ഇറ്റലിയില്‍ തുടച്ചയായ ഒന്‍പതാം തവണയും കിരീടമുയര്‍ത്തിയ യുവന്റസിനും മൗറിസിയോ സാരിക്കും വമ്ബന്‍ തിരിച്ചടി
യുവന്റസിനെ തകര്‍ത്ത് ചരിത്രമെഴുതി കലിയരി. 11 വര്‍ഷത്തിനിടെ ആദ്യമായാണ് കലിയരി യുവന്റസിനെ പരാജയപ്പെടുത്തുന്നത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു കലിയരിയുടെ ജയം. കലിയരിക്ക് വേണ്ടി ജിയോവാനി സിമിയോണിയും അരങ്ങേറ്റക്കാരനായ ലൂക്ക ഗാഗ്ലിയാനൊയും ഗോളടിച്ചു.ആദ്യപകുതിയില്‍ വീണ രണ്ട് ഗോളുകള്‍ക്ക് മറുപടി നല്‍കാന്‍ ഓള്‍ഡ് ലേഡിയുടെ സൂപ്പര്‍ താരനിരയ്ക്കായില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗോണ്‍സാലോ ഹിഗ്വെയിനുമടങ്ങുന്ന വമ്ബന്‍ താരനിരക്ക് കലിയരിയെ പിടിച്ച് നിര്‍ത്താനായില്ല. 20കാരനായ ഗാഗ്ലിയാനോ 42കാരനായ ബുഫണിനെ 8ആം മിനുട്ടില്‍ തന്നെ മറികടന്ന് ഗോളടിച്ചു. കലിയരി ഗോള്‍കീപ്പറുടെ ലോകോത്തര പ്രകടനവും യുവന്റസിന് തിരിച്ചടിയായി. റോണാള്‍ഡോക്ക് രണ്ട് തവണയാണ് അലെസിയോ ക്രാഗ്നോ എന്ന ഗോള്‍കീപ്പര്‍ ഗോളടിക്കാനുള്ള അവസരം നിഷേധിച്ചത്. ചാമ്ബ്യന്‍സ് ലീഗിന് മുന്നോടിയായി യുവന്റസിന് ഈ പരാജയം ഒരു തിരിച്ചടിയാണ്.