ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ ലഡാക്കില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

0

ലേ സന്ദര്‍ശിച്ച ശേഷമാണ് പ്രധാനമന്ത്രി ലഡാക്കിലെത്തിയത്. ഗാല്‍വാന്‍ താഴ്വരയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ സൈനികരേയും പ്രധാനമന്ത്രി സന്ദര്‍ശക്കും. ലേയിലെ സൈനിക ആശുപത്രിയിലെത്തിയാവും പരിക്കേറ്റ സൈനികരെ പ്രധാനമന്ത്രി സന്ദര്‍ശിക്കുക.ചൈനക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതിനോടൊപ്പം സൈനികര്‍ ആത്മവീര്യം പകരുന്നതുമാണ് പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനം. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്, കരസേന മേധാവി എന്നിവര്‍ക്കൊപ്പമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. അതിര്‍ത്തിയിലെ സേനാ വിന്യാസം പ്രധാനമന്ത്രി വിലയിരുത്തി. നിമുവിലാണ് സൈനികരുമായി മോദി കൂടിക്കാഴ്ച നടത്തിയത്. ലഫ് ജനറല്‍ ഹരീന്ദര്‍ സിങ് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ വിശദീകരിച്ചു.കോവിഡ് നിയന്ത്രണങ്ങളോടെ സാമൂഹിക അകലം പാലിച്ച്‌ പ്രധാനമന്ത്രിക്കൊപ്പമുള്ള സൈനികളുടെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തു വിട്ടിട്ടുണ്ട്. കരസേനയുടെയും വ്യോമസേനയുടെയും ഐടിബിപിയുടെയും ജവാന്‍മാരെയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. സമുദ്രനിരപ്പില്‍ നിന്ന് 110000 അടി ഉയരത്തിലുള്ള സ്ഥലമാണ് നിമു. അവിടുത്തെ ഫോര്‍വേഡ് പോസ്റ്റുകള്‍ സന്ദര്‍ശിച്ച്‌ അവിടെയുള്ള സൈനികരുമായി മോദി സംസാരിച്ചെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

You might also like

Leave A Reply

Your email address will not be published.