ഉഗ്രന്‍ ഓഫറുകളുമായി ടൊയോട്ട

0

കിര്‍ലോസ്‍കര്‍ മോട്ടോര്‍സ് . ജനപ്രിയ മോഡല്‍ ഇന്നോവ ക്രിസ്റ്റക്ക് ഏറ്റവും കുറഞ്ഞ പ്രതിമാസ തിരിച്ചടവ് തുകയായ 9999രൂപ തുടങ്ങിയ കുറഞ്ഞ ഇഎംഐ സ്കീം പോലുള്ള നിരവധി ശ്രദ്ധേയമായ പദ്ധതികളാണ് ആരംഭിച്ചിരിക്കുന്നതെന്ന് കമ്ബനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ടൊയോട്ട യാരിസിനും ഗ്ലാന്‍സക്കും 55ശതമാനം വരെ ബൈ ബാക്ക് ഓഫര്‍ ലഭ്യമാകും.ഉപഭോക്താക്കളുടെ സാമ്ബത്തിക ആസൂത്രണം സുസ്ഥിരമായി നിലനിര്‍ത്തുന്നതിന് രാജ്യത്തെ എല്ലാ ടൊയോട്ട മോഡലുകളിലുമായി മൂന്ന് മാസത്തെ ഇഎംഐ മാറ്റിവയ്ക്കലും നടപ്പിലാക്കും.ഉപഭോക്താക്കള്‍ക്കാണ് പ്രഥമ പരിഗണന എന്ന തത്ത്വത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും, ദ്രുതവും ചെലവ് കുറഞ്ഞതും സുതാര്യവും വ്യക്തിഗതവുമായ സേവനങ്ങള്‍ നല്‍കുക വഴി ഞങ്ങളുടെ ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ നിറവേറ്റുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ സെയില്‍സ് ആന്‍ഡ് സര്‍വീസസ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു.

You might also like
Leave A Reply

Your email address will not be published.