ഇന്ത്യയിലെ 88 ശതമാനം ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനം (വര്‍ക്ക് ഫ്രം ഹോം) ഇഷ്ടപ്പെടുന്നതായി സര്‍വേ റിപ്പോര്‍ട്ട്
സര്‍വേയില്‍ പങ്കെടുത്ത 69 ശതമാനം പേരും വിദൂരമായി ജോലി ചെയ്യുന്ന നിലവിലെ അവസ്ഥയില്‍ തങ്ങളുടെ ഉല്‍പാദനക്ഷമത വര്‍ധിച്ചതായി വിശ്വസിക്കുന്നു. എക്‌സ്പന്‍സ് മാനേജ്‌മെന്റ് സ്ഥാപനമായ എസ്‌എപി കോണ്‍കര്‍ നടത്തിയ സര്‍വേ പ്രകാരമാണ് ഈ കണക്കുകള്‍. ഇന്ത്യയിലെ ശതമാനം സൂചിപ്പിക്കുന്നത്, ഏഷ്യാ-പസഫിക് മേഖലയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാിലാണെന്നതാണ്. ഉല്‍പാദനം, ധനകാര്യ സേവനങ്ങള്‍, റീട്ടെയില്‍ സാങ്കേതികവിദ്യ, ആരോഗ്യം എന്നീ മേഖലകളിലുടനീളം ഇന്ത്യയില്‍ നിന്ന് 300 പേരും ഏഷ്യ-പസഫിക്ക് മേഖലയില്‍ നിന്ന് 2012 പേരും സര്‍വേയില്‍ പങ്കെടുത്തു.എക്‌സ്പന്‍സ് ക്ലെയിം പ്രോസസ്സുകള്‍ക്കായി ചെലവഴിച്ച കാലയളവും ഇതില്‍ ഉള്‍പ്പെടുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 34 ശതമാനം പേരും നിലവിലെ ധനപരമായ കാര്യങ്ങളില്‍ ചെലവഴിച്ചതില്‍ സംതൃപ്തരെല്ലെന്ന് വ്യക്തമാക്കുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരെ പല മേഖലകളിലും ഡിജിറ്റലായി കമ്ബനികള്‍ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, നിര്‍ണായകവും എന്നാല്‍ പലപ്പോഴും അവഗണിക്കപ്പെട്ടതുമായ ധനകാര്യ, ഭരണപരമായ പ്രക്രിയകള്‍ക്കായുള്ള ഡിജിറ്റല്‍ അഡോപ്ഷനില്‍ വലിയ വിടവ് ഇപ്പോഴും നിലനില്‍ക്കുന്നു.ഇതുമൂലം, ഉല്‍പാദനക്ഷമവും ബിസിനസ് മൂല്യവര്‍ധിതവുമായ ജോലികള്‍ക്കായി ഉപയോഗിക്കാന്‍ കഴിയുന്ന മെനിയല്‍ പ്രവൃത്തികള്‍ക്കായി ജീവനക്കാര്‍ ഗണ്യമായ സമയം ചെലവഴിക്കേണ്ടതുണ്ടെന്നും സര്‍വേ ഫലം പറയുന്നു. ‘എക്‌സ്പന്‍സ് ക്ലെയിമുകള്‍ക്കോ ഇന്‍വോയ്‌സ് പ്രോസസ്സിംഗിനോ വേണ്ടി ഡിജിറ്റല്‍ പരിവര്‍ത്തനം കൊണ്ടുവരുന്നത് ബിസിനസിനെയും ചെലവ് നിയന്ത്രണത്തെയും വളരെയധികം ഇരട്ടിക്കും,’ എസ്‌എപി കോണ്‍കറിന്റെ ഇന്ത്യന്‍ ഉപഭൂഖണ്ഡ പ്രവര്‍ത്തനങ്ങളുടെ ചുതലയുള്ള മാനേജിംഗ് ഡയറക്ടര്‍ മന്‍കിരണ്‍ ചൗഹാന്‍ അഭിപ്രായപ്പെട്ടു. വെറും 11 ശതമാനം കമ്ബനികള്‍ മാത്രമാണ് ഇപ്പോള്‍ ഡിജിറ്റല്‍ രീതിയില്‍ ചെലവുകള്‍ സമര്‍പ്പിക്കുന്നതെന്ന് സര്‍വേ കണ്ടെത്തി. സര്‍വേയില്‍ പങ്കെടുത്തവര്‍ പ്രതിമാസം ആറു മണിക്കൂര്‍ എക്‌സ്പന്‍സ് ക്ലെയിമുകള്‍ ഫയല്‍ ചെയ്യുമ്ബോള്‍, ഈ എക്‌സ്പന്‍സ് ക്ലെയിമുകള്‍ അംഗീകരിക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട അധികാരികള്‍ അവ അംഗീകരിക്കുന്നതിന് ഏകദേശം 7.3 മണിക്കൂര്‍ സമയദൈര്‍ഘ്യം എടുക്കുമെന്നും എസ്‌എപി കോണ്‍കര്‍ സര്‍വേ ഫലം വ്യക്തമാക്കുന്നു.