അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന ഇ-പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി സല്യൂട്ട് സ്വീകരിച്ചു.കുറ്റവാളികളോട് കര്‍ക്കശ നിലപാട്, സാധാരണക്കാരോട് തികഞ്ഞ സൗഹൃദം എന്നതായിരിക്കണം പൊലീസിെന്റ സമീപനമെന്നും പ്രലോഭനങ്ങളും സമ്മര്‍ദങ്ങളും ഏറിയാലും നിയമത്തിെന്റ വഴിയില്‍നിന്ന് വ്യതിചലിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുമായി നേരിട്ട് ഇടപഴകാനും സംവദിക്കാനും ആവശ്യമായ സേവനങ്ങള്‍ ചെയ്യാനുമുള്ള ജനോപകാരപ്രദമായ സേവന മേഖലയാണ് പൊലീസ് ജോലി. മൂന്നാംമുറ ഒരു കാരണവശാലും അനുവദിക്കിെല്ലന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പരേഡ്. ഒമ്ബത് മാസത്തെ തീവ്ര പരിശീലനം പൂര്‍ത്തിയാക്കിയാണ് പൊലീസ് സേനയിലെ 29 ബി, 30 ബാച്ചുകള്‍ പുറത്തിറങ്ങിയത്. പൊലീസ് അക്കാദമിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പൊതുജനങ്ങള്‍ക്ക് കാണാന്‍ സൗകര്യമൊരുക്കിയിരുന്നു. ഡി.ജി.പി ലോക്നാഥ് ബെഹ്റ, അക്കാദമി ഡയറക്ടര്‍ ഡോ. ബി. സന്ധ്യ, ഡി.ഐ.ജി (ട്രെയിനിങ്) നീരജ് കുമാര്‍ ഗുപ്ത തുടങ്ങിയവര്‍ പങ്കെടുത്തു.
ആദ്യബാച്ചില്‍ 60 പേരും രണ്ടാം ബാച്ചില്‍ 44 പേരും അടക്കം ആകെ 104 പേരാണുള്ളത്. 14 പേര് വനിതകളാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള പ്രത്യേക കമാന്‍ഡോ പരിശീലനം, കോസ്റ്റല്‍ ട്രെയിനിങ്, കമ്യൂണിറ്റി പൊലീസിങ്, ദുരന്തനിവാരണം, സൈബര്‍ കുറ്റാന്വേഷണം തുടങ്ങിയവയിലും വിദഗ്ധ പരിശീലനം നല്കി. ബാച്ചിലെ മികച്ച കേഡറ്റായി കൊല്ലം ഓയൂര്‍ സ്വദേശിനി എം. സരിതയെ തിരഞ്ഞെടുത്തു. മികച്ച ഔട്ട്ഡോര്‍ കേഡറ്റ്, മികച്ച ഓള്‍റൗണ്ടര്‍ എന്നീ ബഹുമതികളും സരിത സ്വന്തമാക്കി.