ഇന്ന് രാവിലെ വരെയുള്ള കണക്ക് പ്രകാരം 24 മണിക്കൂറില്‍ 20903 കേസുകളണ് സ്ഥിരീകരിച്ചത്. 6,25,544 പോസിറ്റീവ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 18213 പേര്‍ ഇതുവരെ മരിച്ചു. 3,79,892 പേര്‍ രോഗമുക്തി നേടി. 2,27,439 പേര്‍ ചികിത്സയില്‍ തുടരുന്നു. രോഗമുക്തി നിരക്ക് 60.72 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.മഹാരാഷ്ട്രയില്‍ 1,86,626 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8178 പേര്‍ മരിച്ചു. 1,0,1172 പേര്‍ രോഗമുക്തി നേടി. 77276 പേര്‍ ചികിത്സയില്‍ തുടരുന്നു. തമിഴ് നാട്ടില്‍ 98392 കേസുകള്‍ ഇതുവരെ സ്ഥിരീകരിച്ചു. 1321 പേര്‍ മരിച്ചു. 56021 പേര്‍ രോഗമുക്തി നേടി. 41050 പേര്‍ ചികിത്സയില്‍ തുടരുന്നു. ഡല്‍ഹിയില്‍ 92175 കേസുകള്‍ സ്ഥിരീകരിച്ചു. 2864 പേര്‍ മരിച്ചു. 63007 പേര്‍ക്ക് രോഗം ഭേദമായി. 26304 പേര്‍ ചികിത്സയില്‍ തുടരുന്നു.