എല്ലാം ക്ലീനാകാന്‍ ഖത്തര്‍ ക്ലീന്‍ പദ്ധതി
ദോഹ: രാജ്യത്തെ മുഴുവന്‍ ഹോട്ടലുകളും അണുവിമുക്തമെന്ന് ഉറപ്പുവരുത്തുന്നതിന് പ്രത്യേക പദ്ധതിയുമായി പൊതുജനാരോഗ്യ മന്ത്രാലയവും ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സിലും രംഗത്ത്. കോവിഡ് പ്രതിസന്ധിക്കുശേഷം ടൂറിസം മേഖലയിലേക്കുള്ള സന്ദര്‍ശകരുടെ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് വിവിധ ഘട്ടങ്ങളിലായുള്ള പദ്ധതി. ഹോട്ടല്‍ സ്ഥാപനങ്ങള്‍ പാലിക്കേണ്ട അണുവിമുക്തി, ശുചീകരണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഹോസ്പിറ്റാലിറ്റി ജീവനക്കാരുടെയും അതിഥികളുടെയും സുരക്ഷ ഉറപ്പുവരുത്തുകയാണ് പ്രഥമഘട്ടം ലക്ഷ്യംവെക്കുന്നത്. ഹോട്ടലുകള്‍ സ്വതന്ത്രമായി സ്വീകരിച്ച കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ക്കുപുറമെ ആരോഗ്യമന്ത്രാലയത്തിെന്റ മാര്‍ഗനിര്‍ദേശങ്ങളും ഇതില്‍ ഉള്‍പ്പെടും. ഇത് നടപ്പാക്കുന്നതോടെ ഹോട്ടലുകള്‍ക്ക് ഖത്തര്‍ ക്ലീന്‍ അംഗീകാരം ലഭിക്കും.ഖത്തര്‍ ക്ലീന്‍ പദ്ധതി നടപ്പാക്കുന്നതിനെ സ്വാഗതം ചെയ്യുകയാണെന്നും ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സിലുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഏറ്റവും മികച്ച ആരോഗ്യസുരക്ഷ ഇതിലൂടെ ഉറപ്പുവരുത്താനാകുമെന്നും പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പറഞ്ഞു. ഖത്തര്‍ ക്ലീന്‍ േപ്രാഗ്രാം വളരെ സന്തോഷത്തോടെ അവതരിപ്പിക്കുകയാണെന്നും പിന്തുണ അറിയിച്ച പൊതുജനാരോഗ്യ മന്ത്രാലയത്തിന് നന്ദി അറിയിക്കുന്നുവെന്നും ക്യു.എന്‍.ടി.സി സെക്രട്ടറി ജനറലും ഖത്തര്‍ എയര്‍വേസ് ഗ്രൂപ്സി.ഇ.ഒയുമായ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. രാജ്യത്ത് കോവിഡ്-19 നിയന്ത്രണങ്ങള്‍ നീക്കുന്നതിെന്റ മൂന്നാം ഘട്ടത്തില്‍ റസ്റ്റാറന്റുകള്‍ക്ക് പ്രവര്‍ത്തനം പുനരാരംഭിക്കണമെങ്കില്‍ ബന്ധപ്പെട്ട അതോറിറ്റിയുടെ മുന്‍കൂട്ടിയുള്ള അനുമതി നിര്‍ബന്ധം. വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് വിശദീകരണം പുറത്തുവിട്ടത്.മൂന്നാംഘട്ട കോവിഡ് നിയന്ത്രണങ്ങള്‍ നീക്കലുമായി ബന്ധപ്പെട്ട് ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തനം തുടങ്ങാനാകും. എന്നാല്‍, ഇതിന് മുന്‍കൂട്ടിയുള്ള അനുമതി പദ്ധതിയില്‍നിന്ന് വാങ്ങണം. www.qatarclean.com എന്ന വെബ്സൈറ്റില്‍ ഖത്തര്‍ ക്ലീന്‍ േപ്രാഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യണം. റസ്റ്റാറന്റുകള്ക്കാവശ്യമായ ഫോം ഡൗണ്‍ലോഡ് ചെയ്യുകയും ആവശ്യമായ വിവരങ്ങള്‍ നല്‍കി restaurants@qatarclean.qa എന്ന വിലാസത്തില്‍ അയക്കുകയും ചെയ്യണം. ഈ അപേക്ഷ ബന്ധപ്പെട്ട അതോറിറ്റി പരിശോധിക്കുകയും മാനദണ്ഡങ്ങള്‍ പാലിക്കുകയാണെങ്കില്‍ അനുമതി ലഭിക്കുകയും ചെയ്യും. നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഹോം ഡെലിവറി, ടേക് എവേ എന്നിവക്ക് മാത്രമായിരിക്കും ഹോട്ടലുകള്‍ക്ക് അനുമതി ഉണ്ടാകുക.
ഖത്തര്‍ ക്ലീന്‍ േപ്രാഗ്രാം: ഹോട്ടലുകള്‍ക്കുള്ള നിര്‍ദേശങ്ങള്‍
•ഓരോ ഹോട്ടലിലും ഖത്തര്‍ ക്ലീന്‍ േപ്രാഗ്രാം മാനേജരെ നിയമിക്കണം. ഖത്തര്‍ ക്ലീന്‍ േപ്രാഗ്രാമി െന്‍റ മുഴുവന്‍ ചുമതലയും ഇദ്ദേഹത്തിനായിരിക്കും.
•പദ്ധതിയുടെ ഭാഗമായി ഹോട്ടലിലെ സൗകര്യങ്ങളും സംവിധാനങ്ങളും മറ്റു ഉപകരണങ്ങളും നിരന്തരം അണുമുക്തമാക്കുകയും വൃത്തിയാക്കുകയും ചെയ്യണം.
•ഒരുസമയം എലവേറ്ററില്‍ 30 ശതമാനം ശേഷിയില്‍ മാത്രമേ ഉപയോഗം അനുവദിക്കൂ.
•ചെക്ക് ഇന്‍, ചെക്ക് ഔട്ടുകള്‍ക്കായി സമ്ബര്‍ക്ക രഹിത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണം. വ്യക്തികള്‍ തമ്മില്‍ രണ്ടു മീറ്റര്‍ സാമൂഹിക അകലം പാലിക്കണം.
•എല്ലാ ജീവനക്കാരുടെയും സന്ദര്‍ശകരുടെയും സപ്ലയര്‍മാരുടെയും ശരീരോഷ്മാവ് പരിശോധന നടത്തണം.
•ഹോട്ടലുകളും അനുബന്ധ സൗകര്യങ്ങളും പൊതുജനാരോഗ്യ മന്ത്രാലയത്തി െന്‍റയും ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സിലി െന്‍റയും കീഴിലുള്ള സംയുക്ത സമിതി പരിശോധന നടത്തും.