മസ്‌കറ്റ്: തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പുതിയ മുന്നറിയിപ്പില്‍ പറയുന്നു.ശനി, ഞായര്‍ ദിവസങ്ങളിലായി 40 മുതല്‍ 80 മില്ലീലിറ്റര്‍ വരെ മഴ ലഭിക്കാനിടയുണ്ട്. ശക്തമായ കാറ്റും ഉണ്ടാകും. കടല്‍ പ്രക്ഷുബ്ധമായിരിക്കും. അറബിക്കടലിലെ തിരമാലകള്‍ നാല് മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.