നാല് ഇടങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി. അമ്ബലത്തറ, പുത്തന്‍പ്പള്ളി, ബീമാപ്പള്ളി ഈസ്റ്റ്, മാണിക്യവിളാകം എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍.വഞ്ചിയൂര്‍ കുന്നുംപുറത്ത് ലോട്ടറി വില്‍പനക്കാരനും പാളയം സാഫല്യം കോംപ്ലക്സിലെ ഇതര സംസ്ഥാന തൊഴിലാളിക്കും കോവിഡ് സ്ഥിരീകരിച്ചത് ഗൗരവമേറിയതാണെന്നും ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ വഞ്ചിയൂര്‍, പാളയം വാര്‍ഡുകള്‍ കണ്ടെയന്‍മെന്റെ സോണാക്കി മാറ്റിയതായി ഇന്നലെ രാത്രി മേയര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.