ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് നായകനായി എത്തുന്ന ഏറ്റവും പുതിയ ബഹുഭാഷാ ചിത്രമാണ് ‘ഫ്രണ്ട്ഷിപ്പ്’
ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.നിരവധി പരസ്യങ്ങളിലും, മിനി സ്ക്രീനിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഹര്‍ഭജന്‍ നായകനായി അഭ്രപാളിയില്‍ എത്തുന്നത്. തമിഴില്‍ ഒരുക്കുന്ന ചിത്രം ഹിന്ദിയിലും, തെലുങ്കിലും റിലീസ് ചെയ്യും. ചിത്രം സംവിധാനം ചെയ്യുന്നത് ഇരട്ട സംവിധായകരായ ജോണ്‍പോള്‍ രാജ്, ഷാം സൂര്യ എന്നിവര്‍ ചേര്‍ന്നാണ്.അഗ്നിദേവന്‍ എന്ന ചിത്രത്തിന് ശേഷം ജോണ്‍പോള്‍ രാജ്, ഷാം സൂര്യ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. സിയാന്റോ സ്റ്റുഡിയോയുടെ ബാനറില്‍ ജെ പീ ആര്‍, സ്റ്റാലിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.