ഇന്ന് മാങ്ങ ദിനം

0

ജൂലൈ 22 മാങ്ങ ദിനം

ഇന്ന് മാങ്ങ ദിനം ആയി ആചരിക്കുന്നു. ഇന്ത്യയുടെ ദേശീയ ഫലം കൂടി ആണ്‌ മാങ്ങമാവ് എന്ന വൃക്ഷം നൽകുന്ന ഫലം ആണ്‌ ‘മാങ്ങ. പഴങ്ങളിലെ രാജാവാണ് മാങ്ങ എന്ന് പറയാറുണ്ട്. മാങ്ങകളിലെ തന്നെ ഏറ്റവും പ്രസിദ്ധമായത് കിങ്ങ് അൽഫോൺസോ എന്ന മാമ്പഴമാണ്. ഏഷ്യൻ രാജ്യങ്ങളിലാണ്‌ മാമ്പഴംസാധാരണയായി കാണപ്പെടുന്നത്. അതിൽ തന്നെ ഇന്ത്യയിലാണ്‌ ലോകത്തിൽ ഏറ്റവും കൂടുതൽ മാങ്ങ കൃഷി ചെയ്യുന്നത്. ഇന്ത്യയുടെ ദേശീയ ഫലമാണ് മാങ്ങ. ഇന്ത്യയെ കൂടാതെ പാകിസ്താന്റെയും ദേശീയ ഫലമാണ്‌ മാങ്ങ. മൊത്തം മാങ്ങ ഉത്പാദനത്തിന്റെ 80 ശതമാനത്തിലേറേ ഇന്ത്യയുടെ സംഭാവനയാണ്‌. കേരളത്തിൽ മാവ് കൃഷി വ്യാപകമല്ലെങ്കിലും, തമിഴ്നാട്ടിലും കർണ്ണാടകത്തിലും ബീഹാറിലും വളരെയധികം കൃഷി ചെയ്യപ്പെടുന്നുണ്ട്. പഴുക്കാത്ത മാങ്ങ ചേർത്ത് കൂട്ടാനുകളും അച്ചാറുകളും പാകം ചെയ്യുന്നു. പഴുത്ത മാങ്ങ ചേർത്തുണ്ടാക്കുന്ന മാമ്പഴപ്പുളിശ്ശേരിയും മലയാളികൾക്ക് പ്രിയങ്കരമാണ്‌. മാമ്പഴം വളരെ സ്വാദുള്ള ഭക്ഷണമാണ്‌. 18 നൂറ്റാണ്ടിനു മുൻപ് കേരളം സന്ദർശിച്ചിട്ടുള്ള വിദേശസഞ്ചാരികൾ പലരും മാമ്പഴത്തെ ലോകത്തിലെ ഏറ്റവും സ്വാദുള്ള ഫലമായി പുകഴ്ത്തിയിട്ടുണ്ട്. മാമ്പഴവും മാങ്ങയുടെ അച്ചാറുകളും ധാരാളം, കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.

പേരിനു പിന്നിൽ

ചരിത്രം

പൗരാണികകാലത്ത് തന്നെ അറിയപ്പെട്ടിരുന്നൊരു പഴമാണ് മാങ്ങ. പുരാതന സംസ്കൃതഗ്രന്ഥങ്ങളിലും നാടോടിപ്പാട്ടുകളിലും മറ്റും മാമ്പഴത്തെപറ്റി പരാമർശമുണ്ട്. എന്നാൽ ഋഗ്വേദത്തിൽ മാങ്ങയെപ്പറ്റി പരാമർശമില്ല, അത് ആര്യന്മാർ കൃഷിചെയ്തിരുന്നില്ല എന്നതിനാലോ അവ കൃഷി ചെയ്തിരുന്ന ഉഷ്ണമേഖലാ പ്രദേശത്തേക്കുറിച്ച് അറിയാത്തതിനാലോ ആയിരിക്കാം. എന്നാൽ ബുദ്ധമതഗ്രന്ഥമായ അമരകോശത്തിൽ മാങ്ങയെക്കുറിച്ച് നിരവധി പരാമർശങ്ങൾ ഉണ്ട്. രാമായണത്തിലും മഹാഭാരതത്തിലും കാടുപോലെ വളർന്ന മാന്തോപ്പുകളെ വിവരിക്കുന്നുണ്ട്. കാളിദാസ കൃതികളിലും മാവിനെപ്പറ്റിയുള്ള വിവരണം കാണാം. ക്രിസ്തുവിന്‌ വളരെ മുമ്പ് എഴുതപ്പെട്ടത് എന്ന് കരുതുന്ന ആയുർ‌വേദ ഗ്രന്ഥമായ ചരകസംഹിതയിലും സുശ്രുതസംഹിതയിലും മാവിന്റെ ഔഷധഗുണത്തെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. ക്രി.മു. 150 വർഷങ്ങളിൽ നിർമ്മിച്ചവയെന്ന് കരുതപ്പെടുന്ന സാഞ്ചിയിലെ സ്തൂപങ്ങളിൽ മാവിന്റേയും മാമ്പഴത്തിന്റേയും വിവിധഭാഗങ്ങൾ കൊത്തുപണി ചെയ്തു വച്ചിട്ടുണ്ട്. അജന്തയിലും എല്ലോറയിലും മാവിൻറെ ചിത്രങ്ങൾ കാണാം.ഇന്ത്യ സന്ദർശിച്ചിട്ടുള്ള പല വിദേശസഞ്ചാരികളുടേയും യാത്രാഗ്രന്ഥങ്ങളിൽ മാവിനെ പറ്റിയുള്ള വിവരണങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ക്രി.മു. 327 ൽ ഇന്ത്യയിൽ വന്ന അലക്സാൻഡർ ചക്രവർത്തി സൈന്ധ് നദീതടത്തിൽ ഒരു മാന്തോപ്പ് കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. മെഗസ്തനീസിന്റെ ഇൻഡിക്കയിലും പരാമർശം ഉണ്ട്. ചൈനീസ് സഞ്ചാരിയായ ഹുയാങ് സാങ്ങായിരിക്കണം ഒരു പക്ഷേ മാമ്പഴം വിദേശ ശ്രദ്ധയാകർഷിക്കാൻ കാരണം എന്ന് വിശ്വസിക്കപ്പെടുന്നു. ബുദ്ധന്‌ വിശ്രമിക്കാൻ ആമ്രധാരിക വലിയൊരു മാന്തോപ്പ് സമ്മാനിച്ചതായി ഫാഹിയാന്റേയും സുങ് യുന്റേയും സഞ്ചാരക്കുറിപ്പുകളിൽ വായിക്കാം. ക്രി.വ. 902 നും 968 നും ഇടയിൽ ജീവിച്ചിരുന്ന എബെൻ ഹാങ്കെലായിരുന്നു മാവിനേയും മാങ്ങയേയും പറ്റിയുള്ള വിവരങ്ങൾ രേഖപ്പെടുത്തിയ ആദ്യത്തെ പാശ്ചാത്യ സഞ്ചാരി. ഫ്രയർ ജോർദാനുസ് 1300ൽ രചിച്ച മിറാബിലിസ് ഡിസ്ക്രിപ്റ്റാ ( അതിശയകരമായ വിവരങ്ങൾ) എന്ന ഗ്രന്ഥത്തിലും മാവിനെ പറ്റി വിവരിച്ചിരിക്കുന്നു. ഇബ്നു ബത്തൂത്തയും മാവിനെ വിട്ടു കളഞ്ഞിട്ടില്ല. വർത്തേമയും ബാർബോസയമ് തുടങ്ങി ഒട്ടനവധി സഞ്ചാരികൾ കേരളത്തിലെ വിദേശീയാധിപത്യകാലത്ത് മാങ്ങയെപറ്റി വിവരിച്ചിട്ടുണ്ട്. അക്കാലത്തൊന്നും യൂറോപ്യൻ രാജ്യങ്ങളിൽ മാങ്ങയെ പറ്റി അറിവില്ലായിരുന്നു എന്ന് അവരുടെ പരാമർശങ്ങളിൽ നിന്ന് മനസ്സിലാക്കാം.മുഗൾ ഭരണകാലം മാങ്ങായുടെ സുവർണ്ണകാലമായിരുന്നു. ഏറ്റവും നല്ല ഇനങ്ങൾ തിരഞ്ഞെടുത്ത് നട്ടു വളർത്തുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു അക്ബർ. അദ്ദേഹം ഗുണസ്വഭാവങ്ങൾ അടിസ്ഥാനപ്പെടുത്തി മാങ്ങയെ ഇനം തിരിക്കാൻ ശ്രമം നടത്തി. അക്ബർ ചക്രവർത്തിക്ക് സ്വന്തമായി ദർഭംഗക്കടുത്ത് ലാൽബാഗ് എന്ന് പേരിൽ ഒരു ലക്ഷത്തോളം മാവുകൾ ഉള്ള ഒരു തോപ്പ് ഉണ്ടായിരുന്നതായി 300 കൊല്ലങ്ങൾക്ക് ശേഷം അത് ചാൾസ് മാരീസ് എന്ന ഇംഗ്ലീഷുകാരൻ സന്ദർശിച്ച് അവയെപറ്റി വിവരിച്ചതായും രേഖകൾ ഉണ്ട്. എന്നാൽ മുഗൾ വംശസ്ഥാപകനായ ബാബർ മാങ്ങയെ അത്രയൊന്നും മതിച്ചിരുന്നില്ല. പലരും അതിനെ പുകഴ്തുന്നത് അർഹിക്കുന്നതിലേറെയാണെന്നാണ് ബാബർ നാമയിൽ അദ്ദേഹം എഴുതിയത്.

You might also like

Leave A Reply

Your email address will not be published.