ഇന്ത്യാ-ചൈന സംഘര്‍ഷത്തിലും മറ്റ് കാര്യത്തിലും അമേരിക്കന്‍ സൈന്യം ശക്തമായ നിലപാട് തുടരുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു
ഈ മേഖലയിലെ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നതിനായി ദക്ഷിണ ചൈനാ കടലില്‍ രണ്ട് വ്യോമസേന വിമാനങ്ങളെ യു എസ് നേവി വിന്യസിച്ചതിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.ഈ മേഖലയില്‍ ശക്തമായ ആധിപത്യം ഉറപ്പിക്കുന്നത് ചൈനയോ മറ്റ് ആരെങ്കിലുമാണെങ്കില്‍ പോലും തങ്ങള്‍ അവരുടെ ഒപ്പം നില്‍ക്കില്ലെന്നും വൈറ്റ് ഹൈസ് ചീഫ് മാര്‍ക്ക് മെഡോസ് പറഞ്ഞു.സന്ദേശം വളരെ വ്യക്തമാണ്. നമ്മുടെ സൈന്യം ശക്തമായ നിലപാടില്‍ തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു. കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ എട്ട് ആഴ്ചയായി ഇന്ത്യും ചൈനയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ലോകത്തിന് മുന്‍പില്‍ തങ്ങള്‍ക്ക് പോരാട്ട വീര്യമുണ്ടെന്ന് അറിയിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.