ന​യും. ല​ഡാ​ക്കി​ല്‍ ഏ​പ്രി​ലി​ലെ സ്ഥി​തി തു​ട​ര​ണ​മെ​ന്ന് ഇ​ന്ത്യ. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ ന​ട​ന്ന സൈ​നി​ക​ത​ല ച​ര്‍​ച്ച​യി​ലാ​ണ് ഇ​ന്ത്യ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ല​ഡാ​ക്കി​ലെ ഗ​ല്‍​വാ​ന്‍ താ​ഴ്വ​ര​യി​ലേ​ക്ക് സൈ​നി​ക​രെ​യും ആ​യു​ധ​ങ്ങ​ളെ​യും എ​ത്തി​ക്കു​ന്ന​ത് നി​ര്‍​ത്ത​ണ​മെ​ന്നും നി​ല​വി​ല്‍ എ​ത്തി​ച്ചി​രി​ക്കു​ന്ന​വ​രെ മു​ഴു​വ​ന്‍ തി​രി​കെ അ​യ​യ്ക്ക​ണ​മെ​ന്നും ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു. . അ​തേ​സ​മ​യം നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് സ​മീ​പം റോ​ഡ് നി​ര്‍​മി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ചൈ​ന​യും ആ​വ​ശ്യ​പ്പെ​ട്ടു.എ​ന്നാ​ല്‍ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്കു​ള്ളി​ലാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തെ​ന്നും വി​ഷ​യ​ത്തി​ല്‍ ചൈ​ന എ​തി​ര്‍​പ്പ് ഉ​ന്ന​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച്‌ 14 കോ​ര്‍​പ്സ് ക​മാ​ന്‍​ഡ​റാ​യ ല​ഫ്. ജ​ന​റ​ല്‍ ഹ​രി​ന്ദ​ര്‍ സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. ചൈ​ന​യെ പ്ര​തി​നി​ധീ​ക​രി​ച്ച്‌ മേ​ജ​ര്‍ ജ​ന​റ​ല്‍ ലി​യു ലി​ന്‍ ആ​ണ് പ​ങ്കെ​ടു​ത്ത​ത്. അ​തേ​സ​മ​യം ച​ര്‍​ച്ച​യു​ടെ പൂ​ര്‍​ണ വി​വ​ര​ങ്ങ​ള്‍ സൈ​ന്യം പു​റ​ത്തു​വി​ട്ടി​ല്ല.*

🅾️ *കോ​വി​ഡ്​ രോ​ഗി​ക​ള്‍​ക്ക്​​ ​മ​ലേ​റി​യ മ​രു​ന്നാ​യ ഹൈഡ്രോ​ക്​​സി ക്ലോ​റോ​ക്വി​ന്‍ (എ​ച്ച്‌.​സി.​ക്യു) ന​ല്‍​കു​ന്ന​ത്​ മ​ര​ണ​നി​ര​ക്ക്​ ഉ​യ​ര്‍​ത്തു​മെ​ന്ന പ​ഠ​നം രാ​ജ്യാ​ന്ത​ര ശാ​സ്​​ത്ര​പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ​ലാ​ന്‍​സെ​റ്റ്​ പി​ന്‍​വ​ലി​ച്ചു. പ​ഠ​ന​ത്തി​ന്​ അ​വ​ലം​ബി​ച്ച വി​വ​ര​ങ്ങ​ളി​ല്‍ പാ​ളി​ച്ച​യു​ണ്ടാ​യെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യാ​ണ്​ ​മേയ്‌ 22ന്​ ​പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​നം പി​ന്‍​വ​ലി​ച്ച​ത്​.തെ​റ്റാ​യ വി​വ​രം ന​ല്‍​കി​യ​തി​ല്‍ പ്ര​സി​ദ്ധീ​ക​ര​ണം മാ​പ്പ​പേ​ക്ഷി​ക്കു​ക​യും ചെ​യ്​​തു. അ​മേ​രി​ക്ക​യി​ലെ ഇ​ല്ലി​നോ​യി​ ആ​സ്​​ഥാ​ന​മാ​യ സ​ര്‍​ജി​സ്​​ഫി​യ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്ന സ്വ​കാ​ര്യ സ്​​ഥാ​പ​നം ന​ല്‍​കി​യ വി​വ​ര​ങ്ങ​ളെ അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു ലാ​ന്‍​സെ​റ്റി​​ന്റെ പ​ഠ​നം.ലാ​ന്‍​സെ​റ്റ്​ റി​പ്പോ​ര്‍​ട്ട്​ പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ര്‍​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു.​എ​ച്ച്‌.​ഒ) എ​ച്ച്‌.​സി.​ക്യു പ​രീ​ക്ഷ​ണം നി​ര്‍​ത്തി​വെ​ച്ചി​രു​ന്നു. ലേ​ഖ​നം പി​ന്‍​വ​ലി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ ഇ​ത്​ പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്​​തു.*

🅾️ *ന​വം​ബ​റി​ല്‍ ന​ട​ക്കു​ന്ന അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​യാ​യി ജോ ​ബൈ​ഡ​ന്‍ മ​ത്സ​രി​ക്കും. നി​ല​വി​ലെ പ്ര​സി​ഡ​ന്‍​റും റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​യു​മാ​യ ഡോ​ണ​ള്‍​ഡ്​ ട്രം​പ്​ ആ​ണ്​ എ​തി​രാ​ളി. ഡെ​മോ​​ക്രാ​റ്റി​ക്​ പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍​ വി​വി​ധ പ്രൈ​മ​റി​ക​ളി​ല്‍ ന​ട​ന്ന പ്ര​തി​നി​ധി ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശ്ര​ദ്ധേ​യ വി​ജ​യം നേ​ടി​യാ​ണ്​ മു​ന്‍ വൈ​സ്​ പ്ര​സി​ഡ​ന്‍​റ്​ കൂ​ടി​യാ​യ ബൈ​ഡ​ന്‍ ട്രം​പി​നെ നേ​രി​ടാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. ഗു​വാ​മി​ല്‍ ശ​നി​യാ​ഴ്​​ച ന​ട​ന്ന പ്ര​തി​നി​ധി തെ​​ര​ഞ്ഞെ​ടു​പ്പി​ല്‍​ ഈ 77​കാ​ര​ന്‍ വി​ജ​യം കൊ​യ്യു​ക​യാ​യി​രു​ന്നു.ആ​ഗ​സ്​​റ്റി​ല്‍ ന​ട​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്​ പാ​ര്‍​ട്ടി പ്ര​സി​ഡ​ന്‍​റ്​ സ്ഥാ​നാ​ര്‍​ഥി​െ​യ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ക​ണ്‍​വെ​ന്‍​ഷ​നി​ല്‍ 1991 പ്ര​തി​നി​ധി​ക​ളു​ടെ പി​ന്തു​ണ​യാ​ണ്​ വേ​ണ്ട​ത്. ബൈ​ഡ​ന്​ ഇ​പ്പോ​ള്‍ 1992 പ്ര​തി​നി​ധി​ക​ളു​ടെ പി​ന്തു​ണ​യു​ണ്ട്. ജോ​ര്‍​ജി​യ, വെ​സ്​​റ്റ്​ വെ​ര്‍​ജീ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ട​ക്കം പ്ര​തി​നി​ധി വോ​​ട്ടെ​ടു​പ്പ്​ ന​ട​ക്കാ​നു​ണ്ട്. കോ​വി​ഡ്​ മ​ഹാ​മാ​രി​യെ തു​ട​ര്‍​ന്ന്​ ഏ​പ്രി​ല്‍, മേ​യ്​ മാ​സ​ങ്ങ​ളി​ല്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ പു​ന​രാ​രം​ഭി​ച്ച​പ്പോ​ഴാ​ണ്​ ബൈ​ഡ​ന്‍ സ്ഥാ​നം ഉ​റ​പ്പാ​ക്കി​യ​ത്. വ​ര്‍​മോ​ണ്ടി​ല്‍ നി​ന്നു​ള്ള സെ​ന​റ്റ​റാ​യ ബേ​ണി സാ​ന്‍​ഡേ​ഴ്​​സ്​ അ​ട​ക്ക​മു​ള്ള​വ​​രെ​ പി​ന്ത​ള്ളി​യാ​ണ്​ ബൈ​ഡ​ന്‍ മ​ത്സ​രി​ക്കു​ന്ന​ത്.*

🅾️ *പൊലീസ് അതിക്രമത്തില്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ലോയിഡ് കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്.* *അദ്ദേഹത്തിനു നീതി ലഭിക്കുന്നതിനായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുന്ന കാഴ്ചയാണ് ലോകമെങ്ങും കാണുന്നത്. ഈ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഹോളിവുഡ് താരങ്ങളടക്കം നിരവധി പേര്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വ്യത്യസ്തമായ രീതിയില്‍ ഈ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയിരിക്കുകയാണ് പ്രശസ്ത ഹോളിവുഡ് നടി ആഞ്ജലീന ജോളി. തന്റെ പിറന്നാള്‍ ദിനത്തില്‍ വര്‍ണവെറിക്കെതിരെ വലിയൊരു തുക സംഭാവനയായി നല്‍കിയാണ് താരം ഈ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.ഒരു കോടി അമ്പത്തിയൊന്ന് ലക്ഷം രൂപയായിരുന്നു സംഭാവന.*

🅾️ *കോവിഡ്​ 19 വൈറസ്​ ബാധയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ക്ക്​ ഷോപ്പിങ്​ വൗച്ചറുകള്‍ നല്‍കി ചൈനീസ്​ സര്‍ക്കാര്‍. 1.72 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഷോപ്പിങ്​ വൗച്ചറുകളാണ്​ ചൈനീസ്​ സര്‍ക്കാര്‍ നല്‍കുന്നത്​. ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കുകയാണ്​ പദ്ധതിയുടെ പ്രധാനലക്ഷ്യം. ഇതുവഴി തൊഴില്‍ സംരക്ഷിക്കാന്‍ കഴിയുമെന്നും ചൈനീസ്​ സര്‍ക്കാര്‍ കണക്കുകൂട്ടുന്നു​. ഇതി​​ന്റെ ആദ്യഘട്ടമായി 3 മില്യണ്‍ ഷോപ്പിങ്​ വൗച്ചറുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്​ഫോമായ ജെ.ഡി.കോം വഴി വിതരണം ചെയ്​തു. 14 ദിവസത്തെ കാലാവധിയാണ്​ ഷോപ്പിങ്​ വൗച്ചറുകള്‍ക്ക്​ ഉണ്ടാവുക. ​ഷോപ്പിങ്​, കാറ്ററിങ്​, ടൂറിസം, വിനോദം, വിദ്യാഭ്യാസം, കായികം തുടങ്ങിയ മേഖലകളില്‍ വൗച്ചറുകള്‍ ഉപയോഗിക്കാം.*

*⚽ കായികം 🏏*
——————->>>>>>>>

🅾️ *കേ​ര​ള​ത്തി​​ന്റെ ഐ.​എ​സ്.​എ​ല്‍ ക്ല​ബാ​യ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ കൊ​ച്ചി വി​ട്ട്​ കോ​​ഴി​ക്കോ​​ട്ടേ​ക്ക്​ പ​റ​ക്കു​മോ​യെ​ന്നാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ ചൂ​ടേ​റി​യ ആ​രാ​ധ​ക ച​ര്‍​ച്ച. കോ​ഴി​ക്കോ​ട്​ കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​രു​മാ​യി ബ്ലാ​സ്​​റ്റേ​ഴ്​​സ്​ പ്ര​തി​നി​ധി​ക​ള്‍ ച​ര്‍​ച്ച ന​ട​ത്തി​യെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ്​ ടീ​മി​ന്റെ ഹോം ​ഗ്രൗ​ണ്ട്​ മാ​റ്റം സ​ജീ​വ​മാ​യ​ത്. എ​ന്നാ​ല്‍, നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഹോം ​ഗ്രൗ​ണ്ട്​ മാ​റ്റം സാ​ധ്യ​മ​ല്ലെ​ന്നാ​ണ്​ സൂ​ച​ന. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ കൊ​ച്ചി ന​ഗ​ര​സ​ഭ​യും ജി.​സി.​ഡി.​​എ​യു​മാ​യി നി​കു​തി, സ്​​റ്റേ​ഡി​യം വാ​ട​ക എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​രു​മു​ഴം മു​ന്നേ​യെ​റി​ഞ്ഞ്​ അ​ധി​കൃ​ത​രെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കാ​നാ​ണ്​ ക്ല​ബ്​ മാ​നേ​ജ്​​മന്റിന്റെ വേ​ദി​മാ​റ്റം സം​ബ​ന്ധി​ച്ച ച​ര്‍​ച്ച.കോ​വി​ഡ്​ സൃ​ഷ്​​ടി​ച്ച സാമ്പത്തിക പ്ര​തി​സ​ന്ധി​ക്കി​ട​യി​ല്‍ അ​ത്ത​ര​മൊ​രു മാ​റ്റം ഈ ​സീ​സ​ണി​ല്‍ ന​ട​ക്കാ​നി​ട​യി​ല്ല. നി​ല​വി​ല്‍ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​യു​ടെ ഹോം ​ഗ്രൗ​ണ്ടാ​ണ്​ കോ​ഴി​ക്കോ​ട്​ കോ​ര്‍​പ​റേ​ഷ​ന്‍ സ്​​റ്റേ​ഡി​യം. ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്​​റു സ്​​റ്റേ​ഡി​യ​ത്തി​​ന്റെ ശേ​ഷി കോ​ഴി​ക്കോ​ട്​ സ്​​റ്റേ​ഡി​യ​ത്തി​നി​ല്ലാ​ത്ത​തും ന​വീ​ക​ര​ണ​ത്തി​ന്​ കോ​ടി​ക​ള്‍ മു​ട​ക്കേ​ണ്ട​തും സാമ്പത്തിക പ്ര​തി​സ​ന്ധി വേ​ണ്ടു​വോ​ള​മു​ള്ള ക്ല​ബി​നെ ഇ​രു​ത്തി ചി​ന്തി​പ്പി​ക്കും. ഒ​പ്പം ഒ​രു ടീ​മി​ന്​ ര​ണ്ടു​ ഹോം ​ഗ്രൗ​ണ്ടു​ക​ള്‍ എ​ന്ന​ത്​ ഐ.​എ​സ്.​എ​ല്‍ അ​ധി​കൃ​ത​ര്‍ അം​ഗീ​ക​രി​ക്കി​ല്ല. എ​ങ്കി​ലും, തു​ട​ര്‍​പ​രാ​ജ​യ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി​യ ടീം ​കാ​ണി​ക​ളെ തി​രി​ച്ചു​പി​ടി​ക്കാ​ന്‍ കോ​ഴി​ക്കോ​ട്​ അ​ട​ക്കം പ്ര​ദ​ര്‍​ശ​ന മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ച്‌​ ആ​ലോ​ച​ന​യി​ലാ​ണ്.*

🅾️ *കോ​വി​ഡി​നെ ഭ​യ​ന്ന്​ ലോ​കം വീ​ടു​ക​ളി​ലേ​ക്ക്​ ഒ​തു​ങ്ങി​യ​തും ക​ളി​മൈ​താ​ന​ങ്ങ​ളി​ല്‍ നി​ന്നും കാ​ണി​ക​ളെ ഒ​ഴി​വാ​ക്കി​യ​തൊ​ന്നും വി​യ​റ്റ്​​നാ​മി​ല്‍ അ​റി​യി​ല്ലെ​ന്ന്​ തോ​ന്നു​ന്നു. കാ​ര​ണം, ജ​ന​ങ്ങ​ള്‍ തി​ങ്ങി​നി​റ​യു​ന്ന ഫു​ട്​​ബാ​ള്‍ മൈ​താ​ന​ങ്ങ​ള്‍ അ​വി​ടെ പ​ഴ​യ​പ​ടി​ത​ന്നെ. കോ​വി​ഡ്​ വ്യാ​പ​ന​ത്തി​നി​ടെ മാ​ര്‍​ച്ചി​ല്‍ നി​ര്‍​ത്തി​വെ​ച്ച വി​യ​റ്റ്​​നാം ലീ​ഗ്​ ഫു​ട്​​ബാ​ള്‍ ​വെ​ള്ളി​യാ​ഴ്​​ച പു​ന​രാ​രം​ഭി​ച്ച​പ്പോ​ള്‍ കാ​ണി​ക​ളെ​ക്കൊ​ണ്ട്​ ഗാ​ല​റി തി​ങ്ങി​നി​റ​ഞ്ഞു. മാ​സ്​​കോ, സാ​മൂ​ഹി​ക അ​ക​ല​മോ ഉ​ള്‍​പ്പെ​ടെ കോ​വി​ഡ്​ മു​ന്‍​ക​രു​ത​ലു​ക​ളൊ​ന്നു​മി​ല്ലാ​തെ​യാ​യി​രു​ന്നു കാ​ണി​ക​ളെ​ത്തി​യ​ത്.കോ​വി​ഡ്​ വ്യാ​പ​നം പി​ടി​ച്ചു​കെ​ട്ടി​യെ​ന്ന ആ​ത്​​മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ പ​തി​വ്​ പോ​ലെ ക​ളി ന​ട​ത്താ​ന്‍ വി​യ​റ്റ്​​നാം സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. സ്​​റ്റേ​ഡി​യ​ത്തി​ന്​ പു​റ​ത്ത്​ താ​പ​നി​ല പ​രി​ശോ​ധി​ച്ച്‌​ മാ​ത്ര​മേ പ്ര​വേ​ശി​പ്പി​ക്കൂ​വെ​ന്നും, മാ​സ്​​ക്​ അ​ണി​യ​ണ​മെ​ന്നു​മെ​ല്ലാം സം​ഘാ​ട​ക​ര്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും കാ​ണി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും മു​ന്‍​ക​രു​ത​ലു​മി​ല്ലാ​തെ​യാ​ണ്​ ക​ളി ക​ണ്ട​ത്. 10 കോ​ടി ജ​ന​ങ്ങ​ളു​ള്ള രാ​ജ്യ​ത്ത്​ 328 കോ​വി​ഡ്​ കേ​സു​ക​ളാ​ണു​ള്ള​ത്. ഇ​തു​വ​രെ ഒ​രു മ​ര​ണ​വും റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. ചൈ​ന​യു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന വി​യ​റ്റ്​​നാ​മി​​ന്റെ കോ​വി​ഡ്​ പ്ര​തി​രോ​ധം ഏ​റെ ച​ര്‍​ച്ച​യാ​യി​രു​ന്നു.*

🅾️ *ഇ​ന്‍​സ്​​റ്റ​ഗ്രാ​മി​ലെ വ​രു​മാ​ന​നേ​ട്ട​ത്തി​നു പി​ന്നാ​ലെ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക്​ ​മ​റ്റൊ​രു പൊ​ന്‍​തൂ​വ​ലാ​യി ‘ബി​ല്യ​ണ്‍ ഡോ​ള​ര്‍’ നേ​ട്ട​വും. 100 കോ​ടി ഡോ​ള​ര്‍ സമ്പാദ്യം എ​ന്ന ​നാ​ഴി​ക​ക്ക​ല്ല്​ തൊ​ട്ട ആ​ദ്യ ഫു​ട്​​ബാ​ള​ര്‍ എ​ന്ന ബ​ഹു​മ​തി​യാ​ണ്​ ഫോ​ബ്​​സ്​ മാ​സി​ക ക​ഴി​ഞ്ഞ ദി​വ​സം യു​വ​ന്‍​റ​സി​ന്റെ പോ​ര്‍​ചു​ഗ​ല്‍ ഇ​തി​ഹാ​സ​ത്തി​ന്​ സ​മ്മാ​നി​ച്ച​ത് 17 വ​ര്‍​ഷം നീ​ണ്ട ക​രി​യ​റി​ലെ സമ്പാദ്യം100 കോ​ടി ഡോ​ള​റാ​ണ്​ (ഏ​താ​ണ്ട്​ 7550 കോ​ടി രൂ​പ). ക​ഴി​ഞ്ഞ വ​ര്‍​ഷം 10.5 കോ​ടി ഡോ​ള​ര്‍ (790 കോ​ടി രൂ​പ) വ​രു​മാ​ന​വു​മാ​യാ​ണ്​ ബി​ല്ല്യ​ണ്‍ നേ​ട്ടം തി​ക​ച്ച​ത്. ടൈ​ഗ​ര്‍ വു​ഡ്​​സ്,ഫ്ലോ​യ്​​ഡ്​ മെ​യ്​​വെ​ത​ര്‍ എ​ന്നി​വ​ര്‍​ക്ക്​ ശേ​ഷം നൂ​റു​കോ​ടി തി​ക​ക്കു​ന്ന ആ​ദ്യ കാ​യി​ക​താ​ര​മാ​ണ്​ ക്രി​സ്​​റ്റ്യാ​നോ.*

🅾️ *കോവിഡ് -19 പാന്‍ഡെമിക്കില്‍ ഉണ്ടാകുന്ന ആശങ്കകള്‍ ചൂണ്ടിക്കാട്ടി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജെഫ്രി ബോയ്‌കോട്ട് കമന്ററി മതിയാക്കി .*
*ബിബിസിയുടെ ടെസ്റ്റ് മാച്ച്‌ സ്‌പെഷ്യല്‍ കമന്ററി ടീമുമായുള്ള 14 വര്‍ഷത്തെ ബന്ധമാണ് ബോയ്‌കോട്ട് അവസാനിപ്പിക്കുന്നത്. ബിബിസിയുമായുള്ള കരാര്‍ കഴിഞ്ഞയിടെ അവസാനിച്ചിരുന്നു. ‘ബിബിസിയുമായുള്ള സഹകരണം ഞാന്‍ ആസ്വദിച്ചു. എന്റെ കമന്ററിയുടെ ആരാധകര്‍ക്കു നന്ദി. തുടരണമെന്നുണ്ടായിരുന്നു. പക്ഷേ, കോവിഡ് മൂലമുള്ള നിയന്ത്രണങ്ങള്‍മൂലം അവസാനിപ്പിക്കുകയാണ്. ബൈപാസ് ശസ്ത്രക്രിയയ്ക്കു വിധേയനായ ഞാന്‍ സുരക്ഷാ ക്രമീകരണങ്ങളോടെ നടത്തുന്ന ടെസ്റ്റില്‍ കമന്ററി പറയാന്‍ ഉദ്ദേശിക്കുന്നില്ല’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.*

_______________________________

©️ Red Media 7034521845

🅾️➖🅾️➖🅾️➖🅾️➖🅾️➖🅾️

You might also like

Leave A Reply

Your email address will not be published.