ഇന്ത്യ പണി കൊടുത്തതോടെ ചൈന അയയുന്നു: പരസ്പര സഹകരണം വേണമെന്ന് വീണ്ടും അഭ്യര്‍ത്ഥന

0

ഡല്‍ഹി: ഗാല്‍വാന്‍ താഴ്‌വരയിലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ വാണിജ്യബന്ധത്തില്‍ ഇന്ത്യ മാറ്റം വരുത്തുന്നതിനെതിരെ വീണ്ടും ചൈന. നമ്മുടെ സമ്ബദ്ഘടനകള്‍ പരസ്പര പൂരിതവും, പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതും, പരസ്പരം ആശ്രയിക്കുന്നതുമാണ്. സമ്ബദ്‌ വ്യവസ്ഥയെ നിര്‍ബന്ധിതമായി വിച്ഛേദിക്കുന്നത് ഇരു രാജ്യങ്ങളെയും വേദനിപ്പിക്കുമെന്ന് ചൈന പറയുന്നു.നിര്‍ബന്ധപൂര്‍വം സമ്ബദ്ഘടനകളെ വിച്ഛേദിക്കാനുളള ശ്രമം ഈ പ്രവണതയ്ക്ക് എതിരാണ്. അത് നഷ്ടമെന്ന പരിണിത ഫലത്തിലേക്ക് നയിക്കും.’- അംബാസഡര്‍ ട്വീറ്റ് ചെയ്തു.പരസ്പരം സഹകരണമില്ലാതെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഇന്ത്യയിലെ ചൈനിസ് അംബാസഡര്‍ സണ്‍ വെയ്‌ദോങ് പറഞ്ഞു.ഇരു രാജ്യങ്ങളും പരസ്പര സഹകരണത്തിലൂടെ ഒരുമിച്ച്‌ നേട്ടമുണ്ടാക്കുന്നതിനെയാണ് ചൈന പിന്തുണയ്ക്കുന്നതെന്നും, ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മാത്രം ലാഭമുണ്ടാകുന്ന രീതിയെ എതിര്‍ക്കുന്നുവെന്നും സണ്‍ വെയ്‌ദോങ് വ്യക്തമാക്കി.ചൈനീസ് അപ്പുകള്‍ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രസ്താവന.

You might also like

Leave A Reply

Your email address will not be published.