ഇന്ന് സാമ്ബ്ഡോറിയക്ക് എതിരെ ഒരു വിജയം നേടിയാല്‍ യുവന്റസിന് കിരീടം സ്വന്തമാക്കാം. എന്നാല്‍ ദയനീയ ഫോമില്‍ ഉള്ള യുവന്റസ് ഒരിക്കല്‍ കൂടെ പോയിന്റ് നഷ്ടപ്പെടുത്തിയാലും ആരും അത്ഭുതപ്പെടില്ല. കഴിഞ്ഞ മത്സരത്തില്‍ ഉഡിനെസെയ്ക്ക് എതിരെ കിരീടം ഉയര്‍ത്താന്‍ സുവര്‍ണ്ണാവസരം ലഭിച്ചിട്ടും യുവന്റസ് പരാജയപ്പെടുകയായിരുന്നു.ഇന്നത്തെ ഉള്‍പ്പെടെ അവസാന മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിജയമേ യുവന്റ്സിന് കിരീടത്തിനായി ആവശ്യമുള്ളൂ. സീസണ് പുനരാരംഭിച്ചതിനു ശേഷം 10 പോയിന്റ് ഇതുവരെ യുവന്റസ് നഷ്ടപ്പെടുത്തി എന്നത് അവരുടെ ഫോം സൂചിപ്പിക്കുന്നു. താരങ്ങളുടെ ഫിറ്റ്നെസ് ആണ് യുവന്റസിനെ അലട്ടുന്ന പ്രധാന പ്രശ്നം. മത്സരത്തിന്റെ തുടക്കത്തില്‍ നന്നായി കളിച്ച് പിന്നീട് തളര്‍ന്നു വീഴുന്ന യുവന്റസിനെ ആണ് അവസാന മത്സരങ്ങളില്‍ കാണാനായത്. ബൊണൂചി തിരികെയെത്തും എന്നത് യുവന്റസിന് ചെറിയ ആശ്വാസം നല്‍കും. ഇന്ന് രാത്രി 1.15നാണ് മത്സരം നടക്കുക.