മാസ്കും സാനിറ്റൈസറും ഒഴിച്ചു കൂടാനാവാത്ത കോവിഡ് കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. എവിടെ നോക്കിയാലും മാസ്ക് വച്ച് മുഖങ്ങള്‍ മാത്രം. എന്നാലീ മാസ്ക് കഴിക്കാന്‍ പറ്റുമോ എന്ന് തമിഴന്‍മാരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും കറുമുറെ തിന്നാമെന്ന്. കാരണം മാസ്ക് രൂപത്തിലുള്ള നല്ല മൊരിഞ്ഞ പെറോട്ടകള്‍ മധുരയിലെ റസ്റ്റോറന്‍റുകളില്‍ രുചിയുടെ മേളം തീര്‍ക്കുകയാണ്. രുചി കൊണ്ടും രൂപം കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് മാസ്ക് പെറോട്ടകള്‍.