ഇന്ന് നടി കനിഹ ജന്മദിനം

0

മലയാളചലച്ചിത്ര വേദിയിലും, തമിഴ് ചലച്ചിത്ര വേദിയിലും കനിഹ എന്നും തെലുഗു ചലച്ചിത്ര വേദിയില്‍ ശ്രവന്തി എന്നു അറിയപ്പെടുന്ന ചലച്ചിത്രനടിയാണ് ആറടി പൊക്കമുള്ള ദിവ്യ വെങ്കടസുബ്രമണ്യം (ജനനം: ജൂലൈ 3, 1982). പിതാവ് എന്‍‌ജിനീയറായ മി. വെങ്കടസുബ്രമണ്യമാണ്. ബിരുദ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത് ബിറ്റ്സ്, പിലാനിയില്‍ നിന്ന് ആ‍ണ്. അതിനു ശേഷം അഭിനയ രംഗത്തേക്ക് തിരിയുകയായിരുന്നു.1999 ലെ മിസ്സ്. മധുര ആയി കനിഹ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2001 ലെ മിസ്സ്.ചെന്നൈ മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടി. ഈ മത്സരങ്ങള്‍ക്കിടയില്‍ ആറടി പൊക്കമുള്ള കനിഹ സംവിധായകനായ സൂസി ഗണേശന്റെ ശ്രദ്ധയില്‍ പെടുകയും തന്റെ ചിത്രമായ ഫൈവ് സ്റ്റാര്‍ ല്‍ അവസരം നല്‍കുകയും ചെയ്തു. ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് കന്നട ചിത്രമായ അണ്ണവരു എന്ന ചിത്രത്തിലാണ്. ഇത് തമിഴ് ചിത്രമായ ആട്ടോഗ്രാഫ് എന്ന ചിത്രത്തിന്റെ പുനര്‍നിര്‍മ്മാണമായിരുന്നു. മലയാളത്തില്‍ പഴശ്ശിരാ‍ജ എന്ന ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു.കനിഹ, അഭിനയം കൂടാതെ ടെലിവിഷന്‍ അവതാരകയായും ജോലി ചെയ്തിട്ടുണ്ട്. തമിഴ് ചാനലുകളായ സ്റ്റാര്‍ വിജയ്, സണ്‍ ടി.വി എന്നീ ചാനലുകളില്‍ ചില പരിപാടികളില്‍ അവതാരകയായിരുന്നു. തന്റെ ശബ്ദം പല തമിഴ് നടികള്‍ക്കും യോജിക്കുന്നതിനാല്‍ തമിഴില്‍, ജെനീലിയ, ശ്രിയ ശരണ്‍, സധ എന്നിവര്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. കനിഹ വിവാഹം ചെയ്തിരിക്കുന്നത് മുന്‍ അഭിനേതാവായ ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനായ ശ്യാം രാധാ കൃഷ്ണനേയാണ്.

You might also like
Leave A Reply

Your email address will not be published.