ആദ്യമായി ഉത്തരകൊറിയയില്‍ കോറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

0

കോറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉത്തര കൊറിയന്‍ അതിര്‍ത്തി പട്ടണമായ കേസോങ്ങില്‍ lock down പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.ലോകം മുഴുവനും കോറോണ രോഗ പടര്‍ന്നു പന്തലിക്കുന്ന സമയത്ത് ഒരു കോറോണ പോലും ഇവിടെ ഇല്ലയെന്ന് അഹങ്കരിച്ചിരുന്ന രാജ്യമാണ് ഉത്തര കൊറിയ. രോഗബാധയെ തുടര്‍ന്ന് കിം ജോങ് ഉന്‍ ശനിയാഴ്ച അടിയന്തിരമായി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തുവെന്നും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ട് ഉണ്ട്.രോഗബാധ സംശയിക്കുന്ന ആളുടെ രോഗം കോറോണയാണെന്ന് ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലയെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും അയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരേയും quarantine പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇയാള്‍ ദക്ഷിണ കൊറിയയില്‍ നിന്നും അനധികൃതമായി അതിര്‍ത്തി കടന്നെത്തിയതാണെന്നാണ് സംശയിക്കുന്നത്. ഇയാള്‍ മൂന്നു കൊല്ലം മുന്‍പാണ് ദക്ഷിണ കൊറിയയിലേക്ക് പോയത്. ജൂലായ് 19 നാണ് ഇയാള്‍ ഉത്തര കൊറിയയില്‍ എത്തിയത്.കോറോണയെ പ്രതിരോധിക്കാനുള്ള മെഡിക്കല്‍ സജ്ജീകരണങ്ങള്‍ രാജ്യത്ത് അപര്യാപ്തമാണെന്ന കാര്യം അധികൃതരില്‍ ആശങ്ക ജനിപ്പിക്കുന്നു. കോറോണ സംശയത്തെ തുടര്‍ന്ന് കേസോങ് അടച്ചിടാന്‍ കിം ജോങ് ഉന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ചൈനയില്‍ വൈറസ് വ്യാപനം കടുത്ത സമയത്തുതന്നെ രാജ്യാതിര്‍ത്തികള്‍ അടച്ചിടാന്‍ കിം ഉത്തരവ് നല്‍കിയിരുന്നു. ഇതെല്ലാം മറികടന്നാണ് ഇങ്ങനൊരു റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.