സംസ്ഥാനത്തെ പ്ലസ് ടു ഫല പ്രഖ്യാപനം ബുധനാഴ്ച്ച നടത്തും

0

ജൂലൈ 10 ന് പ്രഖ്യാപിക്കാനിരുന്ന ഫലം തലസ്ഥാനത്തെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ മൂലം മാറ്റിവെക്കുകയായിരുന്നു. മൂല്യനിര്‍ണ്ണയം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.
പരീക്ഷാഫലം ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ഔദ്യോഗിക വെബ്സൈറ്റുകളായ keralaresults.nic.in, dhsekerala.gov.in, results.itschool.gov.in, prd.kerala.gov എന്നിവയില്‍ പ്രസിദ്ധീകരിക്കും. കോവിഡിന്റെ ശ്ചാത്തലത്തില്‍ ഏതാനും ചില ക്ഷകള്‍ മാറ്റിവെച്ചിരുന്നു. പിന്നീട് മെയ് 26 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ ഈ പരീക്ഷകള്‍ നടത്തുകയായിരുന്നു. എന്തെങ്കിലും കാരണവശാല്‍ പരീക്ഷകള്‍ക്ക് ഹാജരാവാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ‘സേ’ പരീക്ഷ വഴി നഷ്ടപ്പെട്ട പരീക്ഷകള്‍ എഴുതിയെടുക്കാന്‍ സാധിക്കും. പ്ലസ് വണ്‍ ക്ലാസ് ഫല പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

You might also like
Leave A Reply

Your email address will not be published.