എ.എക്സ്.എന്‍.ദില്ലി ആജ് തക്ക്,ഉള്‍പ്പടെ 40 ഓളം ചാനലുകളാണ് ലോക്കഡോണ്‍ സാഹചര്യത്തില്‍ ഇന്ത്യയില്‍ പ്രേക്ഷപണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്
ഇന്ത്യന്‍ ചാനല്‍ രംഗത്തെ തങ്ങളുടെ 21 വര്‍ഷത്തെ വലിയ യാത്രയാണ് എ.എക്സ്.എന്‍. ചാനല്‍ അവസാനിപ്പിക്കുന്നതുംഹെച്.ബി.ഓ.,സ്റ്റാര്‍ മൂവീസ്,എ എക്സ്.എന്‍. 2000 ങ്ങളില്‍ ടെലിവിഷന്‍ ചാനല്‍ വീട്ടിലെ ടി.വി യില്‍ ഇങ്ങനെ സെറ്റു ചെയ്തുവെച്ച കുറേപ്പേരെങ്കിലും ആ ചാനലിന് പുറകെ ആരാധനയോടെ പോയവരാണ്.
ഇംഗ്ലീഷ് ടി.വി.ഷോകളിലേക്ക് ഉള്ള അവരുടെ വാതിലായിരുന്നു ,എ.എക്സ്.എന്‍. ഇന്ത്യയിലെ പ്രക്ഷേപണം അവസാനിപ്പിച്ചു.നെറ്റ്ഫ്ലിക്സ്,ആമസോണ്‍ എന്നവരോടും മറ്റുചാനലുകളോടും മത്സരിച്ചു നീക്കാനുള്ള ഐറ്റങ്ങളൊന്നും ഇപ്പോളവരുടെ കയ്യിലില്ലായിരുന്നു ആരാധര്‍ പറയുന്നതും .സീരീസുകള്‍ ഫുള്‍ ഒറ്റയടിക്ക് ലഭ്യമാകുന്ന ഇക്കാലത്ത് പഴയ സീരീസുകളിട്ടാല്‍ ആരുകാണാന്‍.പുതിയ സിനിമകളും കൈവശമില്ല ഗോസ്റ്റ് ഹണ്ട്രസ്, ബ്രേക്കിംഗ് ദി മജിഷ്യന്‍സ് കോഡ്,വൈപ്പ് ഔട്ട്,ഫിയര്‍ ഫാക്ടര്‍,മിനിറ്റ് ടു വിന്‍ ഇറ്റ്, ഷെര്‍ലോക്ക്, 24,ബ്ലൂ ബ്ളഡ്സ്,സി.എസ്.ഐ.ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേഷന്‍,എലമെന്ററി,സ്കോര്പിയോണ്‍,സെക്സ് ആന്‍ഡ് ദി സിറ്റി, ബ്രേക്കിംഗ് ദി മജിഷ്യന്‍സ് കോഡ്;മാജിക്‌സ് ബിഗ്ഗെസ്റ്റ് സീക്രെട്സ് ഫൈനലി റിവീല്‍ഡ്,എന്‍ സി ഐ എസ് ;ലോസ് എന്‍ജെല്‍സ്, തുടങ്ങിയ റിയാലിറ്റി ഷോകള്‍ അങ്ങനെയെത്രയെത്ര ഐറ്റങ്ങള്‍ ഒരിക്കല്‍ പ്രിയപ്പെട്ടതായിരുന്ന ചാനലിന് യാത്രാമൊഴി എന്നായിരുന്നു ഒരു സിനിമാ ഗ്രൂപ്പിലെ ആരാധകന്‍ പ്രതികരിച്ചതും.ഓണ്‍ലൈന്‍ ചാനലുകളും OTT പ്ലാറ്റുഫോമുകളും സജീവം ആയപ്പോള്‍ അവര്‍ക്കൊപ്പം പിടിച്ചുനില്‍ക്കുക ഇത്തിരി ബുദ്ധിമുട്ടാണ് പ്രത്യേകിച്ചു ഈ ഒരു കോവിഡ് സാഹചര്യത്തില്‍. പഴയ സാധനകള്‍ വീണ്ടും വിറ്റുപോകില്ല പരസ്യ വരുമാനം കുറയുന്നു എന്ന് മനസിലാക്കിയിട്ടാവണം ഇന്ത്യയില്‍ ഉള്ള ബ്രോഡ്കാസ്റ്റിംഗ് അതും 21 വര്‍ഷത്തെ ജൈത്ര യാത്ര അവര്‍ അവസാനിപ്പിച്ചതും.