ഇതുവരെ മറ്റ് രാജ്യങ്ങളില്‍ നിന്നാണ് വിമാനങ്ങളും പോര്‍വിമാനങ്ങളും ഇറാന് വാങ്ങിയിരുന്നത്.എന്നാല്‍, ഇറാന് വ്യോമസേനയാണ് സ്വന്തമായി അത്യന്താധൂനിക ശേഷിയുള്ള ജെറ്റ് വിമാനം എന്ന ആശയത്തിന് തുടക്കമിടുന്നത്. ഇതുവരെ റഷ്യ, അമേരിക്ക, ചൈന, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ജെറ്റുകളായിരുന്നു ഇറാന്റെ ആയുധ ശേഖരത്തിലുണ്ടായിരുന്നത്.രാജ്യത്തെ എന്‍ജിനിയര്‍മാര്‍ ഭാരം കുറഞ്ഞ പോര്‍വിമാനങ്ങള്‍ നിര്‍മിച്ചത് കണക്കിലെടുത്താണ് പോര്‍വിമാനങ്ങള്‍ നിര്‍മിക്കാന്‍ ഇറാന് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.