അമേരിക്കന്‍ മേജര്‍ ലീഗ് ക്ലബ്ബായ ഇന്റര്‍ മിയാമി ബാഴ്‌സലോണയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാറസിനെ സൈന്‍ ചെയ്യാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്
മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് ഇന്റര്‍ മയാമി.മുപ്പത്തിമൂന്നുകാരനായ സുവാറസും ബാഴ്‌സയും തമ്മിലുള്ള കരാര്‍ വരുന്ന സീസണോടെ അവസാനിക്കും. ഈയവസരം മുതലെടുത്ത് ഉറൂഗ്വേയന്‍ താരത്തെ അമേരിക്കയിലെത്തിക്കാം എന്നാണ് ബെക്കാമിന്റെ ക്ലബ്ബ് കണക്കുകൂട്ടുന്നത്. കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുമ്ബോഴും മികച്ച റെക്കോഡ് നിലനിലര്‍ത്തുന്ന താരമാണ് സുവാരസ്.കഴിഞ്ഞ സീസണിയില്‍ ബാഴ്‌സലോണയ്ക്ക് വേണ്ട 19 ഗോളുകളും 12 അസിസ്റ്റുമാണ് സുവാരസ് നേടിയത്. ബാഴ്‌സലോണയില്‍ ഉടലെടുത്തിറക്കുന്ന ആഭ്യന്തര പ്രശ്നങ്ങളില്‍ സുവാരസ് അസ്വസ്ഥനാണ്. ഈയടുത്ത് ലാ ലീഗ കിരീടം നഷ്ടമായതിന് പിന്നാലെ ക്ലബ്ബ് മാനേജ്‌മെന്റിനും പരിശീലകനുമെതിരെ സുവാരസ് പരസ്യമായി രംഗത്തുവന്നിരുന്നു.ഏറെ സ്പാനിഷ് വംശജരുള്ള പ്രദേശമാണ് മിയാമി. സുവാരസിനെ പോലൊരു സൂപ്പര്‍താരത്തെ സൈന്‍ ചെയ്താല്‍ ക്ലബ്ബിന്റെ ജനപിന്തുണയും ഏറെ വര്‍ദ്ധിക്കുമെന്ന് ഇന്റര്‍ മിയാമിയി കണക്കുകൂട്ടുന്നു. കഴിഞ്ഞ ആറ് സീസണായി ബാഴ്‌സയുടെ മുന്നേറ്റ നിരയിലെ നിറസാന്നിദ്ധ്യമാണ് സുവാരസ്. 2014ല്‍ 74 മില്യണ്‍ യൂറോയ്ക്കാണ് ബാഴ്‌സ ലിവര്‍പൂളില്‍ നിന്ന് സുവാരസിനെ സ്വന്തമാക്കുന്നത്.